ബാഴ്‌സലോണ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദൈവാലയമായി സ്പെയിനിലെ സാഗ്രഡ ഫാമിലിയ ഉടന്‍ മാറുും. നിര്‍മാണം തുടരുന്ന സാഗ്രഡ ഫാമിലിയ ദൈവാലയത്തിന്റെ മധ്യഭാഗത്തെ ‘യേശുവിന്റെ ഗോപുരം’ ( ഏകദേശം 172.5 മീറ്റര്‍ ഉയരം) പൂര്‍ത്തിയാകുന്നതോടെയാണ് ബസിലിക്ക ഭൂമിയിലെ എല്ലാ ദൈവാലയങ്ങളെയും മറികടന്ന് ഏറ്റവും ഉയരമുള്ള ദൈവാലയമായി മാറുക. ജര്‍മനിയിലെ ഉലം മിന്‍സ്റ്റര്‍ ദൈവാലയമാണ് നിലവില്‍(161.5 മീ / 530 അടി) ഏറ്റവും ഉയരമുള്ള ദൈവാലയം.
ഇതിനോടകം തന്നെ 155 മീറ്റര്‍ (508 അടി) പിന്നിട്ട ‘യേശുവിന്റെ ഗോപുര’ത്തിന്റെ പിന്‍ബലത്തില്‍ സാഗ്രഡ ഫാമിലിയ ബാഴ്സലോണയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി ഇടം പിടിച്ചു കഴിഞ്ഞു. 2025 അവസാനമോ 2026 ന്റെ തുടക്കത്തിലോ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ദൈവത്തിന്റെ രഹസ്യത്തെ മഹത്വപ്പെടുത്തുന്ന വിശുദ്ധ കല ‘സത്യവും മനോഹരവുമാണ്’ എന്ന് സഭ പഠിപ്പിക്കുന്നു (ഇഇഇ 2502). ദൈവമഹത്വം വിളിച്ചോതുന്ന സാഗ്രഡ ഫാമിലിയ ബസിലിക്കയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചുകൊണ്ട് അതിമനോഹരമായ ദൈവാലയ വാസ്തുശില്‍പ്പശൈലിയുടെ പശ്ചാത്തലത്തില്‍ ദൈവസാന്നിധ്യം അനുഭവിക്കുവാനും പ്രാര്‍ത്ഥിക്കുവാനും സാധിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ബാഴ്‌സിലോണയിലെ ജനങ്ങള്‍.
Leave a Comment
Your email address will not be published. Required fields are marked with *