പെനാംഗ്/മലേഷ്യ: ‘പ്രത്യാശയുടെ മഹത്തായ തീര്‍ത്ഥാടനം’ എന്ന പ്രമേയത്തെ ആസ്പദമാക്കി മലേഷ്യയിലെ പെനാംഗില്‍ ഏഷ്യന്‍ മിഷനറി കോണ്‍ഗ്രസ് ആരംഭിച്ചു. ഏഷ്യയിലെ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുംടെ കൂട്ടായ്മ, വത്തിക്കാന്റെ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി, പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസ് എന്നിവ ചേര്‍ന്നാണ് മിഷന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി പ്രോ-പ്രീഫെക്ട് കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മിഷനുവേണ്ടി യുവാക്കളെ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകത കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യും. പത്തു കര്‍ദിനാള്‍മാര്‍, 104 ആര്‍ച്ചുബിഷപ്പുമാരും ബിഷപ്പുമാരും, 155 വൈദികര്‍, 74 സന്യാസിനികള്‍, 500 ഓളം അല്‍മായര്‍ എന്നിവരടങ്ങുന്ന 30 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായുള്ള 800 ഓളം പ്രതിനിധികളാണ് 27 – 30 വരെ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സിബിസിഐ അധ്യക്ഷനും തൃശൂര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ എന്നിവരടക്കം 14 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
















Leave a Comment
Your email address will not be published. Required fields are marked with *