Follow Us On

10

October

2025

Friday

ദരിദ്രരോടുള്ള വിപ്ലവാത്മക സ്‌നേഹത്തിന് ആഹ്വാനം ചെയ്ത് ലിയോ 14 -ാമന്‍ മാര്‍പാപ്പയുടെ ആദ്യ അപ്പസ്‌തോലിക പ്രബോധനമായ ഡിലെക്‌സി റ്റെ

ദരിദ്രരോടുള്ള വിപ്ലവാത്മക സ്‌നേഹത്തിന് ആഹ്വാനം ചെയ്ത് ലിയോ 14 -ാമന്‍ മാര്‍പാപ്പയുടെ ആദ്യ അപ്പസ്‌തോലിക പ്രബോധനമായ ഡിലെക്‌സി റ്റെ

വത്തിക്കാന്‍ സിറ്റി: ലിയോ 14 ാമന്‍ മാര്‍പാപ്പയുടെ ആദ്യ അപ്പസ്‌തോലിക പ്രബോധനമാണ് ഡിലെക്‌സി റ്റെ (‘ഞാന്‍ നിങ്ങളെ സ്‌നേഹിച്ചു’), പ്രകാശനം ചെയ്തു. ദരിദ്രരില്‍ ക്രിസ്തുവിന്റെ മുഖം കണ്ട് സ്‌നേഹിക്കാനും സേവിക്കാനും സഭയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ആരംഭിച്ച  ഈ പ്രബോധനം ചില കൂട്ടിച്ചേര്‍ക്കലുകളോടെ ലിയോ 14 ാമന്‍ പാപ്പ  പൂര്‍ത്തീകരിച്ച് പ്രസിദ്ധീകരിക്കുയായിരുന്നു.

40 പേജുള്ള പ്രബോധനത്തില്‍, ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും മുന്‍ഗണന നല്‍കാന്‍ ലിയോ പാപ്പ വിശ്വാസികളെ ക്ഷണിച്ചു.  ക്രിസ്തുവിന്റെ സുവിശേഷം ഭൗതിക, സാമൂഹിക, ധാര്‍മിക, ആത്മീയ, സാംസ്‌കാരിക മണഡ്‌ലങ്ങളില്‍ ദാരിദ്ര്യം അനുഭവിക്കുന്നവരോടുള്ള മൂര്‍ത്തമായ പ്രതിബദ്ധതയില്‍ നിന്ന് വേര്‍തിരിക്കാനാവാത്തതാണെന്ന് പാപ്പ വിശ്വാസികളെ ഓര്‍മിപ്പിച്ചു.

ദരിദ്രര്‍ക്ക് ഭൗതിക സഹായം ആവശ്യമാണെങ്കിലും അത് മാത്രം നല്‍കുന്നത് പര്യാപ്തമല്ലെന്ന് പ്രബോധനത്തില്‍ പാപ്പ പഠിപ്പിക്കുന്നു. ദരിദ്രരുമായി ആഴമേറിയതും വ്യക്തിപരവുമായ ഒരു കൂടിക്കാഴ്ചയിലേക്കാണ് യേശു ക്രിസ്ത്യാനികളെ വിളിക്കുന്നത്. അവരിലൂടെ ‘യേശുവിന് ഇപ്പോഴും നമ്മോട് എന്തെങ്കിലും പറയാനുണ്ട്’. ദാനധര്‍മം ഒരു ഐച്ഛിക പാതയല്ല, മറിച്ച് സത്യാരാധനയുടെ മാനദണ്ഡമാണ് എന്ന് മാര്‍പാപ്പ പറയുന്നു. ദരിദ്രര്‍ ഒരു അനുബന്ധമല്ല, മറിച്ച് സഭാശരീരത്തിന്റെ ഒരു അനിവാര്യ ഭാഗമാണെന്നും പ്രബോധനത്തില്‍ വ്യക്തമാക്കുന്നു.

‘ആഴത്തില്‍ സങ്കീര്‍ണമായ’ ഒരു പ്രതിഭാസമായിട്ടാണ്,  ലിയോ പാപ്പ ദാരിദ്ര്യത്തെ വിശകലനം ചെയ്യുന്നത്. അത് ഭൗതിക വസ്തുക്കളുടെ അഭാവത്തിലേക്ക് മാത്രം ചുരുക്കാന്‍ കഴിയില്ല. സാമൂഹികമായി പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും അന്തസ്സും കഴിവുകളും പ്രകടിപ്പിക്കാനുള്ള മാര്‍ഗങ്ങളില്ലാത്തവരെയും, വ്യക്തിപരവും സാമൂഹികവുമായി ദുര്‍ബലരായവരെയും പാപ്പ ദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. ‘സുഖകരമായ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സന്തോഷത്തിന്റെ മിഥ്യാധാരണ’ക്കെതിരെ പാപ്പ പ്രബോധനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?