19 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങളെ അപലപിച്ച് കൊളംബിയന് സഭ
- Featured, INTERNATIONAL, LATEST NEWS, WORLD
- August 23, 2025
ലോസാഞ്ചലസ്: ലോസാഞ്ചലസില്‍ വിശുദ്ധ അല്‍ഫോന്‍ സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നു. ലോസാഞ്ചലസ് സെന്റ് അല്‍ഫോന്‍സ സീറോമലബാര്‍ ദൈവാലയത്തില്‍ ജൂലൈ 18 മുതല്‍ 28 വരെയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നത്. 18 ന് ആഘോഷമായ തിരുനാള്‍ കൊടികയറ്റത്തിന് ശേഷം ഇടവക വികാരി ഫാ. ജെയിംസ് നിരപ്പേലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും അര്‍പ്പിക്കും. അന്നേദിവസം ഇടവകയിലെ മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയായിരിക്കും കുര്‍ബാന അര്‍പ്പിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും ഉദ്ദിഷ്ട കാര്യങ്ങള്‍ക്കായുള്ള നൊവേനയും ഉണ്ടായിരിക്കും. ഫാ. ഷിന്റോ
ലിലോംഗ്വേ/മലാവി: ആദ്യ ദിവ്യകാരുണ്യകോണ്‍ഗ്രസിനായി തയാറെടുത്തു തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവി. ‘ദിവ്യകാരുണ്യം: പ്രത്യാശയുടെ തീര്‍ത്ഥാടകരുടെ ഉറവിടവും ഉച്ചകോടിയും’ എന്നതാണ് ഓഗസ്റ്റ് 5 മുതല്‍ 9 വരെ നടക്കുന്ന ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ പ്രമേയം. 2025 ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ‘വിശ്വാസം പുതുക്കാനും’ ‘സഭാ കൂട്ടായ്മ’ വളര്‍ത്താനുമായി മലാവി കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം (എംസിസിബി) നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ദിവ്യകാരുണ്യകോണ്‍ഗ്രസ് നടത്തുന്നത്. രാജ്യത്തെ ലിലോംഗ്വേ അതിരൂപതയില്‍ നടക്കുന്ന ദിവ്യകാരുണ്യകോണ്‍ഗ്രസ് ‘മലാവിയിലെ സഭയ്ക്ക് ആത്മീയ നവീകരണത്തിന്റെ നിമിഷമായിരിക്കും’ എന്ന് എംസിസിബി നാഷണല്‍ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍
റോം: ക്രിസ്തു നമ്മെ സൗഖ്യമാക്കുകയും സ്‌നേഹിക്കുകയും ചെയ്തുകഴിയുമ്പോള്‍ നമുക്ക് അവിടുത്തെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാക്ഷികളാകാന്‍ കഴിയുമെന്ന് ലിയോ 14 ാമന്‍ പാപ്പ. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലുള്ള വില്ലനോവയിലെ വിശുദ്ധ തോമസിന്റെ നാമധേയത്തിലുള്ള ഇടവകയില്‍ ഞായറാഴ്ച ദിവ്യബലിയര്‍പ്പിച്ച് നല്ല സമരിയാക്കാരന്റെ ഉപമയെക്കുറിച്ച് വിചിന്തനം ചെയ്യുകയായിരുന്നു പാപ്പ. നിയമത്തിന്റെ ബാഹ്യമായ ആചരണത്തില്‍ സംതൃപ്തി കണ്ടെത്തുകയും അതേസമയം ദൈവത്തെപ്പോലെ കരുണാമയമായ അനുകമ്പയോടെ പ്രവര്‍ത്തിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന നിസംഗമായ ഒരു വിശ്വാസത്തെക്കുറിച്ച് ഈ ഉപമ മുന്നറിയിപ്പ് നല്‍കുന്നതായി പാപ്പ പറഞ്ഞു. മനുഷ്യകുലത്തെ അനുകമ്പയോടെ കണ്ടുകൊണ്ട്
