Follow Us On

30

August

2025

Saturday

  • ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിധവകള്‍ക്കുള്ള ഭവന പുനരുദ്ധാരണം; അപേക്ഷ ക്ഷണിച്ചു

    ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിധവകള്‍ക്കുള്ള ഭവന പുനരുദ്ധാരണം; അപേക്ഷ ക്ഷണിച്ചു0

    തിരുവനന്തപുരം: ക്രിസ്ത്യന്‍, മുസ്ലിം, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ ഒന്ന്. ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ളോറിംഗ്, ഫിനിഷിംഗ്, പ്ലംബിംഗ്, സാനിട്ടേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 50,000 രൂപയാണ് ധനസഹായം. തുക തിരിച്ചടയ്‌ക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം, പങ്കാളിയുടെ പേരിലുള്ള വീടിന്റെ

  • ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം

    ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം0

    കൊച്ചി: ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ ഭരണകൂടം തയാറാകണമെന്ന് മലങ്കര കാത്തലിക് അസോസിയേഷന്‍ (എംസിഎ) സഭാതലസമിതി ആവശ്യപ്പെട്ടു. രാജ്യത്ത് വര്‍ധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങളില്‍ എംസിഎ പ്രതിഷേധം രേഖപ്പെടുത്തി. കൊച്ചി വൈഎംസിഎ ഹാളില്‍ നടന്ന രാഷ്ട്രീയ അബോധന സമ്മേളനം മലങ്കര കത്തോലിക്ക സഭയുടെ അല്മായ കമ്മിഷന്‍ ചെയര്‍മാനും മവേലിക്കര രൂപത മുന്‍ അധ്യക്ഷനുമായ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണതയും വിഭാഗീയതയും രാജ്യത്തെ പിന്നോട്ട് നയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

  • മണിപ്പൂര്‍ കലാപം ആസൂത്രിതം; ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ട്

    മണിപ്പൂര്‍ കലാപം ആസൂത്രിതം; ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ട്0

    ഇംഫാല്‍: മണിപ്പൂരില്‍ 2023 മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപം ആസൂത്രിതവും വംശീയ ലക്ഷ്യത്തോടെ സൃഷ്ടിച്ചതാണെന്നും റിപ്പോര്‍ട്ട്. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായി  മണിപ്പൂര്‍ കലാപം അന്വേഷിക്കുന്നതിനായി 2024-ല്‍ സ്ഥാപിച്ച സ്വതന്ത്ര ജനകീയ  ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ 20നാണ് ട്രൈബ്യൂണല്‍ 694 പേജുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്വതന്ത്ര മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) സ്ഥാപിച്ച ട്രൈബ്യൂണലില്‍ ജസ്റ്റിസ് കെ. കണ്ണന്‍, ജസ്റ്റിസ് അഞ്‌ന പ്രകാശ്,

  • പിതാവ് കരുണയും സ്‌നേഹവും നിറഞ്ഞ ദൈവമാണെങ്കില്‍, രക്ഷയിലേക്കുള്ള പാത ഇടുങ്ങിയതാണെന്ന് ഈശോ പറയുന്നതെന്തുകൊണ്ട്?  ഇതാണ് ലിയോ പാപ്പയുടെ ഉത്തരം

    പിതാവ് കരുണയും സ്‌നേഹവും നിറഞ്ഞ ദൈവമാണെങ്കില്‍, രക്ഷയിലേക്കുള്ള പാത ഇടുങ്ങിയതാണെന്ന് ഈശോ പറയുന്നതെന്തുകൊണ്ട്? ഇതാണ് ലിയോ പാപ്പയുടെ ഉത്തരം0

    വത്തിക്കാന്‍ സിറ്റി: മതവിശ്വാസം പിന്തുടരുന്നതുകൊണ്ട്  രക്ഷ നേടാം എന്ന അമിത ആത്മവിശ്വാസം ഉള്ളവര്‍ക്കുള്ള  മുന്നറിയിപ്പാണ് ഇടുങ്ങിയ വാതിലില്‍ കൂടെ പ്രവേശിക്കുവാനുള്ള ഈശോയുടെ ആഹ്വാനം എന്ന് ലിയോ 14 ാമന്‍ പാപ്പ. മതപരമായ പ്രവൃത്തികള്‍ കൊണ്ട് മാത്രം ഒരു വ്യക്തിയുടെ ഹൃദയം രൂപാന്തരപ്പെടുന്നില്ല. ജീവിതത്തില്‍ നിന്ന് വേര്‍പെട്ട് നില്‍ക്കുന്ന ആരാധനാ ജീവിതം നയിക്കുന്ന ആളുകളെ ദൈവം അന്വേഷിക്കുന്നില്ല.  സഹോദരങ്ങളെ സ്‌നേഹിക്കുന്നതിലേക്കും നീതി പാലിക്കുന്നതിലേക്കും നമ്മെ നയിക്കുന്നില്ലെങ്കില്‍ നാം ത്യാഗങ്ങള്‍ ചെയ്യുവാനോ പ്രാര്‍ത്ഥനകള്‍ നടത്തുവാനോ  ദൈവം ആഗ്രഹിക്കുന്നില്ലെന്നും ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക്

  • ഇഡബ്ല്യൂഎസ് സംവരണത്തിനെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ പ്രതിഷേധാര്‍ഹം

    ഇഡബ്ല്യൂഎസ് സംവരണത്തിനെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ പ്രതിഷേധാര്‍ഹം0

    കൊച്ചി: കേരളത്തിലെ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന്റെ ആദ്യ അലോട്മെന്റ് വന്ന ഉടന്‍ തന്നെ സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ഇഡബ്ല്യൂഎസ്  സംവരണത്തിനെതിരെ കെപി സിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ വിലയിരുത്തി. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഇഡബ്ല്യൂഎസ് സംവരണത്തിലൂടെ ‘മുന്നാക്ക’ ക്രിസ്ത്യന്‍ വിദ്യാ ര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ എംബിബിഎസ് സീറ്റുകള്‍ അനര്‍ഹമായി നേടിയെന്ന വി.ടി ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റിലെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ്

  • 19 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങളെ അപലപിച്ച് കൊളംബിയന്‍ സഭ

    19 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങളെ അപലപിച്ച് കൊളംബിയന്‍ സഭ0

    ബൊഗൊത/കൊളംബിയ: കാലിയിലും അമാല്‍ഫിയിലും എഫ്എആര്‍സി വിമതര്‍  നടത്തിയ ഭീകരാക്രമണങ്ങളെ കൊളംബിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സും കാലി അതിരൂപതയും അപലപിച്ചു.  ഭീകരാക്രമണത്തില്‍ ഇതുവരെ 19 പേര്‍ മരിക്കുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ‘കൊളംബിയയിലെ വീടുകളുടെ പടിക്കല്‍  വേദനയും നിരാശയും വിതച്ച് അക്രമം തുടരുന്ന’ സാഹചര്യത്തില്‍ ഇരകളുടെ കുടുംബങ്ങളോടുള്ള ഐകദാര്‍ഢ്യം ബിഷപ്പുമാര്‍ പ്രകടിപ്പിച്ചു. അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ കാലി ആര്‍ച്ചുബിഷപ് ലൂയിസ് ഫെര്‍ണാണ്ടോ റോഡ്രിഗസ്  ആവശ്യപ്പെട്ടു. ഓഗസ്റ്റ് 21 നാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ രണ്ട് ഭീകരാക്രമണങ്ങള്‍ കൊളംബിയയില്‍

  • 19,700 കോടിയില്‍ അഭിമാനിക്കരുത്, അതില്‍ സത്രീകളുടെയും കുട്ടികളുടെയും കണ്ണീരു വീണിട്ടുണ്ട്

    19,700 കോടിയില്‍ അഭിമാനിക്കരുത്, അതില്‍ സത്രീകളുടെയും കുട്ടികളുടെയും കണ്ണീരു വീണിട്ടുണ്ട്0

    ജോസഫ് മൈക്കിള്‍ ഇന്ത്യാ ടുഡേ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടില്‍, വരാന്‍ പോകുന്ന കാലത്ത് ഏറ്റവും ജോലി സാധ്യതയുള്ള കോഴ്‌സ് ഏതാണെന്നൊരു ചോദ്യത്തിന് നല്‍കിയിരുന്ന ഉത്തരം പ്ലംബര്‍ എന്നായിരുന്നു. മികച്ച വരുമാനം ലഭിക്കാന്‍ പ്ലംബര്‍ എവിടെ ജോലി ചെയ്യണമെന്നതായിരുന്നു അടുത്ത ചോദ്യം. സര്‍വ്വേയില്‍ കണ്ടെത്തിയ സ്ഥലം കേരളമായിരുന്നു (അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഞാനതില്‍ കക്ഷിയല്ല, ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടാണ്). മികച്ച വരുമാനം ലഭിക്കുന്നത് ഇപ്പോള്‍ കേരളത്തില്‍ എവിടെയാണെന്നൊരു റിപ്പോര്‍ട്ട് തയാറാക്കുകയാണെങ്കില്‍ ബെവ്‌കോ എന്നു കണ്ണുമടച്ച് പറയാന്‍

  • പ്രൈം വീഡിയോ പരമ്പരയില്‍ ദാവീദ് ആയി അഭിനയിക്കുന്ന നടന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു

    പ്രൈം വീഡിയോ പരമ്പരയില്‍ ദാവീദ് ആയി അഭിനയിക്കുന്ന നടന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു0

    പ്രൈം വീഡിയോയുടെ ഹിറ്റ് പരമ്പരയായ ‘ഹൗസ് ഓഫ് ഡേവിഡില്‍’ ദാവീദ് രാജാവായി അഭിനയിച്ച നടന്‍ മൈക്കല്‍ ഇസ്‌കാന്‍ഡര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. കത്തോലിക്ക വിശ്വാസം സ്വീകരിച്ച വിവരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മൈക്കല്‍ ലോകത്തെ അറിയിച്ചത്. ‘ഇന്ന് വളരെ സവിശേഷമായ ഒരു ദിവസമാണ്. തിരിഞ്ഞുനോക്കുമ്പോള്‍, അത് വളരെ നീണ്ട ഒരു പ്രക്രിയയായിരുന്നു. ഇന്ന് ഞാന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു,’ അദ്ദേഹം കുറിച്ചു. ‘ഈ സഭയിലേക്കുള്ള  വിളി എനിക്ക് വളരെക്കാലമായി അനുഭവപ്പെടുന്നു, കാലം കടന്നുപോകുന്തോറും ആ വിളി കൂടുതല്‍ ശക്തമായി.

Latest Posts

Don’t want to skip an update or a post?