ഫ്രാന്സിസ് മാര്പാപ്പയുടെ ആത്മകഥ 'ഹോപ്പ്' പുറത്തിറങ്ങി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- January 15, 2025
അവാലി: കത്തീഡ്രല് ഓഫ് ഔവര് ലേഡി ഓഫ് അറേബ്യയുടെ സമര്പ്പണത്തിന്റെ മൂന്നാം വാര്ഷികത്തോടനുബന്ധിച്ച് നോര്ത്തേണ് അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റിലെ (മിസ്സിയോ-അവോന) പൊന്തിഫിക്കല് മിഷന് സൊസൈറ്റിസ് ആദ്യ ഡിജിറ്റല് മാസിക പുറത്തിറക്കി. സുവിശേഷവല്ക്കരണം, യേശുവിനെക്കുറിച്ചും സുവിശേഷത്തെക്കുറിച്ചുമുള്ള പ്രഘോഷണം, പൊന്തിഫിക്കല് മിഷന് സൊസൈസിന് പ്രോത്സാഹനം, മിസിയോ-അവോനയുടെ പ്രവര്ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്ട്ടിംഗ് എന്നിവയാണ് ഈ മാസികയിലൂടെ ലക്ഷ്യമിടുന്നത്. 1816-ല് ഓസ്ട്രിയന് പുരോഹിതന് ജോസഫ് മോഹര് എഴുതിയ ‘സൈലന്റ് നൈറ്റ് – ഹോളി നൈറ്റ്’ എന്ന വിഷയത്തില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടുകൊണ്ടാണ് ആദ്യ ലക്കമായ
വത്തിക്കാന് സിറ്റി: യേശുക്രിസ്തുവിനെയും അവന്റെ സഭയെയും കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താന് ശക്തമായ വാദങ്ങള് പര്യാപ്തമല്ലെന്ന് ഫ്രാന്സിസ് മാര്പാപ്പ. ‘ആത്മാവും വധുവും’ എന്ന പേരില് പൊതുദര്ശനത്തിന്റെ ഭാഗമായി നല്കിവന്ന 17 ഭാഗങ്ങളുള്ള മതബോധന പരമ്പര ഉപസംഹരിച്ചുകൊണ്ട് ‘സുവിശേഷവല്ക്കരണത്തിന്റെ ആദ്യത്തേതും ഏറ്റവും ഫലപ്രദവുമായ രൂപം നമ്മള് മറ്റുള്ളവരോട് കാണിക്കുന്ന സ്നേഹമാണെന്ന് ‘ പാപ്പ വ്യക്തമാക്കി. ”നിങ്ങള്ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന് സദാ സന്നദ്ധരായിരിക്കു”വാന് (1 പത്രോ. 3:15) അപ്പോസ്തലനായ പത്രോസ് ആദിമ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചിരുന്നതായി പാപ്പാ
മെല്ബണ്: മെല്ബണ് സെന്റ് അല്ഫോന്സ സീറോ മലബാര് കത്തീഡ്രല് ദൈവാലയ കൂദാശയോട് അനുബന്ധിച്ച് കത്തീഡ്രല് ഇടവക തയാറാക്കിയ ‘നിത്യ പുരോഹിതന് ഈശോയെ’ മ്യൂസിക് ആല്ബം ബിഷപ് മാര് ജോണ് പനംതോട്ടത്തില് യൂട്യൂബില് റിലീസ് ചെയ്തു. വിശുദ്ധ കുര്ബാനയ്ക്ക് ശേഷം പാടാവുന്ന വിധത്തില്, വൈദികര്ക്കും സന്യസ്തര്ക്കും കുടുംബങ്ങള്ക്കും ഇടവകയ്ക്കും രൂപതയ്ക്കും സാര്വ്വത്രിക സഭയ്ക്കും വേണ്ടിയുള്ള പ്രാര്ത്ഥനകള് ആല്ബത്തിലുണ്ട്. ഗാനത്തിന്റെ വരികള് എഴുതിയിരിക്കുന്നത് ഓസ്ട്രേലിയയിലെ മിഷനറീസ് ഓഫ് ഗോഡ്സ് ലവ് സന്യാസ സഭയിലെ മലയാളി വൈദികന് ഫാ. ബൈജു തോമസ്
ഡമാസ്കസ്: ഡമാസ്കസിന്റെ നിയന്ത്രണം വിമതര് ഏറ്റെടുക്കുകയും സിറിയന് പ്രസിഡന്റ് ബാഷാര് അല് ആസാദ് പലായനം ചെയ്യുകയും ചെയ്ത പശ്ചാത്തലത്തില് അധികാരകൈമാറ്റത്തിന്റെ ഘട്ടം സുഗമവും സമാധാനപരവുമാകുന്നതിന് പ്രാര്ത്ഥന അഭ്യര്ത്ഥിച്ച് പാത്രിയാര്ക്കീസ് ഇഗ്നസ് യൂസിഫ് യൂനാന് ത്രിതീയന്. സര്ക്കാരിനും ഭരണകൂടത്തിനുമെതിരായ പ്രതിഷേധം ഒരു യുദ്ധമായി മാറിയിരിക്കുന്ന പശ്ചാത്തലത്തില് ഭീകരമായ പ്രത്യാഘാതങ്ങളാണ് സിറിയന് സമൂഹത്തിലുണ്ടായിരിക്കുന്നതെന്ന് പാത്രിയാര്ക്കീസ് പറഞ്ഞു. ലബനനില് നിന്നുള്ള പാത്രിയാര്ക്കീസ് യൂനാന്, അലപ്പോ, ഹോംസ്, ഡമാസ്കസ്, ഖാമിഷ്ലി തുടങ്ങിയ സ്ഥലങ്ങളിലെ ബിഷപ്പുമാരുമായി ബന്ധപ്പെട്ട് പ്രാര്ത്ഥനയും സാമീപ്യവും ഉറപ്പു നല്കിയതായി കൂട്ടിച്ചേര്ത്തു.
