മതനിന്ദാക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മാനസിക വെല്ലുവിളി നേരിടുന്ന ക്രൈസ്തവനെ 23 വര്ഷത്തിന് ശേഷം കുറ്റവിമുക്തനാക്കി
- Featured, INTERNATIONAL, LATEST NEWS, WORLD
- July 2, 2025
ബീജിംഗ്: ലിയോ പതിനാലാമന് പാപ്പ അധികാരമേറ്റ ശേഷം ഒരു മാസത്തിനുള്ളില്, ജൂണ് 5ന്, ലിന് യുന്റുവാനെ ഫുഷൗവില് ബിഷപ്പായി നിയമിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില് നിര്ണായകമെന്ന് ചൈനീസ് സര്ക്കാര്. ജൂണ് 11 ന് നടന്ന ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങില്, ചൈന വത്തിക്കാനുമായി സഹകരിക്കാന് തയ്യാറാണെന്നും, പുതിയ ബിഷപ്പിന്റെ നിയമനം പരസ്പര വിശ്വാസം വര്ദ്ധിപ്പിക്കുമെന്നും, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന് ജിയാന് പ്രഖ്യാപിച്ചു. പൊതുവായ അന്താരാഷ്ട്ര പ്രശ്നങ്ങള്, ലോക സമാധാനം, സ്ഥിരത, വികസനം, സമൃദ്ധി എന്നിവയ്ക്കായി
വത്തിക്കാന് സിറ്റി: കര്ദിനാള് മാര് ജോര്ജ് ജേക്കബ് കൂവക്കാട് റോമിലെ ചിര്ക്കോണ്വല്ലാ സീയോനെ ആപ്പിയയില്, പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള ഇടവക ദൈവാലയത്തിന്റെ സ്ഥാനിക ശുശ്രൂഷ ഏറ്റെടുത്തു. എല്ലാ കര്ദിനാളുമാര്ക്കും റോമില്ത്തന്നെ ഒരു സ്ഥാനിക ഇടവക ലഭിക്കുന്ന പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് മാര് കൂവക്കാടിന് റോമാ രൂപതയിലെ ഈ ദൈവാലയം ലഭിച്ചത്. 1988ല് ഇടവകയായ ഈ ദൈവാലയത്തില് റോഗേഷനിസ്റ്റ് സന്യാസസമൂഹത്തിലെ വൈദികരാണ് ശുശ്രൂഷ നിര്വഹിക്കുന്നത്. 2012ല് കര്ദിനാള് ഡീക്കന്മാരുടെ സ്ഥാനിക ദൈവാലയമായി തിരഞ്ഞെടുക്കപ്പെട്ട ഈ ഇടവക ഇതിനുമുമ്പ് മറ്റു
പെന്തക്കുസ്ത ദിനത്തില് പുലര്ച്ചെ 4 മണിക്ക്, ഡമാസ്കസിന്റെ പ്രാന്തപ്രദേശത്ത് 48 ക്രിസ്ത്യന് സ്ത്രീകളെ ഇസ്ലാമിക തീവ്രവാദികള് വധിച്ചതായി റിപ്പോര്ട്ട്. വിശ്വാസിക്കാവുന്ന ഉറവിടത്തില് നിന്നാണ തനിക്ക് ഈ റിപ്പോര്ട്ട് ലഭിച്ചതെന്ന് സാന് ഫ്രാന്സിസ്കോ ആര്ച്ച് ബിഷപ്പ് സാല്വത്തോര് കോര്ഡിലിയോണ് Xല് പങ്കുവച്ച സന്ദേശത്തില് രേഖപ്പെടുത്തി. വിശ്വാസത്തിനായി ജീവന് വെടിഞ്ഞ അവരുടെ രക്തം ക്രൈസ്തവ സഭയുടെ വിത്താകട്ടെയെന്നും, ഈ കൊലപാതകങ്ങളില് പ്രതിഷേധിക്കാന് അന്താരാഷ്ട്ര മനുഷ്യാവകാശ സമൂഹം എഴുന്നേല്ക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം മുന് ഇസ്ലാമിക മിലിഷ്യ
വത്തിക്കാന് സിറ്റി: സാത്താനിക്ക് പുരോഹിതനായിരുന്നതിന് ശേഷം മാനസാന്തരപ്പെട്ട ബാര്ട്ടോലോ ലോംഗോ, പപ്പുവ ന്യൂ ഗിനിയില് നിന്നുള്ള ആദ്യ വിശുദ്ധനാകുന്ന പീറ്റര് ടോ റോട്ട് എന്നിവരടക്കം ഏഴു പേരെ ഒക്ടോബര് 19ന് വിശുദ്ധരായി പ്രഖ്യാപിക്കും. ജോസ് ഗ്രിഗോറിയോ ഹെര്ണാണ്ടസ്, വിന്സെന്സ മരിയ പൊളോണി, ഇഗ്നാസിയോ ചൗക്രല്ല മലോയാന്, മരിയ ഡെല് മോണ്ടെ കാര്മെലോ റെന്ഡില്സ് മാര്ട്ടിനെസ്, മരിയ ട്രോങ്കാറ്റി എന്നീ വാഴ്ത്തപ്പെട്ടവരാണ് ഒക്ടോബര് 19 ന് വിശുദ്ധരായി പ്രഖ്യാപിക്കുന്ന മറ്റുള്ളവര്. ജൂണ് 13 ന് അപ്പസ്തോലിക് കൊട്ടാരത്തില് നടന്ന
