കീവ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സമാധാനം സംജാതമാകുന്നതിനായി തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭാ തലവന്‍. ലിവിവിലെ സെന്റ് ക്ലെമന്റ് ഷെപ്റ്റിറ്റ്സ്‌കി ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ശേഷമാണ്, ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവന്‍ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്, സമാധാനത്തിനായുള്ള തീവ്രമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും വിശ്വാസികളെ ആഹ്വാനം ചെയ്തത്.
ക്രിസ്മസിനൊരുക്കമായുള്ള നോമ്പിനോട് അനുബന്ധിച്ച് രൂപതാടിസ്ഥാനത്തില്‍ ഉപവാസവും പ്രാര്‍ത്ഥനയും നടത്തുവാന്‍ പ്രാര്‍സര്‍വാനിറ്റ്സിയയില്‍ സമാപിച്ച ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ സിനഡില്‍ തീരുമാനിച്ചിരുന്നു. യുദ്ധത്തിന്റെ നിലവിലെ ഘട്ടം ‘പ്രത്യേകിച്ച് അപകടകരം’ ആയി മാറിയിരിക്കുന്നുവെന്ന് സ്വിയാറ്റോസ്ലാവ് പറഞ്ഞു. അതിനാല്‍ ക്രിസ്മസിന് മുമ്പുള്ള ഉപവാസകാലത്ത് മാതൃരാജ്യത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണം. രാത്രി 8:00 മണിക്ക് ഷൈ്വവ് ടിവി വഴി മുഴുവന്‍ സഭയെയും ഒന്നിപ്പിക്കുന്ന ദൈനംദിന ജപമാലയില്‍ പങ്കെടുക്കുവാനും മേജര്‍ ആര്‍ച്ചുബിഷപ് വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.
പൂര്‍ണ തോതിലുള്ള യുദ്ധത്തിലേക്ക് സംഭവങ്ങള്‍ കണ്‍മുന്നില്‍ വികസിക്കുന്ന സാഹചര്യത്തില്‍ പ്രാര്‍ത്ഥനയും ഉപവാസവുമാകുന്ന ആത്മീയ പോരാട്ടത്തിന് വിശ്വാസികള്‍ തയാറാകണമെന്ന് സഭാ തലവന്‍ പറഞ്ഞു.
















Leave a Comment
Your email address will not be published. Required fields are marked with *