ഇറാഖി കുര്ദിസ്ഥാനിലെ ക്രിസ്ത്യാനികള് എക്യുമെനിക്കല് ഓശാന ഘോഷയാത്ര നടത്തി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- April 14, 2025
വാഷിംഗ്ടണ് ഡിസി: ബയോളജിക്കല് പുരുഷന്മാരെ സ്ത്രീകളുടെ കായിക ഇനങ്ങളില് മത്സരിക്കുന്നതില് നിന്ന് തടയുന്ന എക്സിക്യൂട്ടീവ് ഉത്തരവില് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ഒപ്പുവച്ചു. ഇനി മുതല്, സ്ത്രീകളുടെ കായിക വിനോദങ്ങള് സ്ത്രീകള്ക്ക് മാത്രമായിരിക്കുമെന്ന് ഉത്തരവില് ഒപ്പുവച്ചുകൊണ്ട് ട്രംപ് പ്രഖ്യാപിച്ചു. സ്ത്രീകളുടെ കായിക ഇനങ്ങളില് പങ്കെടുക്കാന് ജീവശാസ്ത്രപരമായി പുരുഷന്മാരായവരെ അനുവദിക്കുന്നത് സ്ത്രീകള്ക്കും പെണ്കുട്ടികള്ക്കുമെതിരായ അന്യായമാണെന്നും അവരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും ‘സ്ത്രീകളുടെ കായിക ഇനങ്ങളില് പുരുഷന്മാരെ ഒഴിവാക്കുക’ എന്ന തലക്കെട്ടിലുള്ള ഉത്തരവില് പറയുന്നു. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ജീവശാസ്ത്രപരമായ അടിസ്ഥാന
വത്തിക്കാന് സിറ്റി: 2025 ജൂബിലിവര്ഷത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള 30,000 ത്തോളം വരുന്ന സായുധസേനാംഗങ്ങളും പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥറും അഗ്നിശമനസേനാംഗങ്ങളും രണ്ട് ദിവസങ്ങളിലായി വത്തിക്കാനില് നടന്ന സായുധസേനാംഗങ്ങളുടെ ജൂബിയാഘോഷത്തില് പങ്കുചേര്ന്നു. ജൂബിലി ആഘോഷത്തിന്റെ കേന്ദ്രമായിരുന്ന ജൂബിലി ദിവ്യബലി മധ്യേ പിതാവായ ദൈവത്തിന്റെ സ്നേഹത്തിന്റെ ധൈര്യശാലികളായ സാക്ഷികളായിരിക്കുവാന് സായുധസേനാംഗങ്ങളെ ഫ്രാന്സിസ് മാര്പാപ്പ ക്ഷണിച്ചു. അനാരോഗ്യം മൂലം ശ്വാസതടസം നേരിട്ടതിനെ തുടര്ന്ന് മാസ്റ്റര് ഓഫ് സെര്മണീസ് ആര്ച്ചുബിഷപ് ഡീഗോ റാവെല്ലിയാണ് പാപ്പയുടെ സന്ദേശം തുടര്ന്ന് വായിച്ചത്. സായുധ സേനകളുടെയും പോലീസിന്റെയും സുരക്ഷാ
മെല്ബണ്: സെന്റ് തോമസ് സീറോ മലബാര് മെല്ബണ് രൂപതയുടെ നേതൃത്വത്തില് മെല്ബണ് ബെല്ഗ്രൈവ് ഹൈറ്റ്സ് കണ്വെന്ഷന് സംഘടിപ്പിച്ച യുവജന കണ്വെന്ഷന് ‘യുണൈറ്റ് 2025’ ശ്രദ്ധേയമായി. മെല്ബണ് സീറോ മലബാര് രൂപത ബിഷപ് മാര് ജോണ് പനംതോട്ടത്തില് ‘യുണൈറ്റ് 2025’ ഉദ്ഘാടനം ചെയ്തു. വിവിധങ്ങളായ കഴിവുകളും സാധ്യതകളും ദൈവരാ ജ്യത്തിനുവേണ്ടി സമര്പ്പിക്കനാനുള്ള അവസരമാണ് ‘യുണൈറ്റ് 2025’ എന്ന് അദ്ദേഹം പറഞ്ഞു. തുറന്ന കൈകളോടെ ഈശോ എല്ലാവരെയും ചേര്ത്തു നിര്ത്തുന്നതുപോലെ, മെല്ബണ് രൂപത യുവജനങ്ങളുടെ പരിശ്രമങ്ങളെ അംഗീകരിക്കുകയും, അവരുടെ ആത്മീയ
ഫാ. ജോസഫ് വയലില് CMI (ചെയര്മാന്, ശാലോം ടി.വി) 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്തും അമേരിക്കന് പ്രസിഡന്റായി ചുമതല ഏറ്റശേഷവും ഡൊണാള്ഡ് ട്രംപ് ഉപയോഗിക്കുന്ന ഒരു സന്ദേശവചനമാണ് ‘ആദ്യം അമേരിക്ക’ (അമേരിക്ക ഫസ്റ്റ്). ട്രംപ് അല്ല ഈ മുദ്രാവാക്യം ആദ്യം ഉപയോഗിച്ചത്. ആദ്യം ഇത് ഉപയോഗിച്ചത് 1916-ലെ അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്ത്, പ്രസിഡന്റ് സ്ഥാനാര്ത്ഥിയായിരുന്ന വുഡ്റോ വില്സണ് ആണ്. ട്രംപ് വന്നപ്പോള് ഈ ആശയത്തെയും മുദ്രാവാക്യത്തെയും പൊടി തട്ടിയെടുത്ത് ശക്തമായി അവതരിപ്പിച്ചു. എന്തുകൊണ്ടാണ് അമേരിക്ക ഫസ്റ്റ് എന്ന്
വത്തിക്കാന് സിറ്റി: കര്ദിനാള് സംഘത്തിന്റെ ഡീനായി കര്ദിനാള് ജിയോവാനി ബാറ്റിസ്റ്റ റേയും വൈസ് ഡീനായി കര്ദിനാള് ലിയോനാര്ഡോ സാന്ദ്രിയും തുടരുന്നതിന് ഫ്രാന്സിസ് മാര്പാപ്പയുടെ അംഗീകാരം. 2020 ജനുവരി മാസത്തില് മോത്തു പ്രൊപ്രിയോയിലൂടെ അഞ്ച് വര്ഷത്തേക്ക് നടത്തിയ നിയമനമാണ് പാപ്പ ഇപ്പോള് അഞ്ചു വര്ഷത്തേക്ക് കൂടി ഇരുവര്ക്കും നീട്ടി നല്കിയത്. 2019 ഡിസംബര് 21-ന്, കര്ദിനാള്-ഡീന് ആഞ്ചലോ സൊഡാനോയുടെ രാജിയെത്തുടര്ന്നാണ് അതുവരെ ആജീവനാന്ത പദവിയായിരുന്ന ഇരു പദവികളും മോട്ടു പ്രൊപ്രിയോയിലൂടെ അഞ്ച് വര്ഷത്തേക്കായി നിജപ്പെടുത്തിയത്. ഡീനിനോ അസിസ്റ്റന്റ് ഡീനിനോ
വാഷിംഗ്ടണ് ഡിസി: യുഎസില് ക്രൈസ്തവര് നേരിടുന്ന വിവേചനത്തിനെതിരെ പോരാടുന്നതിന് ഡിപ്പാര്ട്ട്മെന്റ് ഓഫ് ജസ്റ്റിസ് ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. നാഷണല് പ്രെയര് ബ്രേക്ക്ഫാസ്റ്റില് നടത്തിയ പ്രസംഗത്തില്, ‘ക്രൈസ്തവ വിരുദ്ധ പക്ഷപാതം ഇല്ലാതാക്കാനും’ ‘ഫെഡറല് ഗവണ്മെന്റിലെ എല്ലാത്തരം ക്രൈസ്തവ വിവേചനങ്ങളും’ തടയാനും രൂപീകരിക്കുന്ന ടാസ്ക് ഫോഴ്സിന് യുഎസ് അറ്റോര്ണി ജനറല് പാം ബോണ്ടി നേതൃത്വം നല്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. പുതിയതായി രൂപീകരിക്കുന്ന ടാസ്ക് ഫോഴ്സ് സമൂഹത്തിലെ ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്ക്കും നശീകരണ പ്രവര്ത്തനങ്ങള്ക്കും എതിരെ
മനാഗ്വ/നിക്കരാഗ്വ: നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഗവണ്മെന്റിന്റെ കത്തോലിക്ക വിരുദ്ധ നടപടികളുടെ തുടര്ച്ചയായി ദിവ്യകാരുണ്യ ആരാധനയ്ക്കായി സമര്പ്പിച്ച് ധ്യാനാത്മക ജീവിതം നയിക്കുന്ന ‘പൂവര് ക്ലെയര്’ കന്യാസ്ത്രീമാരെ മനാഗ്വയിലെയും ചൈനാന്ഡേഗയിലെയും അവരുടെ കോണ്വെന്റുകളില് നിന്ന് പുറത്താക്കി. കാര്യമായ മുന്നറിയിപ്പൊന്നും കൂടാതെയാണ് ഇരു കോണ്വെന്റുകളിലുമായി കഴിഞ്ഞിരുന്ന മുപ്പതോളം കന്യാസ്ത്രിമാരെ പുറത്താക്കിയത്. കോണ്വെന്റില് നിന്ന് വളരെ കുറച്ച് സ്വകാര്യ വസ്തുക്കള് മാത്രമേ എടുക്കാന് മാത്രമേ സന്യാസിനിമാരെ അനുവദിച്ചുള്ളൂവെന്നും പ്രാദേശിക മാധ്യമങ്ങള് വെളിപ്പെടുത്തുന്നു. 2023-ല് നിക്കരാഗ്വന് ഗവണ്മെന്റ് ഈ സന്യാസിനിസഭയുടെ നിയമപരമായ പദവി റദ്ദാക്കിയിരുന്നു. കഴിഞ്ഞ
അപകടങ്ങളെയും മറ്റുള്ളവരുടെ വിധികളെയും ഭയപ്പെടാതെ എലിസബത്തിന്റെ അടുത്തേക്ക് മറിയം നടത്തിയ യാത്ര ദൈവം മറിയത്തിന് നല്കിയ വെളുപ്പെടുത്തലിനോടുള്ള മറിയത്തിന്റെ പ്രത്യുത്തരമായിരുന്നുവെന്ന് ഫ്രാന്സിസ് മാര്പാപ്പ. ബൈബിളില് ദൈവം വിളിക്കുന്ന എല്ലാവരും ഇതു തന്നെയാണ് ചെയ്യുന്നതായി നാം കാണുന്നതെന്ന് പൊതുദര്ശനപരിപാടിയോട് അനുബ്ധിച്ച് നല്കിയ സന്ദേശത്തില് പാപ്പ പറഞ്ഞു. പരിധിയില്ലാതെ തന്നെത്തന്നെ നല്കിക്കൊണ്ട് മാത്രമേ നമുക്ക് മുമ്പില് വെളുപ്പെടുത്തിയ ദൈവത്തോട് നമുക്ക് പ്രത്യുത്തരിക്കാന് സാധിക്കൂ. ഇസ്രായേലിന്റെ മകളായ മറിയം സ്വന്തം സുരക്ഷിതത്വം തേടുന്നില്ല. കാരണം നിങ്ങള് സ്നേഹിക്കപ്പെടുന്നുവെന്ന് തോന്നുമ്പോള്, സ്നേഹത്തെ മുന്നോട്ട്
Don’t want to skip an update or a post?