ഹോംസ്: സിറിയന് നഗരമായ ഹോംസിലെ സിറിയന് ഓര്ത്തഡോക്സ് കത്തീഡ്രലിന്റെ മുന്വശത്ത് സ്ഥാപിച്ച കുരിശിന് നേരെ വെടിവയ്പ്പ്. ഹോംസ്, ഹമാ, ടാര്ട്ടസ് സിറിയന് ഓര്ത്തഡോക്സ് അതിരൂപത ‘ഹൃദയം നിറഞ്ഞ ദുഃഖത്തോടെ’ ഈ ദൈവനിന്ദാപരമായ പ്രവൃത്തിയെ അപലപിച്ചു. ആര്ച്ചുബിഷപ് തിമോത്തിയോസ് മത്ത അല്-ഖൗറിയാണ് അതിരൂപതക്ക് നേതൃത്വം നല്കുന്നത്. ബുസ്റ്റാന് അല്-ദിവാന് പരിസരത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദി ഹോളി ബെല്റ്റ് (ഉം അല്-സന്നാര്) കത്തീഡ്രലിന്റെ കുരിശിന് ഞായറാഴ്ച പുലര്ച്ചെയാണ് വെടിയേറ്റത്, ഇത് നിലവിലെ സാഹചര്യത്തില് സിറിയയിലെ ക്രൈസ്തവ
ന്യൂയോര്ക്ക്: ‘വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ’ (asstsied suicide) നിയമവിധേയമാക്കാനുള്ള ന്യൂയോര്ക്ക് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ, കടുത്ത പ്രതിഷേധവുമായി ക്രൈസ്തവ പ്രോ-ലൈഫ് സംഘടനകളും മനുഷ്യാവകാശ പ്രവര്ത്തകരും രംഗത്ത്. പ്രായമായവരും മാരകരോഗികളും ഉള്പ്പെടെയുള്ള ദുര്ബലരായ മനുഷ്യരുടെ ജീവനെ അപകടത്തിലാക്കുന്ന ബില് നിയമമാകുന്നതിന്റെ തൊട്ടടുത്ത് എത്തിയിരിക്കുകയാണ്.സംസ്ഥാന നിയമനിര്മാണസഭ പാസാക്കിയ ബില് ഗവര്ണര് കാത്തി ഹോച്ചുലിന്റെ ഒപ്പിനായി സമര്പ്പിച്ചിരിക്കുകയാണ്. രോഗികള്ക്ക് മാരകമായ മരുന്നുകള് നിര്ദേശിക്കാന് ഡോക്ടര്മാര്ക്ക് അനുവാദം നല്കുന്ന നിയമം നിലവില് വന്നാല്, ദയാവധം നിയമവിധേയമാക്കുന്ന യുഎസിലെ 12-ാമത്തെ സംസ്ഥാനമായി ന്യൂയോര്ക്ക് മാറും.യൂറോപ്യന് രാജ്യങ്ങളില്,
വത്തിക്കാന് സിറ്റി: യുവ കത്തോലിക്ക വാഴ്ത്തപ്പെട്ടവരായ കാര്ലോ അക്യുട്ടിസിനെയും വാഴ്ത്തപ്പെട്ട പിയര് ജോര്ജിയോ ഫ്രാസാറ്റിയെയും സെപ്റ്റംബര് 7 ന് ഒരുമിച്ച് വിശുദ്ധരായി പ്രഖ്യാപിക്കും. ജൂണ് 13 ന് അപ്പസ്തോലിക് കൊട്ടാരത്തില് നടന്ന ലിയോ പതിനാലാമന് മാര്പാപ്പയുടെ പൊന്തിഫിക്കേറ്റിലെ കര്ദിനാള്മാരുടെ ആദ്യത്തെ സാധാരണ പൊതു കണ്സെസ്റ്ററിയിലാണ് തീയതി നിശ്ചയിച്ചത്. യുവജനങ്ങളുടെ ജൂബിലി ആഘോഷത്തിനിടെ ഓഗസ്റ്റ് 3-ന് നടത്താന് നിശ്ചയിച്ചിരുന്ന ഫ്രാസാറ്റിയുടെ വിശുദ്ധപദവി പ്രഖ്യാപനവും അപ്രതീക്ഷിതമായി സെപ്റ്റംബര് ഏഴിലേക്ക് മാറ്റാന് കണ്സിസ്റ്ററി തീരുമാനിക്കുകയായിരുന്നു.. നേരത്തെ ഏപ്രില് 27-ന് നടത്താനിരുന്ന അക്യുട്ടിസിന്റെ
വിശ്വാസത്തിന്റെയും റോക്ക് ‘എന്’ റോളിന്റെയും ബന്ധത്തെക്കുറിച്ചുള്ള പുസ്തകമായ ‘ലെനണ്, ഡിലന്, ആലീസ്, ആന്ഡ് ജീസസ്: ദി സ്പിരിച്വല് ബയോഗ്രഫി ഓഫ് റോക്ക് ആന്ഡ് റോള്’ എന്ന പുസ്തകത്തിന്റെ രചയിതാവായ പാസ്റ്റര് ഗ്രെഗ് ലോറി, ഇതിഹാസ സംഗീതജ്ഞന് ആലീസ് കൂപ്പറിന്റെ മാനസാന്തരകഥയെക്കുറിച്ച് നല്കുന്ന വിവരണം ഹൃദയസ്പര്ശിയാണ്. ‘ഒരു ഘട്ടത്തില്, ലോകത്തിലെ ഒന്നാം നമ്പര് റോക്ക് സ്റ്റാര് ആയിരുന്നു ആലീസ് കൂപ്പര്. അദ്ദേഹം റോക്ക് സ്റ്റാര് ശൈലിയില് അമിതമായി ജീവിക്കാന് തുടങ്ങിയതോടെ ജീവിതത്തന്റെ താളം തെറ്റി. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച
Don’t want to skip an update or a post?