ഇല്ല അവര്‍ക്ക് വഴി തെറ്റിയിട്ടില്ല; 'ജെന്‍സി'ക്ക് വിശ്വാസത്തോട് 'പോസിററ്റീവായ സമീപനമെന്ന്' അയലന്‍ഡില്‍ നിന്നുള്ള സര്‍വേ റിപ്പോര്‍ട്ട്
- Featured, INTERNATIONAL, LATEST NEWS, WORLD
- October 22, 2025
ഹാമില്ട്ടണ് (ന്യൂസിലാന്റ്): ‘സ്വര്‍ഗീയ ഭോജ്യം’ ദിവ്യകാരുണ്യ ഗീതം ശ്രദ്ധേയമാകുന്നു. അനുഗ്രഹീത ഗായിക സിസ്റ്റര്‍ സിജിന ജോര്‍ജ് ആലപിച്ച ഗാനം കേള്‍വിക്കാരെ ദൈവാനുഭവത്തിന്റെ ആഴങ്ങളിലേക്കാണ് നയിക്കുന്നത്. ന്യൂസിലാന്റിലും കേരളത്തിലുമായിട്ടാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്. ആഴത്തിലുള്ള ദിവ്യകാരുണ്യ ഭക്തി പ്രഘോഷിക്കുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് ന്യൂസിലാന്റിലെ ഹാമില്ട്ടണ് സേക്രട്ട് ഹാര്‍ട്ട് സീറോമലബാര്‍ ദേവാലയത്തിലെ അസിസ്റ്റന്റ് ചാപ്ലിന് ഫാ. ഷോജിന്‍ ജോസഫ് സിഎസ്എസ്ആര്‍ ആണ്. ബിബിന്‍ ബാബു കീച്ചേരില്‍ സംഗീതം നല്കിയിരിക്കുന്നു. പശ്ചാത്തലസംഗീതം നിനോയ് വര്‍ഗീസ് നിര്‍വഹിച്ചിരിക്കുന്നു. മനോജ് തോമസ്, ടോം ജോസഫ്
വത്തിക്കാന്‍ സിറ്റി: പരിശുദ്ധ മാതാവിന്റെ രാജ്ഞിത്വ തിരുനാള്‍ ആഘോഷിക്കുന്ന ഓഗസ്റ്റ് 22ന് ലോക സമാധാനത്തിനായി നടത്തുന്ന ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ലോകമെങ്ങുമുള്ള വിശ്വാസികളെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. പോള്‍ ആറാമന്‍ ഹാളില്‍ നടക്കുന്ന പ്രതിവാര പൊതുസന്ദര്‍ശനവേളയില്‍ വിശ്വാസികളെ അതിസംബോധന ചെയ്യുമ്പോഴാണ് സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പങ്കുചേരാന്‍ മാര്‍പാപ്പ വിശ്വാസികളെ ക്ഷണിച്ചത്. യുക്രെയ്നും വിശുദ്ധനാടും ലോകത്തിന്റെ ഇതരഭാഗങ്ങളും യുദ്ധങ്ങളാല്‍ മുറിവേല്ക്കുമ്പോള് ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാം. സായുധ സംഘര്‍ഷങ്ങള്‍മൂലം കഷ്ടപ്പെടുന്നവരുടെ കണ്ണീര് തുടക്കാന്‍ പ്രാര്‍ത്ഥിക്കാം. സമാസമാധാന രാജ്ഞിയായ
കുവൈറ്റ് സിറ്റി: ഗള്‍ഫ് മേഖലയിലെ ആദ്യ ബസിലിക്കയായി ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഉയര്‍ത്തപ്പെട്ടു. ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വടക്കന്‍ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ് ആല്‍ഡോ ബെരാര്‍ഡി, ഒ.എസ്.എസ്.ടി വ്യക്തമാക്കി. കുവൈറ്റിലെ അഹ്മദിയില് സ്ഥിതി ചെയ്യുന്ന ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഇപ്പോള്‍ അപ്പസ്തോലിക് വികാരിയേറ്റിന്റെ കീഴിലാണുള്ളത്. 1948-ല്‍ കാര്‍മലീത്ത സഭാംഗങ്ങള്‍ മുന്‍കൈയെടുത്തതിനെ തുടര്‍ന്ന് കുവൈറ്റ് ഓയില്‍ കമ്പനിയാണ് തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഈ
കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ, ഇറ്റലി: അഭയാര്‍ത്ഥികളോടും, ഭവനരഹിതരായ വ്യക്തികളോടും, ദരിദ്രരോടും ഒപ്പം കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍ ദിവ്യബലിയര്‍പ്പിച്ചും ഉച്ചഭക്ഷണത്തില്‍ പങ്കചേര്‍ന്നും ലിയോ 14 ാമന്‍ പാപ്പ. ദരിദ്രരോട് ഏറെ അടുപ്പം പ്രകടിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ തുടര്‍ച്ചയാകും തന്റെയും പ്രവര്‍ത്തനങ്ങള്‍ എന്ന വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളോടൊപ്പം ചിലവഴിച്ച ലിയോ പാപ്പയുടെ ഞായറാഴ്ച. പാപ്പയുടെ വേനല്‍ക്കാല വസതിക്ക് സമീപമുള്ള അല്‍ബാനോ ലാസിയേലയിലെ സാന്താ മരിയ ഡെല്ല റൊട്ടോണ്ട ദൈവാലയത്തിലാണ് ലിയോ പാപ്പ ദരിദ്രര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ദിവ്യബലിയര്‍പ്പിച്ചത്. എല്ലാവരെയും
വത്തിക്കാന്‍ സിറ്റി: നിരവധി ജനങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുകയും നിരവധിയാളുകളെ കാണാതാവുകയും ചെയ്ത പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യ, പാകിസ്ഥാന്, നേപ്പാള്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും വേദനയനുഭവിക്കുന്നവരോട് സാമീപ്യം പ്രകടിപ്പിച്ചും ലിയോ 14 -ാമന്‍ മാര്‍പാപ്പ. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ ഫ്രീഡം സ്ക്വയറില്‍ നടത്തിയ ആഞ്ചലൂസ് പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് പ്രളയബാധിതര്‍ക്ക് വേണ്ടി പാപ്പ പ്രത്യേകമായി പ്രാര്‍ത്ഥിച്ചത്. പ്രളയത്തില്‍ മരിച്ചവരെ അനുസ്മരിച്ച പാപ്പ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദുരന്തത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്ന എല്ലാവര്ക്കും വേണ്ടിയും പ്രാര്‍ത്ഥിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍
വാഷിംഗ്ടണ്‍ ഡിസി: 2024-ല്‍ യുഎസിലെ ക്രൈസ്തവ ദൈവാലയങ്ങള്‍ക്ക് നേരെ 400-ലധികം ‘ശത്രുതാപരമായ പ്രവൃത്തികള്‍’ അരങ്ങേറിയതായി ഫാമിലി റിസര്‍ച്ച് കൗണ്‍സില്‍ (എഫ്ആര്‍സി) റിപ്പോര്‍ട്ട്. ദൈവാലയങ്ങള്‍ക്കെതിരെ അരങ്ങേറിയ 415 അക്രമ സംഭവങ്ങളില്‍ 284 നശീകരണ പ്രവര്‍ത്തനങ്ങള്‍, 55 തീവയ്പ്പ് കേസുകള്‍, 28 തോക്കുമായി ബന്ധപ്പെട്ട സംഭവങ്ങള്‍, 14 ബോംബ് ഭീഷണികള്‍, 47 മറ്റ് ശത്രുതാപരമായ പ്രവൃത്തികള്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രതിമാസം ശരാശരി 35 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മിക്ക സംഭവങ്ങള്‍ക്കും കുറ്റവാളിയോ ഉദ്ദേശ്യമോ വ്യക്തമല്ലെന്ന് എഫ്ആര്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. ചില
വത്തിക്കാന്‍ സിറ്റി: അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്മാരില് ഒരാള്‍ തന്നെ ഒറ്റിക്കൊടുക്കുമെന്ന് പറഞ്ഞപ്പോല്‍ ശിഷ്യന്മാര് ചോദിച്ച ‘കര്‍ത്താവേ അത് ഞാന്‍ അല്ലല്ലോ?’എന്ന ചോദ്യം രക്ഷയിലേക്കുള്ള യാത്രയുടെ തുടക്കമാണെന്ന് ലിയോ 14 ാമന്‍ പാപ്പ. ബുധനാഴ്ചയിലെ പൊതുസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് നടത്തിവരുന്ന ‘നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ജൂബിലി മതബോധനപരമ്പരയുടെ ഭാഗമായി അന്ത്യ അത്താഴത്തെക്കുറിച്ച് നടത്തിയ വിചിന്തനത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ചിലപ്പോള്‍ ദൈവത്തോടുള്ള വിശ്വസ്തതയില്‍ വീഴ്ച വരുത്തുന്നത് നമ്മളായിരിക്കാം എന്ന അവബോധമാണ് ‘കര്‍ത്താവേ, അത് ഞാന്‍
മാര്ട്ടിന് വിലങ്ങോലില്‍ ടെക്സാസ് (പേര്‍ലാന്‍ഡ്): ടെക്സാസ് – ഒക്കലഹോമ റീജണിലെ എട്ടാമത് സീറോ മലബാര്‍ ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റിനു ഹൂസ്റ്റണിലെ പേര്‍ലാന്റില്‍ തിരശീല വീണു. പേര്‍ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തിലായിരുന്നു ടാലന്റ് ഫെസ്റ്റ് നടന്നത്. ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് തിരിതെളിച്ചു ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യന് നെടുവേലിചാലുങ്കല്‍, പേര്‍ലാന്റ് സെന്റ് മേരീസ് ഇടവക വികാരിയും ഇവന്റ് ഡയറക്ടറുമായ ഫാ. വര്‍ഗീസ് ജോര്‍ജ് കുന്നത്ത്, മറ്റു
Don’t want to skip an update or a post?