വാഷിംഗ്ടണ്‍ ഡിസി: ട്രംപിന്റെ നിര്‍ദ്ദിഷ്ട സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഇസ്രായേലും ഹമാസും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ടുപോയവരില്‍ അവശേഷിക്കുന്ന ബന്ദികളെ ഹമാസ് മോചിപ്പിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വാരാന്ത്യത്തില്‍ ഹമാസ് ഇപ്പോള്‍ ജീവനോടെ അവശേഷിച്ച 20 ബന്ദികളെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ധാരണയുടെ ഭാഗമായി ഇസ്രായേല്‍ സൈന്യം ഗാസയുടെ മിക്ക പ്രദേശങ്ങളില്‍ നിന്നും പിന്മാറും.
2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. അന്ന് ഇസ്രായേല്‍ പക്ഷത്തുള്ള 1,200 ഓളം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേരെ ബന്ദികളാക്കി ഹമാസ് പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. രണ്ട് വര്‍ഷമായി ഇസ്രായേല്‍ നടത്തിവരുന്ന പ്രത്യാക്രമണത്തില്‍ ഗാസയില്‍ 65,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *