മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി സിഎസ്ഐ മലബാര്‍ മഹായിടവക നിര്‍മിക്കുന്ന 16 വീടുകളുടെ ശിലാസ്ഥാപനം
- Featured, Kerala, LATEST NEWS
- March 28, 2025
റോം: ഒന്നരമാസത്തോളം നീണ്ട ആശുപത്രിവാസത്തിനു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ കാസ സാന്ത മാര്‍ത്ത ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. ആശുപത്രിയില്‍ നിന്ന് മടങ്ങിയാലും പാപ്പക്ക് രണ്ട് മാസത്തെ പൂര്‍ണ വിശ്രമം വേണ്ടിവരുമെന്നും ശ്വാസതടസം നീക്കുന്നതിനും ശബ്ദം വീണ്ടെടുക്കുന്നതിനുള്ള ചികിത്സകള്‍ തുടരുമെന്നും ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സെര്‍ജിയോ അല്‍ഫിയേരി പറഞ്ഞു. ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിന് മുമ്പായി ചികിത്സയിലായിരുന്ന റോമിലെ ജെമെലി ആശുപത്രിയുടെ അഞ്ചാം നിലയിലെ ജനാലയ്ക്കരികിലെത്തി പാപ്പ പുറത്തു കാത്തുനിന്ന നൂറുകണക്കിന് വിശ്വാസികളെ ആശിര്‍വദിച്ചു. ജനാലയ്ക്കരികിലെത്തിയ പാപ്പയെ
കൊച്ചി: പൊതുജന സമരങ്ങള്‍ക്കെതിരായുള്ള വനം വകുപ്പിന്റെ നടപടികള്‍ തിരുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. വനംവകുപ്പിന്റെ അന്യായവും അനിയന്ത്രിതവുമായ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണ് ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്ക് എതിരായിട്ടുള്ള കേസുകള്‍. പൊതുജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുവാന്‍ ഈ വകുപ്പിനെ ഇനിയും അനുവദിക്കരുത്. സ്ഥലവാസികളായ ജനങ്ങളെ ശ്രവിക്കുകയോ, വന്യമൃഗങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ജനങ്ങളുടെ ദുരിതങ്ങളില്‍ ക്രിയാത്മകമായി ഇടപ്പെടുകയോ ചെയ്യാതെ പൊതുജനവേട്ട നടത്തുന്ന സമീപനമല്ല വനംവകുപ്പ് സ്വീകരിക്കേണ്ടത്. ആലുവ-മൂന്നാര്‍ രാജപാതയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം
റ്റോം ജോസ് തഴുവംകുന്ന് ആനുകാലിക സംഭവങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ നമ്മുടെ കണ്ണുകളില്‍ ഭീതിയും അന്ധാളിപ്പും ദൃശ്യമാകുന്നത് സ്വഭാവികംമാത്രം. ഭയചകിത വാര്‍ത്തകളാല്‍ ചുറ്റിലും ഇരുട്ടു വ്യാപിക്കുന്നതുപോലെ! സൈ്വര്യജീവിതം സാധ്യമാകാത്തവിധമുള്ള ‘പുരോഗതി’യെ എന്തു പറഞ്ഞു വിളിക്കുമെന്നാലോചിക്കണം? ആഘോഷങ്ങള്‍ക്കിടയില്‍പോലും അക്രമങ്ങള്‍ നടക്കുകയാണ്. ‘നാവെടുത്താല്‍ വാളെടുക്കുന്ന’ അഭിനവ മനുഷ്യരായി നാം മാറിയോ? വര്‍ഷങ്ങള്‍ക്ക് വയസാകുമ്പോള്‍ വയസാകാത്ത മനഃസാക്ഷിയുടെ ഉടമകളാകാന്‍ നമുക്കാകുന്നുണ്ടോ എന്നു ചിന്തിക്കണം. പഠിച്ച പാഠങ്ങളില്‍നിന്നും കൂടുതല്‍ നല്ല പാഠങ്ങളിലേക്ക് നമുക്ക് മാറാനാകുന്നുണ്ടോ എന്നത് കലണ്ടര്‍ മാറിയിടുമ്പോള്‍ വിലയിരുത്തണം. വാട്ട്‌സപ്പ് ഇല്ലാത്ത കാലം കഷ്ടതയിലും
കോട്ടയം: പൂഴിക്കോല്‍ സെന്റ് ആന്റണീസ് ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബോധവല്‍കരണവും കുടുബ സംഗമവും നടത്തി. വികാരി ഫാ. തോമസ് കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. എകെസിസി പ്രസിഡന്റ് ജോര്‍ജ് മങ്കുഴിക്കരി, സെക്രട്ടറി ജോസഫ് ചേനക്കാല,ജോര്‍ജ് കപ്ലിക്കുന്നേല്‍, ജെയിംസ് പാറയ്ക്കന്‍, തോംസണ്‍ പുതുക്കുളങ്ങര, എബ്രഹാം വയലാക്കല്‍, ജെയിംസ് പൊതിപറമ്പില്‍, വര്‍ക്കിക്കുഞ്ഞു തോപ്പില്‍, അപ്പച്ചന്‍ പുതുക്കുളങ്ങര, രഞ്ജി സലിന്‍, വാര്‍ഡ് മെമ്പര്‍ ജെസി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. രൂപത പ്രതിനിധി സലിന്‍ കൊല്ലംകുഴി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
കൊച്ചി: ആലുവ-മൂന്നാര്‍ പഴയ രാജപാതയില്‍ സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘടിപ്പിച്ച ജനകീയ കാല്‍നടയാത്ര സമരത്തില്‍ പങ്കെടുത്ത കോതമംഗലം മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികളുമുള്‍പ്പടെ 23 പേര്‍ക്കെതിരെ കേസെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍. ആലുവയില്‍ നിന്നും ആരംഭിച്ച് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പെരുമ്പന്‍കുത്ത് വരെ എത്തിച്ചേരുന്ന ആലുവ -മൂന്നാര്‍ റോഡ് (പഴയ രാജപാത) പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ വരുന്ന പാതയാണ്. രാജഭരണ കാലത്ത് നിര്‍മിച്ചതും അക്കാലം
ജോസഫ് മൈക്കിള്‍ കണ്ണുകള്‍ക്ക് മുമ്പില്‍ വിസ്മയം തീര്‍ക്കുന്ന മാജിക് എന്ന കലാരൂപത്തെ ലഹരിക്കെതിരെയുള്ള പടവാളാക്കിയിരിക്കുകയാണ് ജോയിസ് മുക്കുടം. ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരംകൂടിയായി സീറോമലബാര്‍ സഭ പ്രോ-ലൈഫ് അപ്പസ്‌തോലേറ്റ് സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. ജോയിസ് മുക്കുടത്തിന്റെ അസാധാരണമായ പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ. കുടുംബ നവീകരണ മാജിക്കല്‍ റിട്രീറ്റ് എന്ന പദം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ജോയിസ് മുക്കുടമാണ്. മൂന്നു മുതല്‍ നാലു ദിവസംവരെ നീളുന്ന ധ്യാനത്തിന്റെ പേരു കേട്ട് ആരും തെറ്റിദ്ധരിക്കരുത്. ഇതു തുടര്‍ച്ചയായ മാജിക്കല്ല. അതേസമയം തുടക്കം മുതല്‍ അവസാനംവരെ മാജിക്കും
കെ.ജെ മാത്യു, (മാനേജിംഗ് എഡിറ്റര്‍) ‘ക്ഷുഭിതരായ യുവാക്കള്‍’ (The Angry Young Men) എന്ന പദം ഒട്ടൊക്കെ സുപരിചിതമാണ്. പരമ്പരാഗത, യഥാസ്ഥിതിക സമൂഹത്തോട് എതിര്‍പ്പുള്ള ഒരുകൂട്ടം യുവാക്കളുടെ നേതൃത്വത്തില്‍ ബ്രിട്ടനില്‍ 1950-കളില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണിത്. സാമ്പ്രദായിക വിശ്വാസത്തോടുള്ള അവരുടെ കലഹം അവര്‍ കലയിലൂടെ, പ്രത്യേകിച്ചും നാടകങ്ങളിലൂടെയും നോവലുകളിലൂടെയും പ്രകടിപ്പിച്ചു. അത് സര്‍ഗാത്മകമായ ഒരു രോഷപ്രകടനമായിരുന്നു. എന്നാല്‍ ഇന്ന് യുവാക്കളുടെ ഇടയില്‍ പ്രകടമാകുന്ന രോഷം തികച്ചും വിനാശകരവും ഭീതിജനകവുമാണ്. കൊല്ലുന്നതില്‍ രമിക്കുകയും ഹരം കണ്ടെത്തുകയും ചെയ്യുന്ന ഒരു
സ്വന്തം ലേഖകന്‍ കുട്ടികളുടെ സ്വഭാവത്തില്‍ ആശങ്ക ജനിപ്പിക്കുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങളാണ് ചുറ്റുപാടും നടക്കുന്നത്. സഹപാഠിയുടെ ജീവനെടുക്കാന്‍ മടിയില്ലാത്തവരും, അവരെ അതിക്രൂരമായി ഉപദ്രവിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുമായി കുട്ടികള്‍ മാറുന്നതിനെ ഗൗരവത്തോടെ കാണണം. കുട്ടികള്‍ തമ്മില്‍ മുമ്പും കലഹങ്ങള്‍ ഉണ്ടാകുമായിരുന്നെങ്കിലും ഇപ്പോള്‍ അധോലോകസംഘങ്ങള്‍ പകപോക്കുന്ന തരത്തിലേക്ക് അതു മാറിയിരിക്കുന്നു. വില്ലന്മാര്‍ ഹീറോകള്‍ മദ്യവും മയക്കുമരുന്നുകളുമൊക്കെ പെരുകുമ്പോള്‍ അവ പുതിയ തലമുറയുടെ കരങ്ങളിലുമെത്തും. എന്നാല്‍, ഒരുപടികൂടി കടന്ന് കുട്ടികളെ മയക്കുമരുന്നുകളുടെ കാരിയര്‍മാരാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
Don’t want to skip an update or a post?