Follow Us On

17

January

2025

Friday

  • നിക്കരാഗ്വയിലെ ഏകാധിപത്യഭരണകൂടം ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റിനെ രാജ്യത്ത് നിന്ന് പുറത്താക്കി

    നിക്കരാഗ്വയിലെ ഏകാധിപത്യഭരണകൂടം ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റിനെ രാജ്യത്ത് നിന്ന് പുറത്താക്കി0

    മനാഗ്വ: നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം രാജ്യത്തെ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ബിഷപ് കാര്‍ലോസ് എന്റിക്ക് ഹെരേര ഗുട്ടറസിനെ രാജ്യത്തു നിന്ന് പുറത്താക്കി. അടുത്തിടെ  പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയുടെ അനുഭാവിയായ മേയറിനെ ബിഷപ് കാര്‍ലോസ് വിമര്‍ശിച്ചതാണ് അദ്ദേഹത്തെ രാജ്യത്ത് നിന്ന് പുറത്താക്കിയതിനെ പിന്നിലെ കാരണമെന്ന് കരുതപ്പെടുന്നു. ദിവ്യബലിക്കിടെ കത്തീഡ്രലിന് മുന്നില്‍ വലിയ ശബ്ദത്തില്‍ സംഗീതപരിപാടി നടത്തിയതിനാണ് ബിഷപ് കാര്‍ലോസ് മേയറെ വിമര്‍ശിച്ചത്. ഗ്വാട്ടമാലയിലേക്ക് നാടുകടത്തപ്പെട്ട ബിഷപ് കാര്‍ലോസ് അദ്ദേഹം അംഗമായ ഓര്‍ഡര്‍ ഓഫ് ഫ്രയേഴ്‌സ് മൈനറിന്റെ കീഴിലുള്ള സന്യാസ

  • കത്തോലിക്ക വിശ്വാസിക്ക് 1.27 കോടി ഡോളര്‍ നല്‍കണമെന്ന് യുഎസ് കോടതി വിധി

    കത്തോലിക്ക വിശ്വാസിക്ക് 1.27 കോടി ഡോളര്‍ നല്‍കണമെന്ന് യുഎസ് കോടതി വിധി0

    വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മിഷിഗന്‍ സ്വദേശിനിയായ ലിസ ഡോംസ്‌കിക്ക്  1.27 കോടി ഡോളര്‍ നല്‍കണമെന്ന് യുഎസ് ജൂറി വിധിച്ചു. ആ സമയത്ത് അംഗീകാരം ലഭിച്ചിരുന്ന മൂന്ന് കോവിഡ് വാക്‌സിനുകളുടെയും വികസനഘട്ടത്തിലോ പരീക്ഷണഘട്ടത്തിലോ ഗര്‍ഭഛിദ്രത്തിനിടയില്‍ ലഭിച്ച ഭ്രൂണ കോശങ്ങള്‍  ഉപയോഗിച്ചിരുന്നതായി ലിസാ ഡോംസ്‌കി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. അബോര്‍ഷന്‍ ദൈവത്തിനെതിരായ ഗുരുതരമായ കുറ്റകൃത്യമാണെന്ന് വിശ്വസിക്കുന്ന കത്തോലിക്ക വിശ്വാസിയായ ലിസ ഡോംസ്‌കി ഈ പശ്ചാത്തലത്തില്‍ വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ  ബൈബിള്‍ കലോത്സവം  നവംബര്‍ 16 ന്  സ്‌കെന്തോര്‍പ്പില്‍

    ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവം നവംബര്‍ 16 ന് സ്‌കെന്തോര്‍പ്പില്‍0

    ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാ ദേശീയ ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായുള്ള റീജിയണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. സീറോമലബാര്‍ സഭയുടെ സാംസ്‌കാരികവും ആത്മീയവും കലാപരവുമായ തനിമ വിളിച്ചോതുന്ന മഹോത്സവമായ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവം നവംബര്‍ 16-ന് സ്‌കെന്തോര്‍പ്പില്‍വച്ച് നടക്കും. വിശുദ്ധ ബൈബിളിന്റെ പാഠങ്ങള്‍ അനുഭവകരമാക്കുവാനും കലാ കഴിവുകള്‍ക്ക് വേദി ഒരുക്കാനും ഉള്ള അവസരങ്ങളാണ് ഈ കലോത്സവം. രൂപതയുടെ പന്ത്രണ്ട് റീജിയണല്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ മത്സരാര്‍ത്ഥികളും ടീമുകളുമാണ് രൂപതാ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയിരിക്കുന്നത്. നവംബര്‍ 16-ന് രാവിലെ

