വത്തിക്കാന്‍ സിറ്റി: ‘ദി സൗണ്ട് ഓഫ് മ്യൂസിക്’, ‘ഇറ്റ്‌സ് എ വണ്ടര്‍ഫുള്‍ ലൈഫ്’, ‘ഓര്‍ഡിനറി പീപ്പിള്‍’, ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ — ലിയോ 14-ാമന്‍ പാപ്പയുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളുടെ പട്ടികയാണിത്. നവംബര്‍ 15 ശനിയാഴ്ച, പരിശുദ്ധ പിതാവ് സിനിമാ ലോകത്തിലെ പ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് പാപ്പയുടെ പ്രിയപ്പെട്ട ചിത്രങ്ങള്‍ വത്തിക്കാന്‍ വെളിപ്പെടുത്തിയത്.
മെല്‍ ഗിബ്സണിന്റെ ‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ എന്ന ചിത്രത്തിലെ മേരി മഗ്ദലീനയായി അഭിനയിച്ച ഇറ്റാലിയന്‍ നടി മോണിക്ക ബെല്ലൂച്ചി, മരിയ ഗ്രാസിയ കുസിനോട്ട (‘ഇല്‍ പോസ്റ്റിനോ’, ‘ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ്’), അമേരിക്കന്‍ നടി കേറ്റ് ബ്ലാഞ്ചെറ്റ് (‘ദി ലോര്‍ഡ് ഓഫ് ദി റിംഗ്‌സ്’, ‘ദി ഏവിയേറ്റര്‍’), ആഫ്രിക്കന്‍-അമേരിക്കന്‍ സംവിധായകന്‍ സ്‌പൈക്ക് ലീ, സംവിധായകന്‍ ഗസ് വാന്‍ സാന്റ് (‘ഗുഡ് വില്‍ ഹണ്ടിംഗ്’, ‘എലിഫന്റ്’), മാഡ് മാക്‌സ് സാഗയുടെ സ്രഷ്ടാവായ ഓസ്ട്രേലിയന്‍ സംവിധായകന്‍ ജോര്‍ജ് മില്ലര്‍, 1989 -ല്‍ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടിയ ‘സിനിമാ പാരഡിസോ’ യുടെ സംവിധായകന്‍ ഇറ്റാലിയന്‍ സ്വദേശിയായ ഗ്യൂസെപ്പെ ടൊര്‍ണട്ടോര്‍ തുടങ്ങിയവര്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന സംഘത്തിലുണ്ടാവും.
വത്തിക്കാന്‍ മ്യൂസിയവുമായി സഹകരിച്ച്, നവംബര്‍ 15 ശനിയാഴ്ച റോം സമയം രാവിലെ 11 മണിക്ക് വത്തിക്കാന്‍ അപ്പസ്‌തോലിക് കൊട്ടാരത്തില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുകയെന്ന് ഡിക്കാസ്റ്ററി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് എഡ്യൂക്കേഷന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.
















Leave a Comment
Your email address will not be published. Required fields are marked with *