Follow Us On

04

November

2025

Tuesday

ചിക്കാഗോ രൂപതയിലെ 37 അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ; മാര്‍ അങ്ങാടിയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു

ചിക്കാഗോ രൂപതയിലെ 37 അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ; മാര്‍ അങ്ങാടിയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു
മാര്‍ട്ടിന്‍ വിലങ്ങോലില്‍
കൊപ്പേല്‍/ടെക്സാസ്:  ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ വിശ്വാസ പരിശീലന ഡിപ്പാര്‍ട്ടുമെന്റായ മാര്‍ത്തോമാ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തില്‍ 37 അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ ലഭിച്ചു. അവരില്‍ ഏഴു പേര്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ ഇടവകാംഗങ്ങളാണ്. കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്.
റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത ഈ പാഠ്യപദ്ധതിയില്‍ ഓണ്‍ലൈനായാണ് പഠനം പൂര്‍ത്തിയാക്കിയത്.
കൊപ്പേല്‍ ഇടവകയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.
ഇടവക വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂര്‍ കുര്യന്‍,  പാഠ്യപദ്ധതിയുടെ സൗത്ത് സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ മാനുവല്‍ ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ചിക്കാഗോ രൂപതാ മതബോധന ഡയറക്റ്റര്‍ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ആണ് രൂപതയിലെ തിയോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ഡയറക്ടര്‍.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?