തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പൗരന്മാരുടെ വിശ്വാസം തകര്ന്നു: നൈജീരിയന് ബിഷപ്സ് കോണ്ഫ്രന്സ് പ്രസിഡന്റ്
- AMERICA, Featured, INTERNATIONAL, LATEST NEWS, WORLD
- September 18, 2025
വാഷിംഗ്ടണ് ഡിസി: യുദ്ധക്കെടുതികളനുഭവിക്കുന്ന ഗാസയിലെ ജനങ്ങള്ക്ക് വേണ്ടി യുഎസിലെ എല്ലാ രൂപതകളും ധനശേഖരണം നടത്തണമെന്ന അഭ്യര്ത്ഥനയുമായി യുഎസ് മെത്രാന്സമിതി തലവന് ആര്ച്ചുബിഷപ് തിമോത്തി പി ബ്രോഗ്ലിയോ. ഗാസയിലെയും മിഡില് ഈസ്റ്റിലുടനീളമുള്ള സാഹചര്യവും യുഎസിലെ കത്തോലിക്കാ സമൂഹത്തിന്റെ സഹായത്തിനായി നിലവിളിക്കുന്നുണ്ടെന്ന് ആര്ച്ചുബിഷപ് ബ്രോഗ്ലിയോ മെത്രാന്മാര്ക്ക് എഴുതിയ കത്തില് നിരീക്ഷിച്ചു. ഈ പശ്ചാത്തലത്തില് കാത്തലിക് റിലീഫ് സര്വീസസ് (സിആര്എസ്), കാത്തലിക് നിയര് ഈസ്റ്റ് വെല്ഫെയര് അസോസിയേഷന് (സിഎന്ഇഡബ്ല്യുഎ) എന്നീ സന്നദ്ധ സംഘടനകളുടെ ഗാസയിലെ പ്രവര്ത്തനനങ്ങളെ പിന്തുണയ്ക്കുന്നതിന് മെത്രാന്മാര് അവരവരുടെ രൂപതകളില്
വാഷിംഗ്ടണ് ഡിസി: റഷ്യ-ഉക്രെയ്ന് സംഘര്ഷം അവസാനിപ്പിക്കാനുള്ള തന്റെ ഏറ്റവും പുതിയ മധ്യസ്ഥ ശ്രമങ്ങള്ക്ക് പിന്നില് സ്വര്ഗത്തില് പോകണമെന്ന ആഗ്രഹമാണെന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. സമാധാനത്തിനായുള്ള പരിശ്രമങ്ങള് തനിക്ക് സ്വര്ഗത്തില് ഒരു സ്ഥാനം നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്നതായി ഫോക്സ് ന്യൂസ് ചാനലിലെ ഫോക്സ് & ഫ്രണ്ട്സ് എന്ന പരിപാടിക്ക് നല്കിയ ഒരു ഫോണ് അഭിമുഖത്തിലാണ് ട്രംപ് വ്യക്തമാക്കിയത്. ‘ആഴ്ചയില് 7,000 പേരെ കൊല്ലുന്നതില് നിന്ന് എനിക്ക് രക്ഷിക്കാന് കഴിയുമെങ്കില്, അത് മനോഹരമാണെന്ന് ഞാന് കരുതുന്നു. കഴിയുമെങ്കില് സ്വര്ഗത്തിലെത്താന്
വത്തിക്കാന് സിറ്റി: മതവിശ്വാസം പിന്തുടരുന്നതുകൊണ്ട് രക്ഷ നേടാം എന്ന അമിത ആത്മവിശ്വാസം ഉള്ളവര്ക്കുള്ള മുന്നറിയിപ്പാണ് ഇടുങ്ങിയ വാതിലില് കൂടെ പ്രവേശിക്കുവാനുള്ള ഈശോയുടെ ആഹ്വാനം എന്ന് ലിയോ 14 ാമന് പാപ്പ. മതപരമായ പ്രവൃത്തികള് കൊണ്ട് മാത്രം ഒരു വ്യക്തിയുടെ ഹൃദയം രൂപാന്തരപ്പെടുന്നില്ല. ജീവിതത്തില് നിന്ന് വേര്പെട്ട് നില്ക്കുന്ന ആരാധനാ ജീവിതം നയിക്കുന്ന ആളുകളെ ദൈവം അന്വേഷിക്കുന്നില്ല. സഹോദരങ്ങളെ സ്നേഹിക്കുന്നതിലേക്കും നീതി പാലിക്കുന്നതിലേക്കും നമ്മെ നയിക്കുന്നില്ലെങ്കില് നാം ത്യാഗങ്ങള് ചെയ്യുവാനോ പ്രാര്ത്ഥനകള് നടത്തുവാനോ ദൈവം ആഗ്രഹിക്കുന്നില്ലെന്നും ത്രികാലജപ പ്രാര്ത്ഥനയ്ക്ക്
ബൊഗൊത/കൊളംബിയ: കാലിയിലും അമാല്ഫിയിലും എഫ്എആര്സി വിമതര് നടത്തിയ ഭീകരാക്രമണങ്ങളെ കൊളംബിയന് എപ്പിസ്കോപ്പല് കോണ്ഫറന്സും കാലി അതിരൂപതയും അപലപിച്ചു. ഭീകരാക്രമണത്തില് ഇതുവരെ 19 പേര് മരിക്കുകയും ഡസന് കണക്കിന് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. ‘കൊളംബിയയിലെ വീടുകളുടെ പടിക്കല് വേദനയും നിരാശയും വിതച്ച് അക്രമം തുടരുന്ന’ സാഹചര്യത്തില് ഇരകളുടെ കുടുംബങ്ങളോടുള്ള ഐകദാര്ഢ്യം ബിഷപ്പുമാര് പ്രകടിപ്പിച്ചു. അക്രമത്തിന് ഉത്തരവാദികളായവര്ക്കെതിരെ നടപടി സ്വീകരിക്കുവാന് കാലി ആര്ച്ചുബിഷപ് ലൂയിസ് ഫെര്ണാണ്ടോ റോഡ്രിഗസ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 21 നാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ രണ്ട് ഭീകരാക്രമണങ്ങള് കൊളംബിയയില്
പ്രൈം വീഡിയോയുടെ ഹിറ്റ് പരമ്പരയായ ‘ഹൗസ് ഓഫ് ഡേവിഡില്’ ദാവീദ് രാജാവായി അഭിനയിച്ച നടന് മൈക്കല് ഇസ്കാന്ഡര് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. കത്തോലിക്ക വിശ്വാസം സ്വീകരിച്ച വിവരം ഇന്സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മൈക്കല് ലോകത്തെ അറിയിച്ചത്. ‘ഇന്ന് വളരെ സവിശേഷമായ ഒരു ദിവസമാണ്. തിരിഞ്ഞുനോക്കുമ്പോള്, അത് വളരെ നീണ്ട ഒരു പ്രക്രിയയായിരുന്നു. ഇന്ന് ഞാന് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു,’ അദ്ദേഹം കുറിച്ചു. ‘ഈ സഭയിലേക്കുള്ള വിളി എനിക്ക് വളരെക്കാലമായി അനുഭവപ്പെടുന്നു, കാലം കടന്നുപോകുന്തോറും ആ വിളി കൂടുതല് ശക്തമായി.
