സെക്കുലര്‍ വാര്‍ത്തകളുടെ കുത്തൊഴുക്കിന് നടുവിലും കത്തോലിക്ക സഭയെയും സഭയുടെ തലവനെയും ലോകം ശ്രദ്ധയോടെ വീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കി 2025-ലെ സേര്‍ച്ചിംഗ് ട്രെന്‍ഡുകള്‍. ഗൂഗിളിലും ഡിജിറ്റല്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയയിലും ഏറ്റവും കൂടുതല്‍ ആളുകള്‍ സേര്‍ച്ച് ചെയ്യുകയും കാണുകയും ചെയ്ത പേരുകളുടെ പട്ടികയില്‍ ലിയോ 14 -ാമന്‍ പാപ്പ ഇടംപിടിച്ചു. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സ്വീകരിച്ച ലിയോ 14 -ാമന്‍ എന്ന പേരിനൊപ്പം റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്ന പാപ്പയുടെ യഥാര്‍ത്ഥ പേരും 2025-ല്‍ ലോകമെമ്പാടും ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞവയില്‍ ഉള്‍പ്പെടുന്നു.
വിക്കിപീഡിയ നടത്തുന്ന വിക്കിമീഡിയ ഫൗണ്ടേഷന്‍, 2025-ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ച ഇംഗ്ലീഷ് ലേഖനങ്ങളുടെ പട്ടിക പുറത്തിറക്കിയതിലും ലിയോ 14-ാമന്‍ പാപ്പയ്ക്ക് 5 -ാം സ്ഥാനമുണ്ട്. 2025-ല്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ മരണങ്ങളുടെ പട്ടികയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണവും ഉള്‍പ്പെട്ടതായി വിക്കിമീഡിയ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്ന ഘട്ടത്തില്‍ വിക്കിമീഡിയ പ്രോജക്റ്റുകളിലേക്കുമുള്ള ട്രാഫിക് സെക്കന്‍ഡില്‍ ഏകദേശം 800,000 സന്ദര്‍ശനങ്ങളായി ഉയര്‍ന്നുവെന്നും, സാധാരണ ട്രാഫിക്കിന്റെ ആറിരട്ടിയിലധികമായ ഈ റേറ്റ് എക്കാലത്തെയും റെക്കോര്‍ഡാണെന്നും വിക്കിമീഡിയ ഫൗണ്ടേഷന്‍ കുറിച്ചു
.
2025-ല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കപ്പെട്ട വെബ്സൈറ്റുകളുടെ പട്ടികയില്‍ ഗൂഗിള്‍, യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയ്ക്ക് തൊട്ടുപിന്നില്‍ അഞ്ചാം സ്ഥാനത്ത് വിക്കിപീഡിയയുമുണ്ട്. ഗൂഗിള്‍ പുറത്തിറക്കിയ 2025 ലെ തിരയല്‍ ട്രെന്‍ഡിംഗ് പട്ടികയുടെ ‘പീപ്പിള്‍’ വിഭാഗത്തില്‍, ലിയോ 14-ാമന്‍ പാപ്പ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തെത്തി. വാര്‍ത്താ തിരയലുകളില്‍, പുതിയ പാപ്പയുടെ തിരഞ്ഞെടുപ്പ് നാലാം സ്ഥാനത്തെത്തി.

Leave a Comment
Your email address will not be published. Required fields are marked with *