പാരിസ്: അഞ്ച് വര്ഷങ്ങള്ക്ക് മുമ്പുണ്ടായ തീപിടുത്തത്തില് സാരമായ കേടുപാടുകള് സംഭവിച്ചതിനെ തുടര്ന്ന് നടത്തിയ പുനരുദ്ധാരണ പ്രവര്ത്തനങ്ങള്ക്ക് ശേഷം പാരീസിന്റെ വിശ്വാസ-സാംസ്കാരി പൈതൃകത്തിന്റെ പ്രതീകമായ നോട്രെഡാം കത്തീഡ്രല് വീണ്ടും പൊതുജനങ്ങള്ക്കായി തുറന്നു നല്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല് മാക്രോണിന് പുറമെ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്ഡ് ട്രംപ്, ഉക്രെയ്ന് പ്രസിഡന്റ് വ്ളാഡിമാര് സെലന്സ്കി തുടങ്ങിയ 40ഓളം രാഷ്ട്രതലവന്മാരും ഇലോണ് മസ്ക് ഉള്പ്പെടെയുള്ള ബിസിനസപ്രമുഖരും ചടങ്ങില് പങ്കെടുത്തു. ന്യൂയോര്ക്ക് കര്ദിനാള് തിമോത്തി ഡോളന്, മാറോനൈറ്റ് പാത്രിയാര്ക്കീസ് ബെച്ചാറാ അല് റായി
ഗാസ: എല്ലാ ദിവസവും കൃത്യം ഏഴ് മണിക്ക് തങ്ങളെ ഫോണ് വിളിക്കുന്ന ഫ്രാന്സിസ് മാര്പാപ്പയെ ഗാസയിലെ ഹോളി ഫാമിലി ഇടവകയിലെ കുട്ടികള് ‘മുത്തച്ഛന്’ എന്നാണ് വിളിക്കുന്നത്. ഫ്രാന്സിസ് മാര്പാപ്പയെ അവര്ക്ക് അത്ര ഇഷ്ടമാണ്. എല്ലാ ദിവസവും അവരുടെ ഇടവക ദൈവാലയത്തിലേക്ക് വിളിച്ച് അവരുടെ ക്ഷേമം അന്വേഷിക്കുന്ന പാപ്പ ഒരു വിധത്തില് അവര്ക്ക് ഒരു മുത്തച്ഛന്റെ സ്നേഹം തന്നെയാണ് നല്കുന്നതും. വേദനിക്കുന്നവരുടെ പക്ഷം ചേരുന്ന പാപ്പ ഗാസയിലെ ജനങ്ങള്ക്ക് നല്കുന്ന പിന്തുണ വിവരിച്ചുകൊണ്ട് ജറുസലേമിലെ ലത്തീന് പാത്രിയാര്ക്കീസായ കര്ദിനാള്
ബാഗ്ദാദ്: ഇറാക്കില് തന്നെ തുടരാന് ആഗ്രഹിക്കുന്നതായി വ്യക്തമാക്കി ഇറാക്കിലെ 53 ശതമാനം ക്രൈസ്തവ യുവജനങ്ങള്. 2022-24 കാലഘട്ടത്തില് കാത്തലിക്ക് ന്യൂസ് ഏജനസിയുടെ അറബിക്ക് വിഭാഗം നടത്തിയ സര്വ്വേയിലാണ് നിരവധി പ്രതിസന്ധികള്ക്ക് നടുവിലും ഇറാക്കില് തുടരാന് ഭൂരിപക്ഷം ക്രൈസ്തവ യുവജനങ്ങളും ആഗ്രഹം പ്രകടിപ്പിച്ചത്. 40 ശതമാനം യുവജനങ്ങള് വിദേശത്തേക്ക് കുടിയേറാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. സാമ്പത്തിക വെല്ലുവിളികളും രാഷ്ട്രീയ പ്രതിസന്ധികളുമാണ് വിദേശത്തേക്ക് കുടിയേറാനുള്ള പ്രധാന കാരണമായി യുവജനങ്ങള് പറഞ്ഞത്. 18നും 40നുമിടയില് പ്രായമുള്ള യുവജനങ്ങളുടെ ഇടയിലാണ് സര്വേ നടത്തിയത്. ഇറാക്കിലെ
വത്തിക്കാന് സിറ്റി: നിയുക്ത കര്ദിനാള് ആര്ച്ചുബിഷപ് മാര് ജോര്ജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന് (ഡിസംബര് ഏഴ്, ഇന്ത്യന് സമയം രാത്രി എട്ടര) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില് നടക്കും. മാര് ജോര്ജ് കൂവക്കാട് ഉള്പ്പെടെ 21 പേരുടെ കര്ദിനാള് സ്ഥാനാരോഹണമാണ് ഇന്നു നടക്കുന്നത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയില് ഫ്രാന്സിസ് മാര്പാപ്പയുടെ കാര്മികത്വത്തിലാണ് തിരുക്കര്മ്മങ്ങള്. സീറോമലബാര് സഭാ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്, കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി, ആര്ച്ചുബിഷപ്രായ മാര് തോമസ് തറയില്, മാര്
Don’t want to skip an update or a post?