മൊസാംബിക്കില്‍ കന്യാസ്ത്രീകളെ തോക്കിന്മുനയില് നിര്‍ത്തി കൊള്ളയടിച്ചു; തലയറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി
- Featured, INTERNATIONAL, LATEST NEWS, WORLD
- July 4, 2025
മത്സരങ്ങളിലെ പതിവ് കാഴ്ചയ്ക്ക് വിപരീതമായി വാശിയേറിയ അവസാന ലാപ്പില്‍ നിന്ന് അല്പ സമയത്തെ ഇടവേളയെടുത്ത് പാപ്പയെ കാണാന്‍ സൈക്ലിസ്റ്റുകള്‍ എത്തി!. വേഗത കുറച്ച്, മാത്സര്യമില്ലാതെ അവര്‍ ഒരുമിച്ച് പാപ്പയ്ക്ക് അരികിലെത്തിയപ്പോള്‍ അത് കായിക ചരിത്രത്തിലെ ഒരു അപൂര്‍വ നിമിഷമായി മാറി. വത്തിക്കാനിലൂടെ കടന്നുപോയ ജിറോ ഡി ഇറ്റാലിയയിലെ സൈക്ലിസ്റ്റുകളെ പാപ്പാ ലിയോ 14 ാമന്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു. 29 രാജ്യങ്ങളില്‍ നിന്നുള്ള 159 സൈക്ലിസ്റ്റുകള്‍ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ പാപ്പായുടെ ആശീര്‍വാദം സ്വീകരിക്കാനെത്തി. ജിറോയുടെ അവസാന ഘട്ടം
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ഗാര്‍ഡനില്‍ നടന്ന പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ സമാപന പ്രാര്‍ത്ഥനകള്‍ക്ക് ലിയോ പതിനാലാമന്‍ പാപ്പ നേതൃത്വം നല്കി. സാന്റോ സ്റ്റെഫാനോ ഡെഗ്ലി അബിസിനി പള്ളിയില്‍ നിന്ന് ആരംഭിച്ച് ലൂര്‍ദ് ഗ്രോട്ടോയില്‍ അവസാനിച്ച മെഴുകുതിരി ഘോഷയാത്രയോടെയാണ് പ്രാര്‍ത്ഥന നടന്നത്. സന്തോഷകരമായ രഹസ്യങ്ങളുടെ ജപമാല ചൊല്ലിയാണ് വണക്ക മാസവസാന പ്രാര്‍ത്ഥന നടത്തിയത്. ഗാര്‍ഡനിലെ ഗ്രോട്ടോയില്‍, ലിയോ പതിനാലാമന്‍ പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. വിശ്വാസത്തിന്റെ പ്രകടനമാണ് ജാഗരണം എന്ന് പാപ്പ പറഞ്ഞു. ആത്മീയ യാത്രയില്‍ മറിയത്തോടൊപ്പം നടക്കുക
മാര്ട്ടിന് വിലങ്ങോലില്‍ ഹൂസ്റ്റണ്‍: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ഹൂസ്റ്റണില്‍ എത്തിയ മാര്‍ റാഫേല്‍ തട്ടിലിന് ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ ഇടവകയില്‍ ഉജ്ജ്വല സ്വീകരണം നല്കി. ഹൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന മേജര്‍ ആര്‍ച്ചുബിഷപ്പിനെയും ചിക്കാഗോ രൂപതാ മെത്രാന് മാര്‍ ജോയ് ആലപ്പാട്ടിനെയും സെക്രട്ടറി ഫാ. ഫ്രാന്‍സിസ് എലവുത്തിങ്കലിനെയും, ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശേരി, അസി. വികാരി ഫാ. ജോര്‍ജ് പാറയില്‍, കൈക്കാരന്മാരായ സിജോ ജോസ്,
ന്യൂയോര്‍ക്ക്: വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ (അസിസ്റ്റഡ് സൂയിസൈഡ്) നിയമവിധേയമാക്കാന്‍ ഉദ്ദേശിച്ചുള്ള ബില്ലിനെ ശക്തമായി എതിര്‍ക്കാന്‍ കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ നിയമനിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം ആത്മഹത്യ മരണങ്ങള് തടയാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തണമെന്നും, വ്യക്തികള്‍ക്ക് തങ്ങളുടെ ജീവിതം അവസാനിപ്പിക്കാന്‍ നിയമപരമായ അനുമതി നല്‍കുന്നത് അംഗീഗരിക്കാനാവില്ലെന്നും വാള് സട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച കര്‍ദിനാള്‍ ഡോളന്റെ ഓപ്പ് -എഡില്‍ പറയുന്നു ‘ആത്മഹത്യ ശ്രമം തടയുക; സഹായിക്കരുത്’ എന്ന നിലപാട് കര്‍ദിനാള്‍ ആവര്‍ത്തിച്ചു. നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന ഒരാളെ രക്ഷിക്കാന്‍
