Follow Us On

26

November

2025

Wednesday

എംഎസ്‌ജെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഫിലോമി തറപ്പേല്‍ നിര്യാതയായി

എംഎസ്‌ജെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഫിലോമി തറപ്പേല്‍ നിര്യാതയായി
കോതമഗംലം: മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് (എംഎസ്‌ജെ) സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഫിലോമി തറപ്പേല്‍ (ഫിലോമിന തറപ്പേല്‍-65) നിര്യാതയായി. ആറു വര്‍ഷക്കാലം സോഷ്യല്‍ മിഷന്റെ ജനറല്‍ കൗണ്‍സിലറായും തുടര്‍ന്ന് എംഎസ്‌ജെ സന്യാസിനീ സഭയുടെ സുപ്പീരിയര്‍ ജനറലായും സേവനം അനുഷ്ടിച്ചു വരുകയായിരുന്നു.
സംസ്‌കാരം നാളെ (നവംബര്‍ 27) ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഹൗസ് കോതമംഗലം, തങ്കളം  എംഎസ്‌ജെ സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍  കോതമഗംലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തില്‍ കണ്ടത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ നടത്തും.
ഇന്‍ഡോര്‍, ആഫ്രിക്ക, എന്നിവിടങ്ങളില്‍ ദീര്‍ഘനാള്‍ സാമൂഹികസേവന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. കോതമംഗലം രൂപതയിലെ പഴമ്പള്ളിച്ചാല്‍, രാമല്ലൂര്‍, മലയന്‍കീഴ്, മാമലക്കണ്ടം  തുടങ്ങിയ പ്രദേശങ്ങളിലും ഇടുക്കി രൂപതയിലെ ചുരുളി, കീരിത്തോട്, കരിമ്പന്‍, കഞ്ഞിക്കുഴി, തങ്കമണി, വാഴവര, ഇരട്ടയാര്‍, ഈട്ടിത്തോപ്പ്, നെടുങ്കണ്ടം, ബതേല്‍, പാറത്തോട്, മുരിക്കാശേരി, എഴുകുംവയല്‍, കാഞ്ചിയാര്‍, വെള്ളയാംകുടി തുടങ്ങി രൂപതയുടെ വിവിധ പ്രദേശങ്ങളിലും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതയായിരുന്നു.
ഡല്‍ഹി ലേഡി ഹാര്‍ഡിഞ്ച് ഹോസ്പിറ്റല്‍ നേഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി ലക്‌നൗ, ചാത്തന്‍കോട്ടുനട, മജോള, കുസുമഗിരി, ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ കോതമംഗലം എന്നിവിടങ്ങളില്‍ സ്റ്റാഫ് നേഴ്‌സ് ആയി സേവനം ചെയ്തിട്ടുണ്ട്.
 എംഎസ്‌ജെ സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ ലോക്കല്‍ സുപ്പീരിയര്‍, പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ ഓഫ് ഇവാ ഞ്ചലൈസേഷന്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
താമരശേരി രൂപതയിലെ വാളൂക്ക് മരിയഗിരി ഇടവക തറപ്പേല്‍ പരേതരായ അലക്‌സാണ്ടര്‍-ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ് മദര്‍ ഫിലോമി. സഹോദരങ്ങള്‍: സിസ്റ്റര്‍ ഓക്‌സിലിയ എസ്എബിഎസ് (തലശേരി), ടി.എ തോമസ്, ടി.എ ജോസ്, സിസ്റ്റര്‍ മെര്‍ലിന്‍ എസ്എബിസ് (തലശേരി), സിസ്റ്റര്‍ റെസി അലക്‌സ് എ.സി (കോഴിക്കോട്), പരേതരായ ടി.എ പോള്‍, ടി.എ. ആന്റണി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?