Follow Us On

21

December

2024

Saturday

ബിരുദങ്ങളൊക്കെ ഇനി നിത്യപുരോഹിതന്…

ബിരുദങ്ങളൊക്കെ ഇനി നിത്യപുരോഹിതന്…

സൈജോ ചാലിശേരി

ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ദൈവവിളി സ്വീകരിച്ച നവവൈദികനാണ് തൃശൂര്‍ അതിരൂപതാംഗവും കൊട്ടേക്കാട് ഇടവകാംഗവുമായ ഫാ. വിന്‍കോ മുരിയാടന്‍. ബിഎ പഠനശേഷം വൈദികനാവുകയെന്ന ആഗ്രഹത്തോടെ രാജ്‌കോട്ട് രൂപതയില്‍ ചേര്‍ന്നെങ്കിലും ഗുജറാത്തി വശമില്ലാതിരുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങി. പിന്നീട് പഞ്ചാബിലെ ജലന്തര്‍ രൂപതയുടെ കീഴിലുള്ള കോളജില്‍ സൈക്കോളജി, സോഷ്യോളജി, ഫിലോസഫി എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ മെയിനില്‍ ബിരുദമെടുത്തു. തൃശൂരില്‍ എത്തി ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമെടുത്തു. അതിനുശേഷം നെറ്റിന്റെ കോച്ചിങ്ങിനായി ഡല്‍ഹിയിലെ ജെഎന്‍യുവില്‍ ചേര്‍ന്നു.

ഈ സമയങ്ങളിലൊക്കെ വൈദികനാകണമെന്ന ഉള്‍വിളി ശക്തമായിരുന്നു. 2013-ല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയപ്പോഴാണ് ഫാ. ജോര്‍ജ് കമ്മട്ടില്‍ വിസിയെ പരിചയപ്പെട്ടതും സ്പിരിച്വല്‍ ഫാദറായി സ്വീകരിച്ചതും. ദൈവവിളി ഉറപ്പിക്കാന്‍ രണ്ടാഴ്ച തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കാന്‍ കമ്മട്ടിലച്ചന്‍ നിര്‍ദ്ദേശിച്ചു. ഒരു പ്രാര്‍ത്ഥനാവേളയില്‍ അള്‍ത്താരയില്‍ എത്തി പ്രാര്‍ത്ഥിച്ചശേഷം വചനമെടുത്തപ്പോള്‍ കിട്ടിയത് സാമുവലിന്റെ വിളിയെക്കുറിച്ചുള്ള ഭാഗമായിരുന്നു. ദൈവം വൈദികനാകാന്‍ വിളിക്കുന്നുവെന്നും തീരുമാനമെടുക്കേണ്ട സമയമാണിതെന്നും വ്യക്തമായി. മിഷനറി വൈദികനാകണമെന്ന ആഗ്രഹം കമ്മട്ടിലച്ചനെ അറിയിച്ചു. ഓസ്‌ട്രേലിയയിലെ ഹോബര്‍ട്ട് അതിരൂപതയിലേക്കാണ് കമ്മട്ടിലച്ചന്‍ ബന്ധപ്പെടുത്തി കൊടുത്തത്.

ആര്‍ച്ചുബിഷപ് ജൂലിയന്‍ പോര്‍ട്ടിയസ് ഡിവൈനില്‍ 2013-ല്‍ പവര്‍ റിട്രീറ്റ് നടക്കുമ്പോള്‍ ഗസ്റ്റായി വരികയും വിന്‍കോ അദ്ദേഹത്തെ കാണുകയും ചെയ്തു. ഓസ്‌ട്രേലിയയിലെ പാനല്‍ ടീം വീഡിയോകോള്‍ ഇന്റര്‍വ്യൂ നടത്തിയാണ് തിരഞ്ഞെടുക്കുന്നത്. അങ്ങനെ 2015 മാര്‍ച്ചില്‍ ഓസ്‌ട്രേലിയയിലെത്തി. 14പേരാണ് ആ വര്‍ഷം സെമിനാരിയില്‍ പ്രവേശനം നേടിയത്. അടിസ്ഥാന യോഗ്യത ബിരുദമായിരുന്നു. അതിലും ഉന്നത വിദ്യാഭ്യാസമുള്ളവരും സെമിനാരിയില്‍ ചേര്‍ന്നിരുന്നു. 2023 നവംബറില്‍ ഓസ്‌ട്രേലിയയിലെ ഹോബര്‍ട്ട് അതിരൂപതയ്ക്കുവേണ്ടി ഫാ.വിന്‍കോ മുരിയാടന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു. ഹോബര്‍ട്ട് ആര്‍ച്ചുബിഷപ് ജൂലിയന്‍ പോര്‍ട്ടിയസിന്റെ സാന്നിധ്യത്തിലായിരുന്നു പൗരോഹിത്യസ്വീകരണം. മുരിയാടന്‍ ഡേവീസ്-റൂബി ദമ്പതികളുടെ മൂത്തമകനാണ് ഫാ. വിന്‍കോ. വിനോദ്, ഫ്രഡി എന്നിവര്‍ സഹോദരങ്ങളാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?