റോം: ഭൂതോച്ചാടനം ഏറെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതും, എന്നാല്‍ ഏറെ ആവശ്യമുള്ളതുമായ ഒരു ശുശ്രൂഷയാണെന്ന് ലിയോ 14 ാമന്‍ പാപ്പ. ഇറ്റലിയിലെ സാക്രൊഫാനോയില്‍ സെപ്റ്റംബര്‍ 15 മുതല്‍ 20 വരെ നടന്ന ‘ഭൂതോച്ചാടകരായ വൈദികരുടെ അന്താരാഷ്ട്ര അസോസിയേഷന്റെ’ സമ്മേളനത്തിന് നല്‍കിയ ആശംസാ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ആളുകള്‍ക്ക് വിടുതലും ആശ്വാസവും പകരുന്ന ഈ ശുശ്രൂഷ ശ്രദ്ധയോടെ തുടരാന്‍ പാപ്പ ആഹ്വാനം ചെയ്തു.
തിന്മയുടെ അടിമകളായി ബുദ്ധിമുട്ടനുഭവിക്കുന്ന മനുഷ്യര്‍ക്ക് വിടുതലും ആശ്വാസവും നല്‍കുന്ന ഇത്തരമൊരു ശുശ്രൂഷ ഏറെ പ്രധാനപ്പെട്ടതാണ്. തിന്മയുടെ ശക്തി ആവേശിച്ചിരിക്കുന്ന ആളുകളെ വിടുതലിന്റെ അനുഭവത്തിലേക്ക് നയിക്കുന്നതിനും ആശ്വാസം പകരുന്നതിനും വേണ്ടി കര്‍ത്താവിന്റെ സാന്നിദ്ധ്യത്തിനായി അപേക്ഷിക്കാനും പ്രാര്‍ത്ഥിക്കാനും പാപ്പാ ആഹ്വാനം ചെയ്തു.
ഭൂതോച്ചാടനശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികരുടെ അന്താരാഷ്ട്ര അസോസിയേഷന്റെ ഉപാധ്യക്ഷനും, സമ്മേളനത്തിന്റെ മോഡറേറ്ററുമായിരുന്ന ഫാ. ഫ്രഞ്ചേസ്‌കോ ബമോന്തെയാണ് സമ്മേളനത്തിന്റെ ആരംഭത്തില്‍ പാപ്പായുടെ സന്ദേശം വായിച്ചത്. മുന്നൂറോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *