കാഞ്ഞിരപ്പള്ളി: കരിമ്പനക്കുളം തിരുഹൃദയ ദേവാലയത്തിന്റെ ശതാബ്ദി ആഘോഷ സമാപനവും ഇടവക ദിനാഘോഷവും നവംബര്‍ 23ന് നടക്കും. രാവിലെ 11.40ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
ഇടവക വികാരി ഫാ. ജയിംസ് കുന്നില്‍ അധ്യക്ഷത വഹിക്കും. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ ഫാ. ആന്റണി ഏത്തക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. മണിമല വലിയ പള്ളി ഇടവക വിഭജിച്ചാണ് കരിമ്പനക്കുളം തിരുഹൃദയ ഇടവക രൂപീകരിച്ചത്.
കരിമ്പനക്കുളം ഇടവകയുടെ ശതാബ്തി ആഘോഷങ്ങള്‍ 2024 നവംബര്‍ 17 ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയിലാണ് ഉദ്ഘാടനം ചെയ്തത്.
114 കുടുംബങ്ങളുമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ആരംഭിച്ച ഈ ഇടവക ഇന്ന് 450 കുടുംബങ്ങളുള്ള ഇടവകയായി വളര്‍ന്നുകഴിഞ്ഞു.
















Leave a Comment
Your email address will not be published. Required fields are marked with *