ന്യൂഡല്‍ഹി: സീറോമലബാര്‍ സഭാ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ഫരീദാബാദ് ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
ന്യൂനപക്ഷാവകാശങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ ക്രൈസ്തവ സമൂഹം ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. സീറോമലബാര്‍ സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ഉള്‍പ്പെടുന്ന നിവേദനം മാര്‍ തട്ടില്‍ പ്രധാനമന്ത്രിക്കു നല്‍കി.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ കാര്യങ്ങളാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. ലിയോ പതിനാലമന്‍ മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ ചര്‍ച്ച ഉണ്ടായില്ല.
അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍, സീറോമലബാര്‍ സഭാ ചാന്‍സലര്‍ റവ. ഡോ. എബ്രാഹം കാവില്‍പുരയിടം, ഫരീദാബാദ് അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോണ്‍ ചോഴിത്തറ, ചാന്‍സലര്‍ റവ. ഡോ. മാര്‍ട്ടിന്‍ പാലമറ്റം, ഫാ. മാത്യു തുരുത്തിമറ്റം, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, ബിജെപി നേതാക്കളായ ഷോണ്‍ ജോര്‍ജ്, അനൂപ് ആന്റണി എന്നിവര്‍ പങ്കെടുത്തു.
















Leave a Comment
Your email address will not be published. Required fields are marked with *