വത്തിക്കാന്‍ സിറ്റി: ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാനായി സമാധാനത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണമെന്ന് ലിയോ 14 ാമന്‍ പാപ്പ. വെറോണയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ‘അരേന ഓഫ് പീസ്’ പരിപാടിയില്‍ പങ്കെടുത്ത 300-ല്‍ അധികം വരുന്ന സംഘടനാ പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. രാഷ്ട്രീയ മേഖലയില്‍ മാത്രം അല്ല, വിദ്യാഭ്യാസം, സാമ്പത്തികം, സാമൂഹിക മേഖലകളിലും ഇത്തരം സ്ഥാപനങ്ങള്‍ ആവശ്യമാണെന്ന് പാപ്പ പറഞ്ഞു സഭയുടെ സാമൂഹിക പ്രബോധനത്തെ ആധാരമാക്കി നടത്തിയ പ്രസംഗത്തില്‍ സമാധാന സ്ഥാപനം ‘എല്ലാവര്ക്കും
മിന്‍സ്ക്: ബെലാറസില്‍ മിഷനറി ഒബ്ലേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭയിലെ വൈദികനും പോളണ്ട് സ്വദേശിയുമായ ഫാ. ആന്‍ഡ്രെജ് ജുച്നീവിച്ചിനെ 13 വര്‍ഷം രാഷ്ട്രീയ കുറ്റങ്ങള്‍ ചുമത്തി തടവുശിക്ഷയ്ക്ക് വിധിച്ചു. ബെലാറാസ് സഭയിലെ മേജര്‍ സുപ്പീരിയര്മാര്, ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും അപ്പസ്തോലിക് സൊസൈറ്റികളുടെയും പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന കൂട്ടായ്മയുടെ ചെയര്‍മാനായിരുന്നു ഫാ. ആന്‍ഡ്രെജ് ജുച്നിവിച്ച്. നേരത്തെ ബെലാറസിലെ വലോസിനില്‍ നിന്നുള്ള വയോധികനായ ഇടവക റെക്ടറായ ഫാ. ഹെന്റിക്ക് അകലാറ്റോവിച്ചിന് 11 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഫാ. ആന്‍ഡ്രെജ് ജുച്നീവിച്ചിനെയും ഫാ.
മരിയ സ്റ്റെയിന്, ഒഹായോ: യുഎസിലെ ഒഹായോ സംസ്ഥാനത്തുള്ള മരിയ സ്റ്റെയിനിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തിന് അഗ്നിബാധയില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചു. പള്ളിയില്‍ തീജ്വാലകള്‍ വിഴുങ്ങിയപ്പോള്‍ മൈലുകള്‍ അകലെ നിന്ന് കട്ടിയുള്ള പുക കാണാമായിരുന്നു. അഗ്നിശമന സേനാംഗങ്ങള്‍ പറയുന്നതനുസരിച്ച്, തീ പെട്ടെന്ന് മേല്‍ക്കൂരയുടെ മുകള്‍ഭാഗത്തേക്ക് വ്യാപിക്കുകയായിരുന്നു. മേല്‍ക്കൂരയുടെ മുകള്‍ ഭാഗത്ത് മുഴുവന്‍ തീ ഉണ്ടായിരുന്നു. തീ പടരുമ്പോള്‍ പള്ളിക്കുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. കരാറുകാര്‍ പുറത്ത് മേല്‍ക്കൂരയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. പള്ളിയുടെ തൊട്ടടുത്താണ് പുരോഹിതന്റെ താമസസ്ഥലം. ദൈവാലയത്തില്‍
ബൊഗോത/കൊളംബിയ: ലാറ്റിനമേരിക്കന്‍, കരീബിയന്‍ സംയുക്തമെത്രാന്‍സമിതിയുടെ(ചേലാം) എഴുപതാം സ്ഥാപനവര്‍ഷത്തില്‍ ലിയോ പതിനാലാമന്‍ പാപ്പായുടെ ആശംസാ സന്ദേശം. സമിതിയുടെ പ്രഡിഡന്റ് കര്‍ദിനാള്‍ ഹൈമേ സ്പെന്‍ഗ്ലര്‍ക്കയച്ച ടെലെഗ്രാം സന്ദേശത്തില്‍, അമേരിക്കന്‍ ഭൂഖണ്ഡത്തിലെ സുവിശേഷവത്കരണത്തില്‍ വലിയ പങ്കു വഹിക്കാന്‍ ചേലാമിന് കഴിഞ്ഞിട്ടുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. 1955-ല്‍ ബ്രസീലിലാണ് ലാറ്റിനമേരിക്കന്‍, കരീബിയന്‍ സംയുക്തമെത്രാന്‍സമിതി ആദ്യമായി ഒത്തുചേര്‍ന്നത്. സഭയുടെ അജപാലനധര്‍മത്തിലും സുവിശേഷവത്കരണത്തിലും തെക്കേ അമേരിക്കയിലെ മെത്രാന്‍സമിതികളെ സഹായിക്കുന്ന സമിതിയായി ചേലാം പ്രവര്‍ത്തിച്ചുവരുന്നു. തെക്കേ അമേരിക്കയില്‍ നിരവധി ജനങ്ങള്‍ ബുദ്ധിമുട്ടുകളും ദാരിദ്ര്യവും അനുഭവിച്ച് കടന്നുപോകുന്നുവെന്നത് പാപ്പ സന്ദേശത്തില്‍
Don’t want to skip an update or a post?