ഇറാഖി കുര്‍ദിസ്ഥാനിലെ ക്രിസ്ത്യാനികള്‍ എക്യുമെനിക്കല്‍ ഓശാന ഘോഷയാത്ര നടത്തി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- April 14, 2025
മെല്‍ബണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ വിവിധ കര്‍മ്മപരിപാടികള്‍ പ്രഖ്യാപിച്ചു. മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനംതോട്ടത്തില്‍ സര്‍ക്കുല റിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ജൂബിലി വര്‍ഷത്തില്‍ മാര്‍പാപ്പയുടെ ആഹ്വാനം അനുസരിച്ച് രൂപതയുടെ നേതൃത്വത്തില്‍ റോമിലേക്കും ചുറ്റുമുള്ള മറ്റു തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കും നടത്തുന്ന തീര്‍ത്ഥാടന യാത്രകളില്‍ സാധിക്കുന്നവരെല്ലാം പങ്കെടുക്കാന്‍ മാര്‍ പനംതോട്ടം ആഹ്വാനം ചെയ്തു. മെല്‍ബണിലെ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ജൂബിലി വര്‍ഷത്തില്‍ മെല്‍ബണ്‍ രൂപതയിലെ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. രൂപതയിലെ
ജുബ/ദക്ഷിണ സുഡാന്: സുഡാനില്‍ ദക്ഷിണസുഡാന് പൗരന്മാര് കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് സുഡാനി വംശജര്‍ക്കെതിരെ ദക്ഷിണ സുഡാനില്‍ വ്യാപക അക്രമം. സുഡാനിലെ ഇടക്കാല ഗവണ്മെന്റിനോട് കൂറ് പുലര്‍ത്തുന്ന സായുധസേനയായ എഎസ്എഫും ജനറല്‍ മുഹമ്മദ് ഹംദാന്‍ ദഗാലോയുടെ കീഴിലുള്ള അര്‍ധസൈനിക സേനയായ ആര്‍എസ്എഫും തമ്മില്‍ നടക്കുന്ന യുദ്ധത്തിനിടെയാണ് ദക്ഷിണ സുഡാന് പൗരന്മാര് കൊല്ലപ്പെട്ടത്. വാദ് മദാനി നഗരത്തില്‍ സൈന്യം ദക്ഷിണ സുഡാന് പൗരന്മാരെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ദക്ഷിണ സുഡാനില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. സുഡാനില്‍ നടന്ന
വത്തിക്കാന്‍ സിറ്റി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ധാര്‍മികവും സുതാര്യവുമായ രീതിയിലും ഉത്തരവാദിത്തത്തോടെയും വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, സിറ്റി-സ്റ്റേറ്റ് ഗവര്‍ണറുടെ ഓഫീസ് എഐയെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഈ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ നിയമങ്ങളും നയങ്ങളും രൂപീകരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കുന്നതില്‍ സന്തുലിതവും ശ്രദ്ധാപൂര്‍വവുമായ സമീപനത്തിന്റെ പ്രാധാന്യത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതായി വത്തിക്കാന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സാങ്കേതിവിദ്യകള്‍ക്ക് ഒരിക്കലും മനുഷ്യരെ മറികടക്കാനോ പകരം വയ്ക്കാനോ കഴിയില്ല. മറിച്ച്, അത് മാനവികതയെ സേവിക്കുകയും മനുഷ്യന്റെ വ്യക്തിഗത അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും അന്തസിനെയും മാനിക്കുകയും
ലാഹോര്‍/പാക്കിസ്ഥാന്: ലോകമെമ്പാടും ക്രൈസ്തവ ഐക്യത്തിനായുള്ള വാരാചരണം നടത്തിയപ്പോള്‍ പാകിസ്ഥാനിലെ വിവിധ സഭകളില്‍പ്പെട്ട ഒരു കൂട്ടം ക്രൈസ്തവര്‍ എക്യുമെനിക്കല്‍ തീര്‍ത്ഥാടനത്തിനായി ആകാശ് ബഷീറിന്റെ മൃതകുടീരമാണ് തിരഞ്ഞെടുത്തത്. ദൈവദാസനായി സഭ ഔദ്യോഗികമായി അംഗീകരിച്ച ഈ ‘രക്തസാക്ഷി’യുടെ മൃതകുടീരത്തിലേക്കുള്ള ആ തീര്‍ത്ഥയാത്രക്ക് ഫ്രാന്‍സിസ്ക്കന്‍ വൈദികനായ ഫാ. ലാസര്‍ അസ്ലം ഒ.എഫ്.എം.കാപ്പും പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍ സാമുവല്‍ ഖോഖറും നേതൃത്വം നല്കി. 2015 മാര്‍ച്ച് 15 ന് യൂഹാനാബാദില് നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ സ്വജീവന്‍ ത്യജിച്ചുകൊണ്ട് അനേകരെ രക്ഷിച്ച ആകാശുമായി വ്യക്തിപരമായ ഒരടുപ്പവും പാസ്റ്റര്‍
