വെടിയൊച്ചകള് മുഴങ്ങുന്ന ഇന്ത്യ പാക്ക് അതിര്ത്തിയില് കാരുണ്യത്തിന്റെ മാലാഖമാരായി മലയാളി സിസ്റ്റര് ആനിയും കൂട്ടരും
- ASIA, Featured, INTERNATIONAL, LATEST NEWS, WORLD
- November 21, 2025

വത്തിക്കാന് സിറ്റി: ഫാ. ഇഗ്നേഷ്യസ് വു ജിയാന്ലിനെ ഷാങ്ഹായിലെ സഹായ മെത്രാനായി ലിയോ 14-ാമന് മാര്പാപ്പ നിയമിച്ചു. ഓഗസ്റ്റ് 11 ന് നടത്തിയ നിയമനം ഇക്കഴിഞ്ഞ ദിവസമാണ് വത്തിക്കാന് പ്രഖ്യാപിച്ചത്. പരിശുദ്ധ സിംഹാസനവും ചൈനയും തമ്മിലുള്ള ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട താല്ക്കാലിക കരാറിന്റെ ചട്ടക്കൂടിന് കീഴില് പുതിയ സഹായമെത്രാന്റെ എപ്പിസ്കോപ്പല് സ്ഥാനാരോഹണം സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില് നടന്നു. ഫ്രാന്സിസ് മാര്പാപ്പയുടെ മരണത്തെത്തുടര്ന്നുള്ള ‘സെഡെ വെക്കന്റെ’ കാലയളവില്, ഏപ്രില് 28 -നാണ് സഹായമെത്രാന്റെ ‘തിരഞ്ഞെടുപ്പ്’ ചൈനീസ് അധികാരികള് പ്രഖ്യാപിച്ചത്.

വത്തിക്കാന് സിറ്റി: ഒക്ടോബര് 19-ന്, ലിയോ 14 ാമന് മാര്പാപ്പ ഏഴ് വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കും. വെനസ്വേലയില് നിന്ന് ആദ്യമായി വിശുദ്ധ പദവിയിലേക്ക് ഉയിര്ത്തപ്പെടുന്ന ഡോ. ജോസ് ഗ്രിഗോറിയോ ഹെര്ണാണ്ടസ്, സിസ്റ്റര് മരിയ ഡെല് മോണ്ടെ കാര്മെലോ റെന്ഡിലസ് മാര്ട്ടിനെസ്, പപ്പുവ ന്യൂ ഗനിയില് നിന്നുള്ള ആദ്യ വിശുദ്ധനും രക്തസാക്ഷിയുമായ പീറ്റര് റ്റൊ റോട്ട്, സിസ്റ്റര് മരിയ ട്രോന്കാറ്റി, സിസ്റ്റര് വിസെന്സ മരിയ പൊളോണി, സാത്താന്റെ പുരോഹിതാനായി പ്രവര്ത്തിച്ചശേഷം മാനസാന്തരപ്പെട്ട് ഡൊമിനിക്കന് മൂന്നാംസഭാംഗമായ ബാര്ട്ടോലോ ലോംഗോ, ആര്ച്ചുബിഷപ്

ഇസ്താംബുള്/തുര്ക്കി: 1,300 വര്ഷത്തിലേറെ പഴക്കമുള്ള അഞ്ച് ഓസ്തികള് പുരാവസ്തു ഗവേഷകരുടെ സംഘം തെക്കന് തുര്ക്കിയില് നിന്ന് കണ്ടെത്തി. അതിലൊന്നില് യേശുക്രിസ്തുവിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. കരമാന് പ്രവിശ്യയില് സ്ഥിതി ചെയ്യുന്ന, ടോപ്രാക്റ്റെപ്പ് എന്നറിയപ്പെടുന്ന പുരാതന റോമന് – ബൈസന്റൈന് നഗരമായ ഐറിനോപോളിസില് നടത്തിയ ഖനനത്തിലാണ് ഈ അസാധാരണ കണ്ടെത്തല്. ‘സമാധാന നഗരം’ – എന്നാണ് ഐറിനോപോളീസ് എന്ന വാക്കിന്റെ അര്ത്ഥം. ആദ്യകാല ക്രൈസ്തവ ആരാധനാക്രമ ആഘോഷങ്ങളില് ഉപയോഗിച്ചിരുന്ന കമ്മ്യൂണിയന് അപ്പങ്ങളാണ് ഇപ്പോള് കണ്ടെത്തിരിയിക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. സിഇയു

റോം: യേശുവിന്റെ കുരിശുമരണരംഗങ്ങള് തീവ്രമായി അവതരിപ്പിച്ചുകൊണ്ട് ക്രൈസ്തവ വിശ്വാസികള്ക്കിടയില് തരംഗമായി മാറിയ പാഷന് ഓഫ് ക്രൈസ്റ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില് ഈശോയായി ജിം കാവിസെലിന് പകരം ഫിന്നിഷ് നടന് ജാക്കോ ഒഹ്ടോണനും മറിയമായി മായ മോര്ഗന്സ്റ്റേണിന് പകരം പോളിഷ് നടി കാസിയ സ്മട്നിയാക്കും വേഷമിടും. മെല് ഗിബ്സണ് സംവിധാനം ചെയ്യുന്ന രണ്ട് ഭാഗങ്ങളുള്ള ചിത്രമായ ‘റിസറക്ഷന് ഓഫ് ദി ക്രൈസ്റ്റ് ‘- പ്രധാന കഥാപാത്രങ്ങളായി പുതിയ ആളുകളെ കണ്ടെത്തിയതിന് പിന്നില് സമയപരിധിയാണ് കാരണമെന്ന് ചിത്രത്തിന്റെ നിര്മാതാക്കളുമായി ബന്ധപ്പെട്ടവര്

