വത്തിക്കാന്‍ സിറ്റി: മരിയന്‍ പ്രത്യക്ഷീകരണങ്ങളുടെയും മറ്റ് അത്ഭുത പ്രതിഭാസങ്ങളുടെയും ആധികാരികതയെക്കുറിച്ചുള്ള പഠനത്തിന് പുതിയ മാര്‍ഗരേഖയുമായി വത്തിക്കാന്‍. മരിയന്‍ പ്രത്യക്ഷീകരണം പോലുള്ള അത്ഭുതപ്രതിഭാസങ്ങളെ വിവേചിച്ച് അറിയുന്നതിനായി നടത്തുന്ന പഠനങ്ങളില്‍ പ്രാദേശിക ബിഷപ്പുമാരെടുക്കുന്ന തീരുമാനങ്ങള്‍ വിശ്വാസവുമായി ബന്ധപ്പെട്ട വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ അനുമതിയോടെ വേണമെന്ന് പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.
നേരത്തെയും വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ സേവനം ബിഷപ്പുമാര്‍ പ്രയോജനപ്പെടുത്തിയിരുന്നെങ്കിലും കൂടുതല്‍ സുതാര്യമായ വിധത്തില്‍ ഡിക്കാസ്റ്ററി ബിഷപ്പിനെ സഹായിക്കണമെന്നാണ് പന്തക്കുസ്താ ദിനത്തില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ മാര്‍ഗരേഖയില്‍ നിഷ്‌കര്‍ഷിക്കുന്നത്. ഡിക്കാസ്റ്ററി ഓഫ് ഡോക്ട്രിന്‍ ഓഫ് ഫെയ്ത്ത് പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പുതിയ മാര്‍ഗരേഖയിലെ പ്രസക്ത ഭാഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. പ്രത്യക്ഷീകരണത്തിന്റെയോ പ്രതിഭാസത്തിന്റെയോ പ്രകൃത്യാതീത സ്വഭാവം അംഗീകരിക്കുന്നതിന് സഹായകമായ നാല് കാര്യങ്ങളും തിരസ്‌കരിക്കാന്‍ സഹായിക്കുന്ന ആറ് കാര്യങ്ങളും മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *