പാകിസ്ഥാനില് വ്യാജ മതനിന്ദ ആരോപണത്തില് രണ്ട് ക്രൈസ്തവ യുവാക്കളെ കുറ്റവിമുക്തരാക്കി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- July 11, 2025
പ്രശസ്ത സംഗീത മാസികയായ ബില്ബോര്ഡ് പ്രസിദ്ധീകരിച്ച എക്കാലത്തെയും ‘100 ഗ്രേറ്റസ്റ്റ് ഗേള് ഗ്രൂപ്പ് സോങ്സ്’ പട്ടികയില് ഇടം നേടുകയും എംടിവിയില് പ്രീമയിര് ചെയ്യുകയും ചെയ്ത ‘ഫോര്ഗെറ്റ് യു’ എന്ന ഗാനത്തിലെ താരമാണ് ക്രിസ്റ്റീന ബെര്ണല്. പോപ്പ് മ്യൂസിക്ക് രംഗത്ത് ഏറെ ശോഭനമായ ഭാവിയുള്ള സമയത്താണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഈ രംഗത്ത് നിന്ന് ക്രിസ്റ്റീന പിന്മാറുന്നത്. തന്റെ സംഗീത ജീവിതം മാറ്റിമറിച്ച നിമിഷത്തെക്കുറിച്ച് ക്രിസ്റ്റീന പറയുന്നതിങ്ങനെ-‘ഞാന് എന്റെ നിര്മാതാവിനൊപ്പം മുറിയിലായിരുന്നു. പെട്ടന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ‘നിങ്ങള് ഈ
അബുജ/നൈജീരിയ: ദക്ഷിണ നൈജീരിയയിലെ എനുഗു രൂപതയില് സഹായമെത്രാന് ഏണസ്റ്റ് ഒബോഡോ അര്പ്പിച്ച ദിവ്യബലിയില് കൗമാരക്കാരും മുതിര്ന്നവരുമുള്പ്പടെ സ്ഥൈര്യലേപനം സ്വീകരിച്ചത് 983 പേര്. പരിശുദ്ധാത്മാവിന് സമര്പ്പിച്ചിരിക്കുന്ന രൂപതയുടെ കത്തീഡ്രലില് നടന്ന തിരുക്കര്മങ്ങളിലാണ് ഇത്രയധികം പേര് ഒരുമിച്ച് സ്ഥൈര്യലേപനം സ്വീകരിച്ചത്. സ്വര്ഗീയമായ പ്രവര്ത്തനത്തിന്റെ വ്യക്തമായ അടയാളമാണ് ഇത്രയധികം ആളുകളുടെ ഒരുമിച്ചുള്ള സ്ഥൈര്യലേപന സ്വീകരണമെന്ന് ബിഷപ് ഒബോഡോ പറഞ്ഞു. ‘ദൈവം രൂപതയില് പ്രവര്ത്തിക്കുന്നു. നമ്മുടെ ഏറ്റവും വലിയ ആശ്വാസകനായ പരിശുദ്ധാത്മാവ് കല്ലുപോലുള്ള ഹൃദയം രൂപാന്തരപ്പെടുത്തി നമ്മെ പുതിയ സൃഷ്ടികളാക്കി മാറ്റുകയും ചെയ്യുന്നു,’
റോം: ബംഗ്ലാദേശില് ശുശ്രൂഷ ചെയ്തിരുന്ന ഫ്രഞ്ച് മിഷനറി ഫാ. ഫ്രാന്സെസ്കോ റാപാസിയോളിയെ പൊന്തിഫിക്കല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ഫോറിന് മിഷന്റെ(പിഐഎംഇ) സുപ്പീരിയര് ജനറലായി തിരഞ്ഞെടുത്തു. റോമില് നടന്ന ജനറല് അസംബ്ലിയിലാണ് നിലവില് ദക്ഷിണേഷ്യയുടെ റീജിയണല് സുപ്പീരിയറായി സേവനം ചെയ്യുന്ന 62 കാരനായ ഫാ. ഫ്രാന്സെസ്കോ റാപാസിയോളിയെ സുപ്പീരിയര് ജനറലായി തിരഞ്ഞെടുത്തത്. ബംഗ്ലാദേശില് വര്ഷങ്ങളോളം സേവനമനുഷ്ഠിച്ച ഫാ. ഫ്രാന്സെസ്കോ തലസ്ഥാനമായ ധാക്കയില് മദ്യപാനികള്ക്കും മയക്കുമരുന്നിന് അടിമകളായവര്ക്കും വേണ്ടി സ്വയം സഹായ ഗ്രൂപ്പുകള് സ്ഥാപിച്ച് ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലെ പൂനെയിലും അദ്ദേഹം
മാഡ്രിഡ്/സ്പെയിന്: നൂറ്റാണ്ടുകള്ക്ക് മുമ്പ് ക്രൈസ്തവപ്രദേശങ്ങള് തിരിച്ചുപിടിക്കാനുള്ള യുദ്ധത്തിന്(സ്പാനിഷ് റീകോണ്ക്വസ്റ്റ്) തുടക്കം കുറിച്ച അസ്റ്റൂറിയാസിലെ കോവഡോംഗ ദൈവാലമുറ്റത്ത് 28 രാജ്യങ്ങളില് നിന്നുള്ള 1,700-ലധികം യുവജനങ്ങള് ഒത്തുചേര്ന്നു. പരിശുദ്ധ മറിയത്തിന്റെ സഹായത്തോടെ രാജ്യം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു അന്നത്തെ യുദ്ധമെങ്കില് മറിയത്തിന്റെ സഹായത്തോടെ ‘ഹൃദയങ്ങള് തിരിച്ചിപിടിക്കാനുള്ള’ ലക്ഷ്യത്തോടെയാണ് ഇത്തവണ യുവജനങ്ങള് മരിയന് ദിവ്യകാരുണ്യ യുവജനദിനാഘോഷത്തിനായി ഒത്തുചേര്ന്നത്. മനോഹരമായ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിലുള്ള ബസിലിക്കയും ചുറ്റുപാടുകളും സന്തോഷത്തിന്റെയും പാട്ടിന്റെയും ആരാധനയുടെയും ദിനങ്ങള്ക്കാണ് സാക്ഷ്യംവഹിച്ചത്. ”ഇത് ഒരു വിലയേറിയ സമ്മാനമാണ്, പരിശുദ്ധ മറിയം തന്റെ
ടെക്സസ്: നൂറിലധികം പേരുടെ ജീവന് അപഹരിച്ച ടെക്സസ് മിന്നല് പ്രളയത്തെ തുടര്ന്ന് രക്ഷാപ്രവര്ത്തനങ്ങള് തുടരുന്നതിനിടയില് സങ്കീര്ത്തനം 34:18 ഉദ്ധരിച്ചുകൊണ്ട്് പ്രാര്ത്ഥന അഭ്യര്ത്ഥിച്ച് വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ്. ‘നഷ്ടപ്പെട്ട വിലയേറിയ ജീവനുകള്ക്കായി പ്രാര്ത്ഥനയില് ഞങ്ങളോടൊപ്പം ചേരാന്’ ഫെയ്ത്ത് ഓഫീസ് അഭ്യര്ത്ഥിച്ചു. ‘ഈ ദുരന്തത്തിനിടയില്, ഇരകള്ക്കും അവരുടെ കുടുംബങ്ങള്ക്കും, കാണാതായവരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവര്ത്തനങ്ങള് നടത്തുന്നവര്ക്കും വേണ്ടി പ്രാര്ത്ഥിക്കാന് രാഷ്ട്രം ഒത്തുചേരണം. ടെക്സസിലെ എല്ലാവരെയും ദൈവം തന്റെ സ്നേഹനിര്ഭരമായ കരങ്ങള് കൊണ്ട് പൊതിയട്ടെ’ എന്ന് കൂട്ടിച്ചേര്ത്തുകൊണ്ട്, സങ്കീര്ത്തനം 34:18 ഫെയ്ത്ത്