റോം: ഇറ്റലിയലേക്ക് നടത്തിയ ആദ്യ ഔദ്യോഗിക സന്ദര്ശനത്തില് ഇറ്റാലിയന് പ്രസിഡന്റ് സെര്ജിയോ മാറ്ററെല്ലയുമായി കൂടിക്കാഴ്ച നടത്തി ലിയോ 14 ാമന് മാര്പാപ്പ. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധവും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ശാശ്വത സമാധാനത്തിനായി ഒരുമിച്ച് പ്രവര്ത്തിക്കേണ്ടതിന്റെ ആവശ്യകതയും ചര്ച്ചാവിഷയമായി. വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറി കര്ദിനാള് പിയത്രോ പരോളിന്, വത്തിക്കാന് സിറ്റി സ്റ്റേറ്റ് പൊന്തിഫിക്കല് കമ്മീഷന്റെ പ്രസിഡന്റ് സിസ്റ്റര് റാഫേല പെട്രിനി എന്നിവരും പാപ്പയുടെ സംഘത്തിലുണ്ടായിരുന്നു. ഇറ്റലിയും മാര്പാപ്പമാരും തമ്മിലുള്ള ‘ആത്മാര്ത്ഥ സൗഹൃദത്തെയും ഫലപ്രദമായ പരസ്പര

വാഷിംഗ്ടണ് ഡി.സി: ക്രൈസ്തവ ആക്ടിവിസ്റ്റായ ചാര്ളി കിര്ക്കിന് മരണാനന്തര ബഹുമതിയായി രാജ്യത്തിന്റെ പരമോന്നത സിവിലിയന് പുരസ്കാരമായ പ്രസിഡന്ഷ്യല് മെഡല് ഓഫ് ഫ്രീഡം സമ്മാനിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. ചാര്ളി കിര്ക്കിന്റെ 32- ാം ജന്മദിനത്തില് വൈറ്റ് ഹൗസിലെ റോസ് ഗാര്ഡനില് നടന്ന ചടങ്ങില് അദ്ദേഹത്തിന്റെ ഭാര്യ എറിക്ക കിര്ക്ക്, അവാര്ഡ് സ്വീകരിച്ചു. ചാര്ളി കിര്ക്കിനെ യഥാര്ത്ഥ അമേരിക്കന് നായകനെന്നും സ്വാതന്ത്ര്യത്തിനായുള്ള നിര്ഭയ പോരാളിയെന്നും സത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള രക്തസാക്ഷി എന്നും പ്രസിഡന്റ്ട്രംപ് വിശേഷിപ്പിച്ചു. വൈസ്

റോം: 101 വര്ഷങ്ങള്ക്ക് മുമ്പ് 1924 മെയ് മാസത്തില് ഷാങ്ഹായില് നടന്ന ചൈനീസ് സഭയുടെ ആദ്യ കൗണ്സില് ‘ചൈനയിലെ സഭയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു’ എന്ന് ലിയോ 14 -ാമന് പാപ്പ. പൊന്തിഫിക്കല് ഉര്ബാനിയാന സര്വകലാശാലയുടെ ഗ്രാന്ഡ് ചാന്സലര് കര്ദിനാള് ലൂയിജി അന്റോണിയോ ടാഗ്ലെയ്ക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പുതിയ അധ്യയന വര്ഷത്തിന്റെ ഉദ്ഘാടന വേളയില്, എല്ലാ ഭൂഖണ്ഡങ്ങളില് നിന്നുമുള്ള വിദ്യാര്ത്ഥികളെക്കൊണ്ട് തിങ്ങിനിറഞ്ഞ സദസ്സില് പാപ്പയുടെ വാക്കുകള് വായിച്ചു. 1924-ലെ ചൈനീസ് കൗണ്സിലിന്റെ ശതാബ്ദി

വത്തിക്കാന് സിറ്റി: സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അള്ത്താര മലിനമാക്കിയതിനെ തുടര്ന്ന് നടത്തിയ പശ്ചാത്താപ പരിഹാര കര്മങ്ങള്ക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആര്ച്ച്പ്രീസ്റ്റും വത്തിക്കാന്റെ വികാരി ജനറലുമായ കര്ദിനാള് മൗറോ ഗാംബെറ്റി നേതൃത്വം നല്കി. പരിഹാരപ്രദക്ഷിണത്തോടെ ആരംഭിച്ച ചടങ്ങുകളുടെ ഭാഗമായി കര്ദിനാള് ഗാംബെറ്റി ബലിപീഠത്തില് വിശുദ്ധജലം തളിക്കുകയും ധൂപിക്കുകയും ചെയ്തു. ഒക്ടോബര് 10 വെള്ളിയാഴ്ചയാണ് ഒരു വ്യക്തി കുമ്പസാരത്തിന്റെ അള്ത്താരയില് കയറി മൂത്രമൊഴിച്ച് മലിനമാക്കിയ സംഭവം അരങ്ങേറിയത്. ഒരു വര്ഷത്തിനുള്ളില് ഇത് രണ്ടാമത്തെ തവണയാണ് സെന്റ് പീറ്റേഴ്സ് ബസിലിക്ക
Don’t want to skip an update or a post?