വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ലിയോ 14 – ാമന്‍ പാപ്പായുടെ ആദ്യത്തെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ആരംഭത്തില്‍ വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമായി. കൂടിക്കാഴ്ചയ്ക്കിടെ, പാപ്പയുടെ ജന്മനാടായ അമേരിക്കയില്‍ നിന്നുള്ള രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മത്തങ്ങകൊണ്ട് നിര്‍മച്ച ഒരു പലഹാരമാണ് നല്‍കിയത്. തുടര്‍ന്നു വിമാനത്തിലുണ്ടായിരുന്ന മറ്റു മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പലഹാരങ്ങള്‍ പാപ്പാ എല്ലാവരുമായി പങ്കുവച്ചു.
എന്നാല്‍ പാപ്പായ്ക്ക് ലഭിച്ച മറ്റൊരും സമ്മാനം ഇതില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്ഥമായിരുന്നു. ബേസ്ബോള്‍ ഫാനായുന്ന പാപ്പായ്ക്ക് ഒരു ബേസ്ബോള്‍ ബാറ്റായിരുന്നു ഒരാള്‍ വിമാനത്തില്‍വെച്ച് സമ്മാനിച്ചത്. സമ്മാനം സ്വീകരിച്ച പാപ്പാ ആദ്യം ഹാസ്യരൂപേണ ചോദിച്ചത് ഇങ്ങനെയായിരുന്നു, ‘ഇതെങ്ങനെ സുരക്ഷാ പരിശോധന കടന്ന് ഇവിടെയെത്തി’.
അതേസമയം, വത്തിക്കാന്‍ മീഡിയയുടെ മാധ്യമപ്രവര്‍ത്തകര്‍ ഗ്വാഡലൂപ്പെ മാതാവിന്റെ ഒരു ചിത്രമാണ് പാപ്പായ്ക്ക് സമ്മാനിച്ചത്. ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ട വിമാന യാത്രയുടെ തുടക്കത്തില്‍, പാപ്പ തന്റെ മുന്‍ഗാമിയായ ഫ്രാന്‍സിസ് പാപ്പ ചെയ്തതുപോലെ, ഓരോ പത്രപ്രവര്‍ത്തകനെയും അവരുടെ അടുത്തെത്തി അഭിവാദ്യം ചെയ്തതും ഹൃദ്യമായി.
















Leave a Comment
Your email address will not be published. Required fields are marked with *