വത്തിക്കാന്‍ സിറ്റി: പൊതു സദസ്സില്‍വച്ച് പാപ്പയെ കണ്ടുമുട്ടിയ നവദമ്പതികളായ അന്നക്കും കോള്‍ സ്റ്റീവന്‍സിനും ആത്മീയമായി വളരാന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ നല്‍കിയ ഉപദേശമാണിത്, ശാന്തത പാലിക്കുക, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക.
എല്ലാ ദിവസവും ഒരുമിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന സ്വന്തം മാതാപിതാക്കളുടെ മാതൃകയില്‍ നിന്ന് താന്‍ എങ്ങനെ അനുഗ്രഹിക്കപ്പെട്ടുവെന്ന് പങ്കുവെച്ചുകൊണ്ടാണ് തന്റെ പക്കലെത്തിയ യുവ അമേരിക്കന്‍ ദമ്പതികള്‍ക്ക് ലിയോ 14 ാമന്‍ പാപ്പ ഈ ഉപദേശം നല്‍കിയത്. യുഎസിലെ അലബാമയിലെ ബര്‍മിംഗ്ഹാമിലുള്ള സെന്റ് പോള്‍സ് കത്തീഡ്രലില്‍ വിവാഹിതരായി നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് നവദമ്പതികളായ കോളിനും അന്ന സ്റ്റീവന്‍സിനും ലിയോ പാപ്പായുടെ വ്യക്തിപരമായ അനുഗ്രഹം ലഭിച്ചത്.
ആറ് മാസത്തിനുള്ളില്‍ വിവാഹിതരായ കത്തോലിക്കര്‍ക്ക് വത്തിക്കാന്‍ ആഴ്ചതോറും നല്‍കുന്ന ‘സ്‌പോസി നോവെല്ലി’ അനുഗ്രഹം സ്വീകരിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ സന്നിഹിതരായിരുന്ന ഏകദേശം 65 നവദമ്പതികളോടൊപ്പം പാപ്പയെ കണ്ട ഇവരുടെ ചോദ്യം ശ്രദ്ധാപൂര്‍വം കേട്ട് പാപ്പ മറുപടി നല്‍കുകയായിരുന്നു. തിരുക്കുടുംബത്തിന് നവദമ്പതികളെ ഭരമേല്‍പ്പിച്ച് ആശിര്‍വാദവും പാപ്പ നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *