Follow Us On

02

July

2025

Wednesday

  • ആഗോള ഭീകരതയെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപകടകരം

    ആഗോള ഭീകരതയെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപകടകരം0

    കൊച്ചി: മനുഷ്യജീവന് വെല്ലുവിളി ഉയര്‍ത്തുന്ന ആഗോളഭീകരവാദത്തെ കേരളത്തിന്റെ മണ്ണില്‍ വെള്ളപൂശുവാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രമിക്കുന്നത് വലിയ അപകടങ്ങള്‍ ഭാവിയില്‍ ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍. ലോകവ്യാപകമായി ക്രൈസ്തവര്‍ ഭീകരരുടെ അക്രമത്തിന് ഇരയാകുമ്പോള്‍ കേരളത്തിലെ പ്രബുദ്ധരെന്ന് കൊട്ടിഘോഷിക്കുന്നവര്‍ പോലും പ്രതികരണശേഷി നഷ്ടപ്പെട്ട് നിശബ്ദരാകുന്നത് സമൂഹത്തിന് അപമാനകരമാണ്.  ഇറാഖില്‍ യസീദി ക്രൈസ്തവര്‍ക്കുനേരെ ഐഎസ്എസ് ഭീകരര്‍ നടത്തിയ കൂട്ടക്കൊലപാതകത്തിന്റെ രക്തക്കറ ഇനിയും ഉണങ്ങിയിട്ടില്ല. ഇപ്പോഴിതാ ഡമാസ്‌കസില്‍ ഇസ്ലാമിക സ്റ്റേറ്റ് ഭീകര

  • കൊറിയകള്‍ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാനുള്ള ആഹ്വാാനവുമായി ദക്ഷിണകൊറിയന്‍ സഭ

    കൊറിയകള്‍ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാനുള്ള ആഹ്വാാനവുമായി ദക്ഷിണകൊറിയന്‍ സഭ0

    സോള്‍/ദക്ഷിണകൊറിയ:  ഇരു കൊറിയകളുടെയും ഐക്യത്തിനുള്ള ആഹ്വാനവുമായി ദക്ഷിണകൊറിയന്‍ സഭ.’കൊറിയന്‍ ജനതയുടെ അനുരഞ്ജനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനാദിന’ത്തോടനുബന്ധിച്ചാണ് ഈ ആഹ്വാനം. പ്രാര്‍ത്ഥനാദിനം  ആചരിക്കുന്നതിനായി മിയോങ്ഡോംഗ് കത്തീഡ്രലില്‍ ആയിരത്തിലധികം വിശ്വാസികള്‍ ഒത്തുകൂടി. കൊറിയന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ വാര്‍ഷികമായ ജൂണ്‍ 25 നോട് അടുത്ത് വരുന്ന ഞായറാഴ്ചയാണ് പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത്. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ദീര്‍ഘകാല വിഭജനം ശത്രുതയ്ക്കും അകല്‍ച്ചയ്ക്കും കാരണമായതായി സോളിലെ ആര്‍ച്ചുബിഷപ് പീറ്റര്‍ ചുങ് സൂണ്‍-തൈക്ക് പറഞ്ഞു. 80 വര്‍ഷത്തിലേറെയായി  കൊറിയ വിഭജിക്കപ്പെട്ടിരിക്കുന്നു. നിരന്തരമായ പിരിമുറുക്കത്തിനും

  • ദൈവാലയത്തില്‍നിന്നും മടങ്ങിയ ക്രൈസ്തവര്‍ക്കു  ഒഡീഷയില്‍ മര്‍ദ്ദനം; സ്വഭാവിക പ്രതികരണമെന്ന് ബജ്റംഗദള്‍:  പ്രതിഷേധം ശക്തമാകുന്നു

    ദൈവാലയത്തില്‍നിന്നും മടങ്ങിയ ക്രൈസ്തവര്‍ക്കു ഒഡീഷയില്‍ മര്‍ദ്ദനം; സ്വഭാവിക പ്രതികരണമെന്ന് ബജ്റംഗദള്‍: പ്രതിഷേധം ശക്തമാകുന്നു0

    ഭൂവനേശ്വര്‍: ദൈവാലയത്തില്‍നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയ ക്രൈസ്തവര്‍ക്കു നേരെ ഒഡീഷയില്‍ തീവ്രഹിന്ദുത്വസംഘടനയായ ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം.  നിര്‍ബന്ധിത മതംമാറ്റത്തിനെതിരെയുള്ള ഹിന്ദുക്കളുടെ സ്വാഭാവിക പ്രതികരണമെന്ന് ന്യായീകരിച്ച് ബജ്റംഗ്ദളിന്റെ കിയോഞ്ജര്‍ ജില്ലാ തലവന്‍ സിബപാദ മിര്‍ധ രംഗത്തുവരുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ക്രൈസ്തവര്‍ വര്‍ഷം തോറും ആഘോഷിച്ചുവരുന്ന ആദ്യ വിളവെടുപ്പ് ആഘോഷത്തിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം മടങ്ങുകയായിരുന്ന ക്രൈസ്തവര്‍ക്കു നേരെയായിരുന്നു അതിക്രമം. ഒരു സംഘം ബജ്‌റംഗദള്‍  പ്രവര്‍ത്തകര്‍ വടികളുമായി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. 30 പേര്‍ക്കോളം പരിക്കേറ്റു. ക്രൈസ്തവര്‍ ആദ്യവിളവെടുപ്പ് ആഘോഷം

  • സെമിനാരികള്‍ യേശു  ചെയ്തതുപോലെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന വിദ്യാലയങ്ങളാകണം:  ലിയോ 14 ാമന്‍ മാര്‍പാപ്പ

    സെമിനാരികള്‍ യേശു ചെയ്തതുപോലെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന വിദ്യാലയങ്ങളാകണം: ലിയോ 14 ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: ഭാവി വൈദീകര്‍ക്കുള്ള രൂപീകരണ കേന്ദ്രങ്ങള്‍ യേശു ചെയ്തതുപോലെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍  ആയിരിക്കണമെന്ന്  ലിയോ 14 ാമന്‍ മാര്‍പാപ്പ. വൈദികരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും ജൂബിലിയോടനുബന്ധിച്ച്  വത്തിക്കാനിലെത്തിയ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ പ്രബോധനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.  ക്രിസ്തുവിന്റെ ആര്‍ദ്രതക്കും കരുണക്കും സാക്ഷ്യം വഹിക്കാന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ സെമിനാരി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. നിശബ്ദതയും ഏകാന്തതയും അനുഭവിക്കാന്‍ പ്രയാസകരമായ ‘അമിത ബന്ധത്തിന്റെ ഒരു യുഗത്തില്‍’ ഉപരിപ്ലവമായ ഒരു ആത്മീയ ജീവിതത്തിന്റെ

  • ഫാ.ഫ്രാന്‍സെസ്‌കോ ഇല്‍പോ വിശുദ്ധ നാടിന്റെ പുതിയ കസ്റ്റോസ്

    ഫാ.ഫ്രാന്‍സെസ്‌കോ ഇല്‍പോ വിശുദ്ധ നാടിന്റെ പുതിയ കസ്റ്റോസ്0

    ജറുസലേം: വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫ്രാന്‍സിസ്‌കന്‍ സമൂഹത്തിന്റെ തലവനായി ഫാ. ഫ്രാന്‍സെസ്‌കോ ഇല്‍പോ നിയമിതനായി. പുതിയ നിയമനത്തിന് ലിയോ പതിനാലാമന്‍ പാപ്പയുടെ അംഗീകാരം ലഭിച്ചു. ഒന്‍പത് വര്‍ഷമായി വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫാ. ഫ്രാന്‍സെസ്‌കോ പാറ്റന്റെ പിന്‍ഗാമിയായാണ്  55 വയസ്സുള്ള ഇറ്റാലിയന്‍ സ്വദേശിയായ പുതിയ കസ്റ്റോസ് ചുമതലയേല്‍ക്കുന്നത്. 800 വര്‍ഷത്തിലേറെയായി ജറുസലേമിന്റെയും  വിശുദ്ധനാട്ടിലെ മറ്റ് സ്ഥലങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്ന ഫ്രയേഴ്സ് മൈനര്‍ കണ്‍വെന്‍ച്വല്‍ പ്രവിശ്യയുടെ തലവനാണ് ഹോളിലാന്‍ഡ് കസ്റ്റോസ് എന്ന പേരില്‍ വിശുദ്ധ നാടിന്റെ

  • പരിയാപുരം സെന്റ് മേരീസ് സ്‌കൂളില്‍ എസ്എസ്എല്‍സി വിജയോത്സവം

    പരിയാപുരം സെന്റ് മേരീസ് സ്‌കൂളില്‍ എസ്എസ്എല്‍സി വിജയോത്സവം0

    അങ്ങാടിപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന എസ്എസ്എല്‍സി വിജയോത്സവം മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൂല്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കലാണ് വിദ്യാഭ്യാ സത്തിന്റെ പരമമായ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 51 വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കി. സമ്മേളനത്തില്‍ സ്‌കൂള്‍ അസി.മാനേജര്‍ ഫാ.ജോസഫ് വെട്ടുകല്ലേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം പി.ഷഹബാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വിന്‍സി അനില്‍, ഗ്രാമപഞ്ചായത്ത്

  • അമലയില്‍ വായനാ വാരാഘോഷം

    അമലയില്‍ വായനാ വാരാഘോഷം0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജ് ,  നേഴ്‌സിംഗ് കോളേജ്, നേഴ്‌സിംഗ് സ്‌കൂള്‍, പാരാമെഡിക്കല്‍, ആയുര്‍വേദം എന്നീ പഠന വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വായനാ വാരാഘോഷം നടത്തി. പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്‍ വാരാഘോഷം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്കായി ഒരു മാസമായി നടത്തിയ സാഹിത്യ, ക്വിസ്, മല്‍സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വൈശാഖന്‍ വിതരണം ചെയ്തു. മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ മാഗസിന്റെ പ്രമോ റിലീസ്, സീനിയര്‍ സയന്റിഫിക് റിസേര്‍ച്ച് ഓഫീസര്‍ ഡോ. ജോബി തോമസ് എഴുതിയ

  • ഡ്രാഗണ്‍ഫ്രൂട്ടിന്റെ വിളനിലമായി ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂള്‍

    ഡ്രാഗണ്‍ഫ്രൂട്ടിന്റെ വിളനിലമായി ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂള്‍0

    കാഞ്ഞിരപ്പള്ളി: 19-ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന എയ്ഞ്ചല്‍സ് വില്ലേജിലെ ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂളില്‍ ഡ്രാഗണ്‍ ഫ്രൂട്ട് വിളവെടുപ്പ് നടന്നു. ആദ്യ വിളവെടുപ്പ് ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് ആദ്യ ഫലം പിടിഎ പ്രതിനിധി ജോണ്‍ തെങ്ങുംപള്ളിക്ക് നല്‍കിനിര്‍വ്വഹിച്ചു. തോമസ് വെട്ടുവേലില്‍ അധ്യക്ഷതവഹിച്ചു. വാഴൂര്‍ കൃഷി ഓഫീസര്‍ അരുണ്‍കുമാര്‍ ജി മുഖ്യപ്രഭാഷണവും നടത്തി. ഏയ്ഞ്ചല്‍സ് വില്ലേജ് ഡയറക്ടര്‍ ഫാ. റോയി മാത്യു വടക്കേല്‍,അസിസ്റ്റന്റ് ഡയറക്ടര്‍ എയ്ഞ്ചല്‍സ് വില്ലേജ് ഫാ. തോമസ് കണ്ടത്തില്‍, വാഴൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജിജി

Latest Posts

Don’t want to skip an update or a post?