Follow Us On

21

November

2025

Friday

വെടിയൊച്ചകള്‍ മുഴങ്ങുന്ന ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ കാരുണ്യത്തിന്റെ മാലാഖമാരായി മലയാളി സിസ്റ്റര്‍ ആനിയും കൂട്ടരും

വെടിയൊച്ചകള്‍ മുഴങ്ങുന്ന ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ കാരുണ്യത്തിന്റെ മാലാഖമാരായി മലയാളി സിസ്റ്റര്‍ ആനിയും കൂട്ടരും
നിതിന്‍ ജെ. കുര്യന്‍
ഇന്ത്യ-പാക് അതിര്‍ത്തിക്ക് തൊട്ടടുത്ത്, സംഘര്‍ഷങ്ങളുടെ നിഴല്‍ വീഴുന്ന സംബ എന്ന കൊച്ചു ഗ്രാമത്തില്‍, സ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ദീപനാളമായി ജ്വലിച്ചുനില്‍ക്കുകയാണ് ജമ്മു-ശ്രീനഗര്‍ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ് കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍. ഇവിടെ, മൂന്ന് കത്തോലിക്കാ സന്യാസിനിമാര്‍ തങ്ങളുടെ ജീവിതം തന്നെ പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് ആന്‍ഡ് മേരി കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളായ മൂവരും ആശുപത്രിയിലെ നഴ്‌സുമാരായാണ് ശുഷ്രൂഷ ചെയ്യുന്നത്.
സമര്‍പ്പണത്തിന്റെ മുഖങ്ങള്‍
ഈ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന മലയാളി സന്യാസിനി സിസ്റ്റര്‍ ആനി, സഹപ്രവര്‍ത്തകരായ സിസ്റ്റര്‍ ലില്ലി തോമസ്, സിസ്റ്റര്‍ അനിത മിന്‍ജ് എന്നിവരെ ഈ സ്‌നേഹ സാമ്രാ ജ്യത്തിലെ കാവല്‍ക്കാര്‍ എന്ന് വിശേഷിപ്പിക്കാം.
ആശുപത്രി മുന്നോട്ട് കൊണ്ടുപോകാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെങ്കിലും, അവരുടെ ദൗത്യത്തിലുള്ള വിശ്വാസം അവരെ അവിടെ പിടിച്ചുനിര്‍ത്തുന്നു. കൂലിത്തൊഴിലാളികള്‍ക്കും, വിധവകള്‍ക്കും, നിര്‍ധനര്‍ക്കും സൗജന്യ ചികിത്സയും മരുന്നുകളും നല്‍കുക എന്ന മഹത്തായ സേവനമാണ് അവര്‍ പൂര്‍ണ്ണമനസ്സോടെ ഏറ്റെടുത്തിരിക്കുന്നത്.
യുദ്ധഭീതിയിലും കുലുങ്ങാത്ത മനസ്
മെയ് മാസത്തില്‍ നാലുദിവസം പ്രദേശം യുദ്ധഭീതിയിലായപ്പോഴും, അന്തരീക്ഷത്തില്‍ വെടിയൊച്ചക ളുടെയും സൈനിക വിമാനങ്ങളുടെയും ശബ്ദം മുഴങ്ങിയപ്പോഴും ഈ സന്യാസിനിമാര്‍ സ്വീകരിച്ച നിലപാട് അവരുടെ അചഞ്ചലമായ സമര്‍പ്പണത്തിന് തെളിവാണ്. ആശുപത്രി വിട്ടുപോരാന്‍ അവര്‍ തയ്യാറായില്ല. ‘ഞങ്ങള്‍ പോയാല്‍ ഈ പാവപ്പെട്ടവര്‍ക്ക് ആരുണ്ട്? ദൈവമാണ് ഞങ്ങളെ ഇവിടേക്ക് അയച്ചത്.’ എന്നായിരുന്നു അവര്‍ ചിന്തിച്ചത്. അങ്ങനെ, യുദ്ധത്തിന്റെ കറുത്ത ദിനങ്ങളില്‍ സെന്റ് ജോസഫ് ആശുപത്രി പ്രദേശവാസികള്‍ക്ക് ആശ്വാസത്തിന്റെ ഒരു അഭയകേന്ദ്രമായി മാറി.
 ‘മാനുഷികമായി നോക്കിയാല്‍ ഭയന്ന് ഓടി രക്ഷപ്പെടേണ്ട സാഹചര്യം. പക്ഷേ, എന്തിനാണ് ഇവിടേക്ക് വന്നതെന്ന് ചിന്തിക്കുമ്പോള്‍ ഭയത്തെ തോല്‍പ്പിക്കാനാവും,’ സിസ്റ്റര്‍ ലില്ലി തോമസ് പറഞ്ഞു.
സ്‌നേഹം മായ്ക്കുന്ന അതിരുകള്‍
85 ശതമാനത്തോളം ഹിന്ദുമത വിശ്വാസികള്‍ താമസിക്കുന്ന ഈ പ്രദേശത്ത്, സന്യാസിനിമാരെ എല്ലാവരും സ്വീകരിക്കുന്നത് സ്വന്തം സഹോദരിമാരെപ്പോലെയാണ്. സ്‌നേഹം മതത്തേക്കാള്‍ ശക്തമാണ് എന്നതിന്റെ ജീവിക്കുന്ന തെളിവാണ്, നാനാജാതി മതസ്ഥര്‍ ഞങ്ങളെ അവരുടെ സഹോദരിമാരെപ്പോലെ സ്വീകരിക്കുന്നത്; സിസ്റ്റര്‍ അനിത മിന്‍ജ് പറഞ്ഞു.
വലിയ ആശുപത്രികള്‍ കൈയൊഴിഞ്ഞ, കാലിന്റെ എല്ല് ഒടിഞ്ഞ് തിരിഞ്ഞ അവസ്ഥയില്‍ സെന്റ് ജോസഫില്‍ എത്തിയ ഒരു പാവപ്പെട്ട സ്ത്രീക്ക്, സാമ്പത്തിക പരിമിതികള്‍ക്കിടയിലും ചികിത്സാ ചിലവുകള്‍ ക്രമീകരിച്ച് വിജയകരമായ ശസ്ത്രക്രിയ നല്‍കിയ അനുഭവം സിസ്റ്റര്‍ ആനി പങ്കുവെച്ചു. സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞ് ആശുപത്രി വിട്ട ആ സ്ത്രീയുടെ മുഖം, ഏറ്റവും ചെറിയ ആശുപത്രി പോലും ദൈവം സൗഖ്യം നല്‍ കുന്ന ഒരിടമാക്കി മാറ്റും എന്ന തിരിച്ചറിവാണ് അവര്‍ക്ക് നല്‍കിയത്.
സംഘര്‍ഷഭരിതമായ അതിര്‍ത്തിയില്‍, പ്രബോധനങ്ങളിലൂ ടെയല്ല, മറിച്ച് നിസ്വാര്‍ത്ഥ സേവനത്തിലൂടെ, മനുഷ്യസ്‌നേ ഹത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രകാശം പരത്തിക്കൊണ്ട്, ഈ സന്യാസിനിമാര്‍ ഇന്നും അതിരുകള്‍ മായ്ച്ചുകളയുന്ന മാലാഖമാരായി നിലകൊള്ളുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?