ബെയ്റൂട്ട്: അനുഞ്ജനത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം തന്റെ പൊന്തിഫിക്കേറ്റില് നിരവധി തവണ ആവര്ത്തിച്ച ലിയോ പതിനാലാമന് മാര്പാപ്പയുടെ ആദ്യ വിദേശ സന്ദര്ശനം ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ഒരുമിച്ച് ജീവിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന ലബനനിലേക്കായേക്കുമെന്ന് സൂചന. വത്തിക്കാന് യാത്രയെക്കുറിച്ച് ‘പഠിക്കുകയാണ്’ എന്നും ഔദ്യോഗിക തീയതികള്ക്കായി കാത്തിരിക്കുകയാണെന്നും മറോനൈറ്റ് പാത്രിയാര്ക്കേറ്റിന്റെ വികാരി ജനറലായ ആര്ച്ചുബിഷപ് പോള് സായ ബിബിസിയോട് പറഞ്ഞു. നേരത്തെ ലബനനില് നിന്നുള്ള കര്ദിനാള് ബെച്ചാര ബുത്രോസ് റായി ഡിസംബറിന് മുമ്പ് പാപ്പ ലബനന് സന്ദര്ശിക്കുമെന്ന് പറഞ്ഞിരുന്നു. ജനസംഖ്യയുടെ
കരുണ നിറഞ്ഞ വിധികളിലൂടെയും കുറ്റാരോപിതരോടുള്ള സൗമ്യമായ ഇടപെടലിലൂടെയും ഏറ്റവും കരുണയുള്ള ന്യായാധിപനായി അറിയപ്പെട്ട ജഡ്ജ് ഫ്രാങ്ക് കാപ്രിയോ ഓര്മയായി. യുഎസ് സംസ്ഥാനമായ റോഡ് ഐലന്ഡിലെ പ്രൊവിഡന്സിലാണ് ചീഫ് മുനിസിപ്പല് ജഡ്ജിയായി ഫ്രാങ്ക് കാപ്രിയോ ഏകദേശം 40 വര്ഷക്കാലം സേവനമനുഷ്ഠിച്ചത്. പാന്ക്രിയാറ്റിക്ക് കാന്സര് ബാധിതനായിരുന്നു. നീതി, സഹാനുഭൂതി, കാരുണ്യം എന്നിവ സംയോജിപ്പിച്ച അദ്ദേഹത്തിന്റെ സൗമ്യമായ ജുഡീഷ്യല് ശൈലി, ‘കോട്ട് ഇന് പ്രൊവിഡന്സ്’ എന്ന പേരില് കോടതിമുറിയില് നിന്ന് സംപ്രേഷണം ചെയ്ത പരിപാടിയിലൂടെയാണ് ജനങ്ങളിലേക്ക് എത്തിയത്. 1999 ല് ആരംഭിച്ച
വത്തിക്കാന് സിറ്റി: ഔര് ലേഡി ഓഫ് അറേബ്യ എന്ന പേരില് എല്ലാ ഗള്ഫ് രാജ്യങ്ങളുടെയും പ്രത്യേക മധ്യസ്ഥയായി പരിശുദ്ധ മറിയത്തെ വത്തിക്കാന് അംഗീകരിച്ചു. കൂടാതെ യുഎഇ, ഒമാന്, യെമന് എന്നീ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന അപ്പസ്തോലിക്ക് വികാരിയേറ്റ് ഓഫ് സതേണ് അറേബ്യയുടെ പ്രത്യേക മധ്യസ്ഥരായി ശ്ലീഹന്മാരായെ പത്രോസിനെയും പൗലോസിനെയും അംഗീകരിച്ചിട്ടുണ്ട്. ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററി, അപ്പസ്തോലിക്ക് വികാരിയേറ്റ് ഓഫ് സതേണ് അറേബ്യക്ക് വേണ്ടിയുള്ള പുതിയ ആരാധനക്രമ കലണ്ടറിലാണ് ഇക്കാര്യങ്ങള് വ്യക്തമാക്കിയിട്ടുള്ളത്. ഇറ്റാലിയന് സ്വദേശിയായ ബിഷപ് പൗലോ
Don’t want to skip an update or a post?