സുവിശേഷമൂല്യങ്ങളെ വിലമതിക്കുകയും ഭവനങ്ങളിലെ സ്നേഹത്തിന്റെ ജ്വാല സംരക്ഷിക്കുകയും ചെയ്യുക ലിയോ 14-ാമന് മാര്പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- December 29, 2025

വത്തിക്കാന് സിറ്റി: സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അള്ത്താര മലിനമാക്കിയതിനെ തുടര്ന്ന് നടത്തിയ പശ്ചാത്താപ പരിഹാര കര്മങ്ങള്ക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആര്ച്ച്പ്രീസ്റ്റും വത്തിക്കാന്റെ വികാരി ജനറലുമായ കര്ദിനാള് മൗറോ ഗാംബെറ്റി നേതൃത്വം നല്കി. പരിഹാരപ്രദക്ഷിണത്തോടെ ആരംഭിച്ച ചടങ്ങുകളുടെ ഭാഗമായി കര്ദിനാള് ഗാംബെറ്റി ബലിപീഠത്തില് വിശുദ്ധജലം തളിക്കുകയും ധൂപിക്കുകയും ചെയ്തു. ഒക്ടോബര് 10 വെള്ളിയാഴ്ചയാണ് ഒരു വ്യക്തി കുമ്പസാരത്തിന്റെ അള്ത്താരയില് കയറി മൂത്രമൊഴിച്ച് മലിനമാക്കിയ സംഭവം അരങ്ങേറിയത്. ഒരു വര്ഷത്തിനുള്ളില് ഇത് രണ്ടാമത്തെ തവണയാണ് സെന്റ് പീറ്റേഴ്സ് ബസിലിക്ക

മാര്ട്ടിന് വിലങ്ങോലില് ഫ്രിസ്കോ: നോര്ത്ത് ഡാളസിലെ വിശുദ്ധ മറിയം ത്രേസ്യാ സീറോ മലബാര് മിഷനില് തിയോളജി ഡിപ്ലോമ നേടിയവരെ ആദരിച്ചു. മിഷനില് നിന്നുള്ള കിരണ് ജോര്ജ്, ഷീന അന്ന ജോണ് എന്നിവര്ക്കാണ് രണ്ടു വര്ഷത്തെ ദൈവശാസ്ത്ര പഠനത്തില് ഡിപ്ലോമ ലഭിച്ചത്. ഇരുവരും മിഷനിലെ സജീവ ശുശ്രൂഷകരും മതബോധന അധ്യാപകരുമാണ്. കോട്ടയം വടവാതൂര് പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴില് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര് രൂപതയിലെ തീയോളജിക്കല് ഇന്സ്റ്റിറ്റ്യൂട്ട് ആണ് പഠനസൗകര്യം ഒരുക്കിയത്. മിഷനില് നടന്ന അനുമോദന ചടങ്ങില്,

ബാഴ്സലോണ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദൈവാലയമായി സ്പെയിനിലെ സാഗ്രഡ ഫാമിലിയ ഉടന് മാറുും. നിര്മാണം തുടരുന്ന സാഗ്രഡ ഫാമിലിയ ദൈവാലയത്തിന്റെ മധ്യഭാഗത്തെ ‘യേശുവിന്റെ ഗോപുരം’ ( ഏകദേശം 172.5 മീറ്റര് ഉയരം) പൂര്ത്തിയാകുന്നതോടെയാണ് ബസിലിക്ക ഭൂമിയിലെ എല്ലാ ദൈവാലയങ്ങളെയും മറികടന്ന് ഏറ്റവും ഉയരമുള്ള ദൈവാലയമായി മാറുക. ജര്മനിയിലെ ഉലം മിന്സ്റ്റര് ദൈവാലയമാണ് നിലവില്(161.5 മീ / 530 അടി) ഏറ്റവും ഉയരമുള്ള ദൈവാലയം. ഇതിനോടകം തന്നെ 155 മീറ്റര് (508 അടി) പിന്നിട്ട ‘യേശുവിന്റെ ഗോപുര’ത്തിന്റെ

മാര്ട്ടിന് വിലങ്ങോലില് കൊപ്പേല്/ടെക്സാസ്: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര് വിശ്വാസ പരിശീലന ഡിപ്പാര്ട്ടുമെന്റായ മാര്ത്തോമാ തിയോളജിക്കല് ഇന്സ്റ്റിറ്റ്യൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തില് 37 അല്മായര്ക്ക് ദൈവശാസ്ത്രത്തില് ഡിപ്ലോമ ലഭിച്ചു. അവരില് ഏഴു പേര് കൊപ്പേല് സെന്റ് അല്ഫോന്സാ സീറോമലബാര് ഇടവകാംഗങ്ങളാണ്. കോട്ടയം വടവാതൂര് പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിലാണ് ഇന്സ്റ്റിറ്റ്യൂട്ട് പ്രവര്ത്തിക്കുന്നത്. റോമിലെ പൊന്തിഫിക്കല് ഓറിയന്റല് ഇന്സ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത ഈ പാഠ്യപദ്ധതിയില് ഓണ്ലൈനായാണ് പഠനം പൂര്ത്തിയാക്കിയത്. കൊപ്പേല് ഇടവകയില് നടന്ന ബിരുദദാന ചടങ്ങില് ബിഷപ് എമരിറ്റസ്

