പാരീഷ് കൗണ്സില് പ്രതിനിധികളുടെ സംഗമം
- Featured, Kerala, LATEST NEWS
- November 25, 2024
തൃശൂര്‍: ഗ്രാമീണ പ്രദേശങ്ങളിലേക്ക് ആരോഗ്യ സേവനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തൃശൂര്‍ ജൂബിലി മിഷന്‍ ‘ഹോസ്പിറ്റല്‍ ഓണ്‍ വീല്‍സ്’ പദ്ധതിക്ക് തുടക്കംകുറിച്ചു. ആധുനിക സൗകര്യങ്ങളുള്ള ഈ മൊബൈല്‍ യൂണിറ്റ് പ്രോജക്ട് സിനിമാ താരം മഞ്ജു വാരിയര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. റെി മുണ്ടന്‍കുരിയന്‍, ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ് ആലുക്കാസ്, മാനേജിംഗ് ഡയറക്ടര്‍മാരായ ജോണ്‍ ആലുക്കാസ്, പോള്‍ ആലുക്കാസ്, ജൂബിലി മിഷന്‍ സിഇഒ ഡോ. ബെന്നി ജോസഫ്
കാഞ്ഞിരപ്പള്ളി: ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലിത്തയായി അഭിഷിക്തനാകുന്ന മാര്‍ തോമസ് തറയില്‍ ജ്ഞാനത്തിലും വിവേകത്തിലും ബോധ്യത്തിലും നിലപാടിലും വാക്കിലും ഔന്നിത്യം പുലര്‍ത്തുന്ന ശ്രേഷ്ഠവ്യക്തിത്വത്തിന്റെ ഉടമയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. നൂറ്റാണ്ടുകളുടെ വിശ്വാസപാരമ്പര്യമുള്ള ചങ്ങനാശേരി അതിരൂപതയെ കാലോചിതമായി നയിക്കാനും വിശുദ്ധിയില്‍ പൂരിതമാക്കാനുള്ള ദൈവകൃപയ്ക്കായി കാഞ്ഞിരപ്പള്ളി രൂപതാ കുടുംബം ആശംസകളും പ്രാര്‍ഥനകളും നേരുന്നതായി മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. അഞ്ചു വര്‍ഷം സഹായമെത്രാനും പതിനേഴ് വര്‍ഷം ആര്‍ച്ച് ബിഷപ്പുമായി ശുശ്രൂഷയര്‍പ്പിച്ചശേഷം വിരമിക്കുന്ന മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ശ്രേഷ്ഠമായ
മുനമ്പം: മുനമ്പം ജനതയ്ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന് തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. മുനമ്പം സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തൃശൂര്‍ അതിരൂപതാ പ്രതിനിധി സംഘം മുനമ്പം സമരഭൂമി സന്ദര്‍ശിച്ചപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ഭൂമി നഷ്ടപെടുന്നവന്റെ വേദനയിലും ഉത്ക്കണ്ഠയിലും പങ്കുചേരേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മാര്‍ നീലങ്കാവില്‍ പറഞ്ഞു. മുനമ്പം ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തെ എല്ലാ മനുഷ്യസ്‌നേഹികളും പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭൂമി നഷ്ടപെടുന്നവന്റെ രോദനം കണ്ടില്ലെന്നു നടിക്കുന്നവര്‍ക്ക് നയിക്കാനും ഭരിക്കാനും അവകാശമില്ല. വോട്ട് ബാങ്കില്‍ മാത്രം
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ചുബിഷപ്പായി നിയമിതനായ മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണവും വിരമിക്കുന്ന ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് നന്ദിപ്രകാശനവും ഒക്‌ടോബര്‍ 31-ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്ന് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍
