വിശുദ്ധരായ ലൂയിസ് മാര്ട്ടിന് - സെലിഗ്വരിന് ദമ്പതികള്‍ ആധുനിക കുടുംബങ്ങള്‍ക്കു മാതൃക: ലിയോ 14 ാമന്‍ മാര്‍പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- October 21, 2025
വത്തിക്കാന്‍ സിറ്റി: യേശുവിന്റെ സ്നേഹത്തിന്റെ വിശ്വസ്തത നാം നഷ്ടപ്പെട്ടിടത്ത് നമ്മെ അന്വേഷിച്ചെത്തുമെന്ന് ലിയോ 14 ാമന്‍ പാപ്പ. തിന്മയുടെയും പാപത്തിന്റെയും ‘പാതാളത്തില്‍’ പതിച്ചവരെപ്പോലും രക്ഷിക്കാന്‍ ക്രിസ്തു കടന്നുവരുമെന്ന് ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന പ്രബോധനപരമ്പരയുടെ ഭാഗമായി പൊതുകൂടിക്കാഴ്ചയോടനുബന്ധിച്ച് നല്കിയ സന്ദേശത്തില്‍ പാപ്പ വ്യക്തമാക്കി. ഇരുട്ടിലും മരണത്തിന്റെ നിഴലിലും ആയിരുന്ന എല്ലാവര്ക്കും പുനരുത്ഥാനത്തിന്റെ വാര്‍ത്ത എത്തിക്കാന്‍ ക്രിസ്തു മരിച്ചവരുടെ മണ്ഡലത്തിലേക്ക് ഇറങ്ങിയ ദിവസമാണ് ദുഃഖശനി. എല്ലാം നിശ്ചലവും നിശബ്ദവുമായി അനുഭവപ്പെടുന്ന ദുഃഖശനിയാഴ്ച, യേശു അദൃശ്യമായ രക്ഷയുടെ പ്രവൃത്തി, ‘പാതാള’-ത്തില്‍
വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍~മാസത്തിലെ എല്ലാ ദിവസവും സമാധാനത്തിനായി വ്യക്തിപരമായും കുടുംബത്തിലും സമൂഹത്തിലും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളെ ക്ഷണിച്ച് ലിയോ 14 ാമന്‍ പാപ്പ. ബുധനാഴ്ചയിലെ പൊതുസമ്മേളനത്തിലാണ് ലിയോ 14 ാമന്‍ പാപ്പ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. ഒക്ടോബര്‍ 11-12 തിയതികളില്‍ ആഘോഷിക്കുന്ന മരിയന്‍ ആത്മീയതയുടെ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി 11 ന് വൈകുന്നേരം 6:00 മണിക്ക് റോമിലെ വിശ്വാസികള്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒത്തുകൂടി ജപമാലയര്‍പ്പിക്കുമെന്നും പാപ്പ വ്യക്തമാക്കി. ഒക്ടോബര്‍ മാസത്തിലെ എല്ലാ ദിവസവും വൈകുന്നേരം 7:00 മണിക്ക്
റോം: റോമിലെ സാന്റ്’എഗിഡിയോ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ട്രാസ്റ്റെവെറിലെ സാന്താ മരിയ ദൈവാലയത്തില്‍ ‘ഗാസയുടെ സമാധാനത്തിനായി’ ജാഗരണ പ്രാര്‍ത്ഥന നടത്തി. നിരവധി കത്തോലിക്കാ സംഘടനകള്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് മുന്‍ പ്രസിഡന്റ് കര്‍ദിനാള്‍ ഗ്വാള്‍ട്ടിയറോ ബാസെറ്റിയും ജറുസലേം പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസാബല്ലയും സമാധാനത്തിന്റെ സന്ദേശങ്ങള്‍ പങ്കുവച്ചു. ഗാസയിലെ ബന്ദികള്‍, യുദ്ധത്തിന്റെ ഇരകള്‍, ഗാസയിലെ കുട്ടികള്‍ എന്നിവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. യുദ്ധം ഒരു യാദൃശ്ചിക ദുരന്തമല്ലെന്നും അത് നിര്‍ത്തലാക്കാന്‍ കഴിയുന്നതാണെന്നും അത് അവസാനിപ്പിണമെന്നും കര്‍ദിനാള്‍
ന്യൂയോര്‍ക്ക്: സ്ത്രീകളുടെ അന്തസ്സും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിബദ്ധത ഐക്യരാഷ്ട്രസഭയില്‍ ആവര്‍ത്തിച്ച് വത്തിക്കാന്‍. വത്തിക്കാന്റെ വിദേശകാര്യവകുപ്പ് സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗാലഗര്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാത്ത് നടത്തിയ പ്രസംഗത്തില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവരുടെ അന്തസ്സ് മാനിക്കാതെ സ്ത്രീസമത്വം കൈവരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. ബെയ്ജിംഗില്‍ നടന്ന നാലാമത്തെ സ്ത്രീ-പുരുഷ സമ്മേളനത്തിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ് ഗാലഗര്‍ ഈ പ്രസംഗം നടത്തിയത്. ജീവിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണം മറ്റ് എല്ലാ മൗലികാവകാശങ്ങളുടെയും