റോം: ജൂലൈ 26 മുതല് ഓഗസ്റ്റ് 4 വരെ നടക്കുന്ന യുവജന ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വാഴ്ത്തപ്പെട്ട പിയര് ജോര്ജിയോ ഫ്രാസാറ്റിയുടെ അഴുകാത്ത ശരീരം റോമിലെത്തിക്കും. ടൂറിനിലുള്ള സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലില് സൂക്ഷിച്ചിരിക്കുന്ന മൃതപേടകം റോമിലെ സാന്താ മരിയ സോപ്ര മിനര്വയിലെ ബസിലിക്കയിലേക്ക് മാറ്റുമെന്ന് വത്തിക്കാന്റെ ജൂബിലി ഓഫീസ് വ്യക്തമാക്കി. സെപ്റ്റംബര് 7-നാണ്് ലിയോ 14 ാമന് പാപ്പ വാഴ്ത്തപ്പെട്ട കാര്ലോ അക്യുട്ടിസിനൊപ്പം വാഴ്ത്തപ്പെട്ട പിയര് ജോര്ജിയോ ഫ്രാസാറ്റിയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. ഓഗസ്റ്റ് 4
ചിക്കാഗോ/യുഎസ്എ: ലിയോ 14 ാമന് പാപ്പയുടെ ബാല്യകാല വസതി വാങ്ങാനൊരുങ്ങി പാപ്പായുടെ ജന്മനാടായ ഡോള്ട്ടണ് ഗ്രാമത്തിന്റെ ഭരണസമിതി. ജൂലൈ 1 ന് ചേര്ന്ന ഡോള്ട്ടണ് വില്ലേജ് ബോര്ഡ് പാപ്പയുടെ ജന്മഗൃഹം വാങ്ങാന് ഏകകണ്ഠമായി വോട്ടിംഗിലൂടെ തീരുമാനിക്കുകയായിരുന്നു. യുഎസില് നിന്നുള്ള ആദ്യ മാര്പാപ്പയായി ചരിത്രം രചിച്ച കര്ദിനാള് റോബര്ട്ട് പ്രെവോസ്റ്റ്, 1955 ല് ചിക്കാഗോക്ക് സമീപത്തുള്ള ബ്രോണ്സ്വില്ലെയിലാണ് ജനിച്ചത്. സെന്റ് മേരി ഓഫ് ദി അസംപ്ഷന് ദൈവാലയത്തിന് സമീപമുള്ള ഡോള്ട്ടണിലെ ഒരു ചെറിയ വീട്ടിലാണ് അദ്ദേഹം വളര്ന്നത്. പ്രെവോസ്റ്റിന്റെ
റോം: റോമില് നിന്ന് 40 കിലോമീറ്റര് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കാസ്റ്റല് ഗാന്ഡോള്ഫോയിലുള്ള വേനല്ക്കാല പേപ്പല് വസതിയില് രണ്ടാഴ്ചത്തെ താമസത്തിനായി ലിയോ 14 ാമന് പാപ്പ എത്തി. പേപ്പല് കൊട്ടാരത്തിലേക്ക് എത്തിയ പാപ്പയെ ഫോട്ടോകള് എടുത്തും ‘വിവാ പാപ്പാ!’ വിളികളുമായാണ് ജനങ്ങള് സ്വാഗതം ചെയ്തത്. ജൂലൈ 6 മുതല് 20 വരെ മാര്പാപ്പ കാസ്റ്റല് ഗാന്ഡോള്ഫോയുടെ വില്ല ബാര്ബെറിനിയില് വസിക്കും, 135 ഏക്കര് പരന്നു കിടക്കുന്ന എസ്റ്റേറ്റില് മാര്പാപ്പമാര് വേനല്ക്കാല വിശ്രമത്തിനായി എത്തുന്ന ശീലത്തിന് നൂറ്റാണ്ടുകള് പഴക്കമുണ്ട്.
Don’t want to skip an update or a post?