വത്തിക്കാന് സിറ്റി: വിശുദ്ധഗ്രന്ഥത്തിലും സഭാ പാരമ്പര്യത്തിലും നങ്കൂരമിട്ടിരിക്കുന്ന മരിയന് ആത്മീയത, ഓരോ വ്യക്തിയോടുമുള്ള ദൈവത്തിന്റെ വ്യക്തിപരമായ സ്നേഹത്തിന്റെ അഗാധമായ സൗന്ദര്യം വെളിപ്പെടുത്തുന്നുവെന്ന് ലിയോ 14 -ാമന് പാപ്പ. മരിയന് ആത്മീയതയുടെ ജൂബിലിയോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ചത്വരത്തിലര്പ്പിച്ച ദിവ്യബലിമധ്യേയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മരിയന് ആത്മീയതയുടെ ജൂബിലിക്കായി 30,000 ത്തോളം തീര്ത്ഥാടകര് റോമില് എത്തിയിരുന്നു. പരിശുദ്ധ കന്യകാമറിയത്തിന് സമര്പ്പിച്ചിരിക്കുന്ന പ്രസ്ഥാനങ്ങള്, സാഹോദര്യ സംഘടനകള്, പ്രാര്ത്ഥനാ ഗ്രൂപ്പുകള്, ദൈവാലയങ്ങള് എന്നിവയുടെ പ്രതിനിധകള് ജൂബിലിക്കായി റോമിലേക്ക് വന്നതിന് പരിശുദ്ധ പിതാവ് നന്ദി

അസീസി: വിശുദ്ധ ഫ്രാന്സിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങളുടെ പ്രദര്ശനം പ്രഖ്യാപിച്ച് നാല് ദിവസത്തിനുള്ളില് ഭൗതികാവശിഷ്ടങ്ങള്ക്ക് മുന്നില് പ്രാര്ത്ഥിക്കാന് ഓണ്ലൈനായി രജിസ്റ്റര് ചെയ്തത് 30,000-ത്തിലധികം തീര്ത്ഥാടകര്. വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങളുടെ ആദ്യ പൊതു പ്രദര്ശനം 2026 ഫെബ്രുവരി 22 മുതല് മാര്ച്ച് 22 വരെ അസീസിയിലെ ബസിലിക്കയുടെ താഴത്തെ പള്ളിയിലാണ് നടക്കുന്നത്. തീര്ത്ഥാടന പരിപാടികള് സംഘടിപ്പിക്കുന്നതിനുള്ള വിശദമായ വിവരങ്ങള്, റിസര്വേഷന് നടപടിക്രമങ്ങള് ഉള്പ്പെടെയുള്ള കാര്യങ്ങള് www.sanfrancecovive.org ല് ലഭ്യമാണ്.

മാര്ട്ടിന് വിലങ്ങോലില് കൊപ്പേല്/ടെക്സാസ്: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര് വിശ്വാസ പരിശീലന ഡിപ്പാര്ട്ടുമെന്റായ മാര്ത്തോമാ തിയോളജിക്കല് ഇന്സ്റ്റിറ്റ്യൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തില്, കൊപ്പേല് സെന്റ് അല്ഫോന്സാ സീറോമലബാര് ഇടവകയിലെ ഒന്പത് അല്മായര് ഡിപ്ലോമ നേടി. കോട്ടയം വടവാതൂര് പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിലാണ് ഇന്സ്റ്റിറ്റ്യൂട്ട് പ്രവര്ത്തിക്കുന്നത്. റോമിലെ പൊന്തിഫിക്കല് ഓറിയന്റല് ഇന്സ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത ഈ പാഠ്യപദ്ധതിയില്, വിദ്യാര്ഥികള് ഓണ്ലൈനായാണ് പഠനം പൂര്ത്തിയാക്കിയത്. ഇടവകയില് ഒക്ടോബര് 5-ന് നടന്ന ബിരുദദാന ചടങ്ങില് ബിഷപ് എമരിറ്റസ് മാര് ജേക്കബ്

എമലോ/നെതര്ലാന്ഡ്സ്: 10 കോടി ക്രൈസ്തവര് ഇപ്പോഴും ബൈബിളിനായി കാത്തിരിക്കുന്നതായി ബൈബിള് ആക്സസ് ലിസ്റ്റിന്റെ റിപ്പോര്ട്ട്. ഒരു ക്ലിക്ക് അകലെ ഏത് വിവരവും വിരല്ത്തുമ്പില് ലഭ്യമാകുന്ന ഈ കാലഘട്ടത്തിലും അപ്രതീക്ഷിതമായ ഒരു ക്ഷാമം നിലനില്ക്കുന്നതായി ഈ റിപ്പോര്ട്ട് വ്യക്തമാക്കുന്നു – അത് ഭക്ഷണവുമായി ബന്ധപ്പെട്ട ക്ഷാമമല്ല, മറിച്ച് വചനത്തിന്റെ ക്ഷാമമാണ്. ക്രൈസ്തവ പീഡനങ്ങള് റിപ്പോര്ട്ട് ചെയ്യുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്ഡോര്സും ഡിജിറ്റല് ബൈബിള് സൊസൈറ്റിയുമായി ചേര്ന്ന് രൂപം കൊടുത്ത ബൈബിള് ആക്സിസ് ലിസ്റ്റ് ഇനിയും ബൈബിള് ആവശ്യമായ പ്രദേശങ്ങള്
Don’t want to skip an update or a post?