അബുജ/നൈജീരിയ: നൈജീരിയയിലെ എന്‍സുക്ക രൂപത വൈദികനായിരുന്ന ഫാ. മാത്യു ഈയ ഒരു അജപാലനദൗത്യത്തിന് ശേഷം ഇടവകയിലേക്ക് മടങ്ങും വഴി അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. എന്‍സുക്ക രൂപതയിലെ സെന്റ് ചാള്‍സ് ഇടവക വികാരിയായിരുന്നു. ഫാ. മാത്യു ഈയയുടെ കൊലപാതകം ‘അര്‍ത്ഥശൂന്യമായ അക്രമ പ്രവൃത്തി’യും ‘ഹീനമായ കുറ്റകൃത്യവു’മാണെന്ന് എന്‍സുക്ക കത്തോലിക്കാ രൂപത അപലപിച്ചു. സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അജപാലന ദൗത്യത്തിന് ശേഷം ഇടവകയിലേക്ക് മടങ്ങുമ്പോഴാണ് ഫാ. മാത്യു വെടിയേറ്റ് കൊല്ലപ്പെട്ടത്. എളിമയിലൂടെയും തന്റെ അജഗണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയിലൂടെയും
വാഷിംഗ്ടണ്‍ ഡിസി: നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നത് ഉള്‍പ്പടെ പരമ്പരാഗത ആരാധനാ അനുഭവങ്ങളുള്ള കത്തോലിക്കര്‍ക്ക് ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യത്തില്‍ കൂടുതല്‍ വിശ്വാസമുള്ളതായി പഠനറിപ്പോര്‍ട്ട്. ദിവ്യകാരുണ്യം യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥശരീരവും രക്തവുമാണെന്ന കത്തോലിക്കരുടെ ബോധ്യത്തെക്കുറിച്ച് നതാലി എ. ലിന്ഡെമാന് പ്രസിദ്ധീകരിച്ച ജേണല്‍ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് പുറമെ ദിവ്യകാരുണ്യ ആരാധന നടത്തുന്ന ദൈവാലയങ്ങളില്‍ ദിവ്യബലിയില്‍ പങ്കെടുത്തു വരുന്നവരിലും ദിവ്യകാരുണ്യത്തെ കുമ്പിട്ടാരാധിച്ച് കടന്നുപോകുന്ന പാരമ്പര്യം കണ്ട് വളര്‍ന്നവരിലും ദിവ്യകാരുണ്യം യേശുവിന്റെ തിരുശരീരരക്തങ്ങള്‍ തന്നെയാണെന്ന ബോധ്യം കൂടുതലാണെന്ന് ലേഖനം അടിവരയിടുന്നു.
വത്തിക്കാന്‍ സിറ്റി: പണവും വിഭവങ്ങളും പൊതുനന്മയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിക്കണമെന്നും ജനങ്ങളെ നശിപ്പിക്കുന്ന ആയുധങ്ങള്‍ നിര്‍മിക്കാനോ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനോ ഉപയോഗിക്കരുതെന്നും ആഹ്വാനം ചെയ്ത് ലിയോ 14 ാമന്‍ പാപ്പ. ഞായറാഴ്ച വിശുദ്ധ അന്നയുടെ നാമത്തിലുള്ള ഇടവക ദൈവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേയും, സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലും സമ്പത്തിനോടും ഭൗതിക വസ്തുക്കളോടുമുള്ള തങ്ങളുടെ ബന്ധത്തെക്കുറിച്ച് വിചിന്തനം ചെയ്യുവാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ദൈവത്തെ സേവിക്കുന്ന വ്യക്തി സമ്പത്തിന്റെ (അടിമത്വത്തില്‍) നിന്ന് മുക്തനാകുമ്പോള്‍
വത്തിക്കാന്‍ സിറ്റി: വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കീഴില്‍ 13 വര്‍ഷക്കാലം തടവില്‍ കഴിഞ്ഞ കര്‍ദിനാള്‍ ഫ്രാന്‍സിസ്-സേവ്യര്‍ നുയെന്‍ വാന്‍ തുവാന്റെ നാമകരണനടപടികള്‍ പുനരുജ്ജീവിപ്പിക്കുന്നു. വാന്‍ തുവാന്റെ ഇളയ സഹോദരിയും ജീവിച്ചിരിക്കുന്ന സഹോദരങ്ങളില്‍ അവസാന വ്യക്തിയുമായ എലിസബത്ത് നുയെന്‍ തി തു ഹോങ് വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. വിയറ്റ്നാമീസ് കര്‍ദിനാളിന്റെ നാമകരണനടപടികളുമായി ബന്ധപ്പെട്ട് ഒരു പുതിയ വെബ് പേജ് വത്തിക്കാന്റെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററി ആരംഭിച്ചിട്ടുണ്ട്. 13 വര്‍ഷം വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തടവുകാരനായിരുന്നു, അതില്‍ ഒമ്പത് വര്‍ഷവും
Don’t want to skip an update or a post?