  • രാജ്യത്ത് നടമാടുന്ന അക്രമത്തെക്കുറിച്ചും ജീവന്റെ സംരക്ഷണത്തെക്കുറിച്ചും  മെക്‌സിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച ചെയ്ത് ബിഷപ്പുമാര്‍

    രാജ്യത്ത് നടമാടുന്ന അക്രമത്തെക്കുറിച്ചും ജീവന്റെ സംരക്ഷണത്തെക്കുറിച്ചും മെക്‌സിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച ചെയ്ത് ബിഷപ്പുമാര്‍0

    മെക്‌സിക്കോ സിറ്റി: രാജ്യത്ത് നടമാടുന്ന അക്രമത്തെക്കുറിച്ചും മനുഷ്യജീവന് എല്ലാ ഘട്ടത്തിലും നല്‍കേണ്ട സംരക്ഷണത്തെക്കുറിച്ചും മെക്‌സിക്കോയുടെ പുതിയ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമുമായി  ചര്‍ച്ച ചെയ്ത് മെക്‌സിക്കന്‍ ബിഷപ്പുമാര്‍. കൗറ്റിറ്റ്‌ലാനിലെ കാസാ ലാഗോയില്‍ നടന്ന മെക്‌സിക്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ 117ാമത് പ്ലീനറി സമ്മേളനത്തോടനുബന്ധിച്ചാണ് മെക്‌സിക്കന്‍ ബിഷപ്പുമാര്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമുമായി ചര്‍ച്ച നടത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന ഘട്ടത്തില്‍ ഇപ്പോഴത്തെ പ്രസിഡന്റും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുമായി ബിഷപ്പുമാര്‍ വെവ്വേറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മൊറേന പാര്‍ട്ടിയുടെ സ്ഥാപകനായ ആന്ദ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ

  • നിസംഗത അനീതിയുടെ കൂട്ടാളി; പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഈ നൂറ്റാണ്ടിലെ യഥാര്‍ത്ഥ വെല്ലുവിളി

    നിസംഗത അനീതിയുടെ കൂട്ടാളി; പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഈ നൂറ്റാണ്ടിലെ യഥാര്‍ത്ഥ വെല്ലുവിളി0

    ബാകു/അസര്‍ബൈജാന്‍: നിസംഗത അനീതിയുടെ കൂട്ടാളിയാണെന്നും ഈ നൂറ്റാണ്ടിലെ യഥാര്‍ത്ഥ വെല്ലുവിളിയായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ അലസമായി വീക്ഷിച്ച് കൈകഴുകാനാവില്ലെന്നുമുള്ള മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. അസര്‍ബൈജാനിലെ ബാകുവില്‍ നടക്കുന്ന ‘സിഒപി – 29’ വാര്‍ഷിക കാലാവസ്ഥാ സമ്മേളനത്തിലാണ് പാപ്പയുടെ നിലപാട് വ്യക്തമാക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രതിനിധീകരിച്ച്  വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനാണ് പാപ്പയുടെ സന്ദേശം വായിച്ചത്. സാമ്പത്തികമായ കടം പോലെതന്നെ പാരിസ്ഥിതികമായ കടവും രാജ്യത്തിന്റെ ഭാവിയെ ബാധിക്കുമെന്ന് പാപ്പയുടെ സന്ദേശത്തില്‍ ഓര്‍മിപ്പിക്കുന്നു. ഇരു കടങ്ങളും രാജ്യത്തെ പണയവസ്തുവാക്കി

  • ചരിത്രത്തില്‍ ആദ്യമായി മലങ്കര മാര്‍ത്തോമ സഭാ സിനഡ് അംഗങ്ങള്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

    ചരിത്രത്തില്‍ ആദ്യമായി മലങ്കര മാര്‍ത്തോമ സഭാ സിനഡ് അംഗങ്ങള്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി0

    വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയിലെ സിനഡ് അംഗങ്ങള്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. വത്തിക്കാനിലെത്തിയ  സംഘത്തെ സ്വീകരിച്ച ഫ്രാന്‍സിസ് പാപ്പ മാര്‍ത്തോമ സഭയുടെ അധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയുടെ നല്ല ആരോഗ്യത്തിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും, അദ്ദേഹത്തിന് തന്റെ ആശംസകള്‍ കൈമാറണമെന്നും സിനഡ് അംഗങ്ങളോട് പറഞ്ഞു. മാര്‍ത്തോമ സഭാ പ്രതിനിധികള്‍ പങ്കെടുത്ത രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും 2022 മുതല്‍ കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന ചര്‍ച്ചകളുമടക്കം കത്തോലിക്കസഭയും മാര്‍ത്തോമ സഭയും തമ്മില്‍ പടിപടിയായി വളര്‍ന്നു വരുന്ന ബന്ധത്തിലെ പ്രധാന

  • 20-ന് ചുവപ്പ് ബുധനായി ആചരിക്കും; ഇടവകകളും വ്യക്തികളും പങ്കുചേരണമെന്ന് കര്‍ദിനാള്‍ നിക്കോള്‍സ്

    20-ന് ചുവപ്പ് ബുധനായി ആചരിക്കും; ഇടവകകളും വ്യക്തികളും പങ്കുചേരണമെന്ന് കര്‍ദിനാള്‍ നിക്കോള്‍സ്0

    ലണ്ടന്‍: ക്രൈസ്തവവിശ്വാസികള്‍ ആഗോളതലത്തില്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതിനായി സന്നദ്ധസംഘടനയായ എസിഎന്നിന്റെ നേതൃത്വത്തില്‍ നവംബര്‍ 20-ന്  ചുവപ്പ് ബുധനായി ആചരിക്കും. അന്നേദിനം രാത്രിയില്‍ ദൈവാലയങ്ങളും മറ്റ് കെട്ടിടങ്ങളും ചുവപ്പു വെളിച്ചത്തില്‍ അലങ്കരിച്ചുകൊണ്ടാണ്  ചുവപ്പ് ബുധന്‍ ആചരിക്കുക. ഈ ആചരണത്തില്‍ പങ്കുചേരാന്‍ ഇടവകകളെയും വ്യക്തികളെയും ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും സഭയുടെ തലവനായ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് ക്ഷണിച്ചു. മതപീഡനത്തിന്റെ ഭാഗമായി വിവിധ വെല്ലുവിളികള്‍ നേരിടുന്ന ക്രൈസ്തവരായ കുട്ടികളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ ചുവപ്പ് ബുധന്‍ ആചരിക്കുന്നത്.

  • സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും സന്യാസ അര്‍ത്ഥികള്‍ക്കുമുള്ള സഹായം പത്ത് കോടി ഡോളര്‍ കവിഞ്ഞു

    സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും സന്യാസ അര്‍ത്ഥികള്‍ക്കുമുള്ള സഹായം പത്ത് കോടി ഡോളര്‍ കവിഞ്ഞു0

    വാഷിംഗ്ടണ്‍ ഡിസി: സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും സന്യാസ അര്‍ത്ഥികള്‍ക്കും ക്രൈസ്തവ കൂട്ടായ്മയായ നൈറ്റ്‌സ് ഓഫ് കൊളംബസ് നല്‍കിവരുന്ന സഹായം പത്ത് കോടി ഡോളര്‍ കവിഞ്ഞു. റീഫണ്ട് സപ്പോര്‍ട്ട് വൊക്കേഷന്‍ പ്രോഗ്രാം(ആര്‍എസ്‌വിപി) എന്ന പദ്ധതിയിലൂടെ 40 വര്‍ഷമായി സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും സന്യാസ അര്‍ത്ഥികള്‍ക്കും നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ പ്രാദേശിക കൗണ്‍സിലുകള്‍ വഴിയായി സഹായം ലഭ്യമാക്കുന്നുണ്ടെന്ന് സുപ്രീം നൈറ്റ് പാട്രിക്ക് കെല്ലി പറഞ്ഞു. ദിവ്യകാരുണ്യത്തോടും സഭയോടുമുള്ള നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ സ്‌നേഹമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കെല്ലി കൂട്ടിച്ചേര്‍ത്തു. പിതാവിന്റെ മരണത്തിന് ശേഷം

Latest Posts

Don’t want to skip an update or a post?