അബുജ/നൈജീരിയ: നൈജീരിയയിലെ ഔച്ചി രൂപതയിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ മൈനര്‍ സെമിനാരിയില്‍ സായുധസംഘം നടത്തിയ ആക്രമണത്തില്‍ ഒരു സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെടുകയും മൂന്ന് സെമിനാരി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. നിരവധി തോക്കുധാരികള്‍ അടങ്ങിയ സംഘമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് ഔച്ചി രൂപതയുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാ. പീറ്റര്‍ എഗിലേവ പറഞ്ഞു. എഡോ സംസ്ഥാനത്തെ എറ്റ്‌സാക്കോ ഈസ്റ്റ് ലോക്കല്‍ ഗവണ്‍മെന്റ് ഏരിയ (എല്‍ജിഎ)യിലെ ഇവിയാനോക്‌പോഡിയില്‍ സ്ഥിതി ചെയ്യുന്ന കത്തോലിക്കാ സ്ഥാപനത്തിന് നേരെയാണ് രാത്രി 9 മണിയോടെ ആക്രമണമുണ്ടായത്. സെമിനാരിയില്‍ സുരക്ഷാ
വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ജൂലൈ 28 മുതല്‍ ഓഗസ്റ്റ് മൂന്നുവരെ വത്തിക്കാനില്‍ നടക്കും. ‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന ജൂബിലിയാഘോഷം 18 നും 35 നും ഇടയില്‍ പ്രായമുള്ള ലോകമെങ്ങുംനിന്നുള്ള യുവജനങ്ങളുടെ സംഗമവേദിയാകും. ഓഗസ്റ്റ് ഒന്നിന് റോമിലെ ചിര്‍ക്കോ മാസിമോ സ്റ്റേഡിയത്തില്‍ അനുരഞ്ജന കൂദാശയുടെ ആഘോഷവും നടക്കും. രണ്ടിന് തെക്കുകിഴക്കന്‍ റോമിലെ തോര്‍ വെര്‍ഗാത്ത യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കുന്ന ജാഗരണ പ്രാര്‍ത്ഥനയോടെയും പിറ്റേന്നു രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെയും
ഷാര്‍ജ: ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുന്നാളില്‍ ഗള്‍ഫ് പ്രവാസി വിശ്വാസി സമൂഹത്തിന്റെ തീര്‍ത്ഥാടന പദയാത്ര ജൂലൈ 14ന് വൈകുന്നേരം നാലിന് നടക്കും. ബഹ്‌റിന്‍, കുവൈറ്റ്,, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭ വിശ്വാസികള്‍ പങ്കെടുക്കുന്ന പദയാത്ര തിരുവനന്തപുരം മാര്‍ ഇവാനിയോസ് വിദ്യാനഗര്‍ മെയിന്‍ ഗേറ്റ് നിന്നും ആരംഭിച്ചു പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ കബറിങ്കല്‍ ദൈവാലയത്തില്‍ എത്തിച്ചേരും. ഇപ്പോള്‍ ഗള്‍ഫില്‍ ആയിരിക്കുന്നവരും മുന്‍പ് അവിടെ ജോലി ചെയ്തിരുന്നവരുമായ
മെല്‍ബണ്‍: മെല്‍ബണ്‍ സീറോമലബാര്‍ രൂപതയുടെ പാസ്റ്ററല്‍ ആന്‍ഡ് റിന്യുവല്‍ സെന്റര്‍ (സാന്‍തോം ഗ്രോവ്) സീറോമലബര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. മെല്‍ബണ്‍ ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, പോളിന്‍ റിച്ചാര്‍ഡ് എംപി, സിന്‍ഡി മകലേയ് എംപി, ഡോ. സുശീല്‍ കുമാര്‍ (കോണ്‍സുലര്‍ ജനറല്‍ ഓഫ് ഇന്ത്യ), പള്ളോറ്റൈന്‍ കോളജ് ചെയര്‍മാന്‍ ഗാവിന്‍ റോഡറിക്, ഇവാന്‍ വാള്‍ട്ടേഴ്‌സ് എംപി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
ലാഹോര്‍/പാകിസ്ഥാന്‍: വ്യാജ മതനിന്ദ കുറ്റം ചുമത്തപ്പെട്ടിരുന്ന രണ്ട് ക്രൈസ്തവ യുവാക്കളെ ലാഹോര്‍ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കി. 2023-ല്‍ കുറ്റം ചുമത്തുമ്പോള്‍ ആദില്‍ ബാബറിനും സൈമണ്‍ നദീമിനും യഥാക്രമം 18 ഉം 14 ഉം വയസായിരുന്നു പ്രായം. പാകിസ്ഥാനിലെ കഠിനമായ മതനിന്ദ നിയമങ്ങളിലെ സെക്ഷന്‍ 295-എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കുറ്റത്തില്‍ നിന്ന് ഇപ്പോള്‍ 20 വയസുള്ള ബാബറിനെയും 16 വയസുള്ള നദീമിനെയും ലാഹോറിലെ മജിസ്ട്രേറ്റായ സൊഹൈല്‍ റഫീഖ് കുറ്റവിമുക്തനാക്കിയതായി സുപ്രീം കോടതി അഭിഭാഷകന്‍ നസീബ് അഞ്ജും പറഞ്ഞു.
Don’t want to skip an update or a post?