ബെയ്‌റൂട്ട്/ലെബനോന്‍: 800 അഭയാര്‍ത്ഥികള്‍ക്കായി തങ്ങളുടെ കോണ്‍വന്റ് തുറന്നുനല്‍കി ലബനനിലെ സിസ്റ്റേഴ്‌സ് ഓഫ് ബോണ്‍ സുക്കോര്‍ സന്യാസിനിമാര്‍. അഭയാര്‍ത്ഥികള്‍ക്ക് താമസസൗകര്യം മാത്രമല്ല ഭക്ഷണവും മറ്റ് ആവശ്യവസ്തുക്കളും സന്യാസിനിമാര്‍ ലഭ്യമാക്കി വരുന്നതായി സന്നദ്ധസംഘടനയായ എസിഎന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 15 സന്യാസിനിമാര്‍ ജീവിക്കുകയും അവരുടെ നേതൃത്വത്തില്‍ ഒരു സ്‌കൂള്‍ നടത്തുകയും ചെയ്തിരുന്ന സ്ഥലത്താണ് ഗ്രീക്ക് മെല്‍ക്കൈറ്റ് കത്തോലിക്ക സഭയുടെ കീഴിലുള്ള സന്യാസിനിസമൂഹം 800 അഭയാര്‍ത്ഥികള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നത്. ബോംബിംഗിന്റെ ആദ്യ ദിനം ഒരു ഡസനോളം ആളുകള്‍ തങ്ങളുടെ അടുക്കല്‍ അഭയം
കൊട്ടാരക്കര: 96 ഇടവകകള്‍ ചേര്‍ന്നു നടത്തിയ ജപമാല പ്രദക്ഷിണം ശ്രദ്ധേയമായി. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മാവേലിക്കര ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍ ജപമാല റാലിയില്‍ അണിനിരന്നു. കൊട്ടാരക്കര നീലേശ്വരം ഇടവക ദേവാലയത്തില്‍ നിന്നും ആരംഭിച്ച ജപമാല പ്രദക്ഷിണം നാലു കിലോമീറ്റര്‍ അകലെയുള്ള അമ്പലത്തുംകാല സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ ദൈവാലത്തിലാണ് സമാപിച്ചത്. ജപമാല പ്രദക്ഷിണത്തിന് ഏതാണ്ട് രണ്ട് കിലോമീറ്റര്‍ നീളം ഉണ്ടായിരുന്നു. സമാപന സമ്മേളനത്തില്‍ മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് സന്ദേശം നല്‍കി.
വത്തിക്കാന്‍ സിറ്റി: ജൂബിലി വര്‍ഷത്തില്‍ വിശുദ്ധ സ്‌തേഫാനോസിന്റെ തിരുനാള്‍ദിനത്തില്‍ റോമിലെ റെബീബിയ തടവറയുടെ വിശുദ്ധ വാതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുറക്കും. ലോകമെമ്പാടുമുള്ള തടവറകളില്‍ കഴിയുന്നവര്‍ക്ക് വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുവാന്‍ അവസരം നല്‍കുന്നതിന്റെ പ്രതീകമായാണ് റോമിലെ തടവറയില്‍ വിശുദ്ധ വാതില്‍ പാപ്പ തുറക്കുന്നതെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്ട്രിയുടെ പ്രോ പ്രീഫെക്ട് ആര്‍ച്ചുബിഷപ് റിനൊ ഫിസിചെല്ലാ പറഞ്ഞു. ക്ലേശകരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അനുഭവവേദ്യമാകുന്ന പ്രത്യാശയുടെ അടയാളങ്ങളായി മാറുവാനാണ് ജൂബില വര്‍ഷത്തില്‍ നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ‘പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’ എന്ന പാപ്പയുടെ തിരുവെഴുത്ത്
വത്തിക്കാന്‍ സിറ്റി: സുവിശേഷത്തിന്റെ സന്ദേശവുമായി ലൂച്ചെയും കൂട്ടുകാരും വരുന്നു. സുവിശേഷത്തിന്റെയും പ്രത്യാശയുടെയും സന്ദേശം കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഭാഷയിലും ശൈലിയിലും അവരിലേക്ക് എത്തിക്കാന്‍ ജൂബിലി വര്‍ഷത്തിന് വേണ്ടി വത്തിക്കാന്‍ രൂപകല്‍പ്പന ചെയ്ത കാര്‍ട്ടൂണ്‍ കഥാപാത്രമാണ് ലൂച്ചെ – ഇറ്റാലിയന്‍ ഭാഷയില്‍ പ്രകാശം എന്നര്‍ത്ഥം. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന പോപ്പ് സംസ്‌കാരത്തിന്റെ ഭാഷയില്‍ അവരോട് ഇടപെടുന്നതിനാണ് ഇത്തരത്തിലൊരു ചിഹ്നം ജൂബിലിവര്‍ഷത്തില്‍ തിരഞ്ഞെടുത്തതെന്ന് ജൂബിലിയുടെ പ്രധാന സംഘാടനകനായ ആര്‍ച്ചുബിഷപ് റിനോ ഫിസിചെല്ലാ പറഞ്ഞു. കോമിക്ക്‌സുമായി ബന്ധപ്പെട്ട് നടക്കുന്ന ലൂക്കാ കോമിക്ക്‌സ് ആന്‍ഡ്
Don’t want to skip an update or a post?