ല്യൂലിയാങ്: ചൈനയിലെ പുതിയ രൂപതയായ ല്യൂലിയാങ് രൂപതയുടെ മെത്രാനായി ആന്റണി ജി വെയ്ഷോങ്ങ് അഭിഷിക്തനായി. 51 വയസുള്ള അദ്ദേഹം, ബെയ്ജിംഗും വത്തിക്കാനും തമ്മില്‍ ഒപ്പുവെച്ച ഇടക്കാല കരാറിന്റെ അടിസ്ഥാനത്തില്‍ ചൈനയില്‍ അഭിഷിക്തനാകുന്ന 11-ാമത്തെ മെത്രാനാണ്. ടായ്യുവാന്‍ രൂപതയുടെ കീഴിലുള്ള സഫ്രഗന്‍ രൂപതയായി പുതിയതായി രൂപീകൃതമായ ല്യൂലിയാങ് രൂപതയുടെ മെത്രാനായുള്ള അദ്ദേഹത്തിന്റെ അഭിഷേകം ല്യൂലിയാങ്ങിലെ ഫന്യാങിലുള്ള സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ നടന്നു. അഭിഷേക ചടങ്ങിന് ടായ്യുവാന്‍ രൂപതയുടെ മെത്രാനായ പോള്‍ മെങ് നിംഗ്യു മുഖ്യകാര്‍മികനായിരുന്നു. മെത്രാന്മാരായ പീറ്റര്‍ ലിയു
വാഷിംഗ്ടണ്‍, ഡി.സി: ദൈവമാണ് രണ്ട് കൊലപാതകശ്രമങ്ങളില്‍ നിന്ന് തന്നെ രക്ഷിച്ചത് ഏറ്റുപറഞ്ഞ് യുഎസിന്റെ 47 -ാമത് പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ഡൊണാള്‍ഡ് ട്രംപിന്റെ കന്നി പ്രസംഗം. തന്റെ പ്രസംഗത്തിനിടെ നിരവധി തവണ ദൈവത്തെ പരാമര്‍ശിച്ച ട്രംപ് വര്‍ണവിവേചനമില്ലാത്തതും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമായ സമൂഹത്തിനായി ഗവണ്മെന്റ് യത്നിക്കുമെന്ന് പ്രഖ്യാപിച്ചു. സ്ത്രീയും പുരുഷനും എന്ന രണ്ട് ലിംഗങ്ങള്‍ മാത്രമേ ഉള്ളൂ എന്നത് യുഎസ് ഗവണ്മെന്റിന്റെ ഔദ്യോഗിക നയമായിരിക്കും എന്ന പ്രഖ്യാപനം നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. ”നമ്മള് നമ്മുടെ രാജ്യത്തെ മറക്കില്ല, നമ്മുടെ
വത്തിക്കാന്‍ സിറ്റി: 47-ാമത് യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അമേരിക്കന്‍ ജനതക്കും ദൈവാനുഗ്രഹങ്ങളുടെ സമൃദ്ധി ആശംസിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്രംപിന്റെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് അയച്ച സന്ദേശത്തില്‍ പ്രസിഡന്റ് എന്ന നിലയിലുള്ള കടമകള്‍ നിറവേറ്റുന്നതിന് വേണ്ട ‘ജ്ഞാനവും ശക്തിയും സംരക്ഷണവും’ ട്രംപിന് ലഭിക്കുന്നതിനായി പാപ്പ പ്രാര്‍ത്ഥിച്ചു. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് പുറത്തിറക്കിയ സന്ദേശത്തില്‍, ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ജനത അഭിവൃദ്ധി പ്രാപിക്കുമെന്നും കൂടുതല്‍ നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ എപ്പോഴും പരിശ്രമിക്കുമെന്നും
വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ അമേരിക്കയില്‍നിന്ന് കൂട്ട നാടുകടത്തലിന് സാധ്യതയുള്ള പദ്ധതികളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചു.”ഇത് ശരിയാണെങ്കില്‍ അപമാനമാണ്, കാരണം അസന്തുലിതാവസ്ഥയുടെ വില ഒന്നുമില്ലാത്ത പാവങ്ങളാണ് നല്‍കേണ്ടി വരുന്നത്. ഇങ്ങനെയല്ല കാര്യങ്ങള്‍ പരിഹരിക്കപ്പെടുന്നത്,’ പാപ്പ പറഞ്ഞു. ഒരു ഇറ്റാലിയന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അനധികൃതമായി യുഎസില്‍ കഴിയുന്ന കുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതികളെക്കുറിച്ച് പാപ്പ പ്രതികരിച്ചത്. മനുഷ്യന്റെ അന്തസ്സിനെ മാനിക്കാത്ത നിര്‍ദേശം മുന്നോട്ട് വെച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് യുഎസ് ബിഷപ്പുമാരും പറഞ്ഞിരുന്നു. സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍
Don’t want to skip an update or a post?