കൊച്ചി: കെസിബിസിയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. പാലാരിവട്ടം പിഒസിയില്‍ നടന്ന സമാപന ആഘോഷങ്ങളില്‍ കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ള വൈദികരും സന്യസ്തരും വിശ്വാസികളും പങ്കെടുത്തു.
ബിഷപ്പുമാരുടെ നേത്യത്വത്തിലുള്ള നന്ദിയര്‍പ്പണ സമൂഹബലിയില്‍ കെസിബിസിയുടെ പുതിയ പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളിലെ ദൈവാനുഗ്രഹങ്ങള്‍ സ്മരിക്കുകയും സഭയുടെ സുവിശേഷ ദൗത്യത്തിന് പുതുക്കിയ പ്രതിജ്ഞ പ്രഖ്യാപിക്കുകയും ചെയ്യുന്ന വേളയായി ചടങ്ങുകള്‍ മാറി.
സഭയുടെ ഐക്യം, ദൗത്യബോധം, സമൂഹത്തില്‍ സുവിശേഷ മൂല്യങ്ങള്‍ സാക്ഷ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം എന്നിവ പ്രധാനമാണെന്ന് കെസിബിസി മുന്‍ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ സന്ദേശത്തില്‍ എടുത്തുപറഞ്ഞു.
കെസിബിസി മുന്‍ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല നന്ദി പറഞ്ഞു.
















Leave a Comment
Your email address will not be published. Required fields are marked with *