സ്വര്‍ഗസ്ഥനായ പിതാവേ സംസ്കൃത സംഗീത ആല്‍ബം മാര്‍പാപ്പ പ്രകാശനം ചെയ്തു
- Featured, INTERNATIONAL, Kerala, LATEST NEWS, VATICAN
- November 21, 2024
തിരുവനന്തപുരം: മുനമ്പം പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും സര്‍വകക്ഷിയോഗം വിളിക്കണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ. മുനമ്പം സമരത്തിന് പിന്തുണയുമായി കത്തോലിക്ക രൂപതകളും ക്രൈസ്തവ സഭാ വിഭാഗങ്ങളും സാംസ്കാരിക പ്രവര്‍ത്തകരും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്തമായി സംഘടപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതി വ്യവഹാരങ്ങളിലൂടെ തീരദേശജനതയെ ആജീവനാന്തം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയില്ല. ശാശ്വത പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണം. ഇപ്പോള്‍ ഉണ്ടാകുന്നത് മതസൗഹാര്‍ദ്ദം തകര്‍ക്കുംവിധമുള്ള ഇടപെടലുകളാണ്.
ന്യൂഡല്‍ഹി: ദ കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രിക ലേഖനം ‘അവന് നമ്മളെ സ്നേഹിച്ചു’ (ഡിലെക്സിത് നോസ്)-ഇന്ത്യന്‍ എഡീഷന് പ്രസിദ്ധീകരിച്ചു. ഡല്‍ഹി ആര്‍ച്ചുബിഷപ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ സിസിബിഐ ജനറല്‍ സെക്രട്ടറി ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോ നിര്‍വഹിച്ചു. റവ.ഡോ. സ്റ്റീഫന്‍ ആലത്തറ, ഫാ. മാത്യു കോയിക്കല്‍, സിസ്റ്റര്‍ റാഹില്‍ ലക്ര, നിഹാല്‍ പെഡ്രിക്, നൈജല്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ
ന്യൂഡല്‍ഹി: ഭാരതത്തിലെ നെല്ലൂര്‍, വെല്ലൂര്‍, ബഗദോഗ്ര, വസായി എന്നീ നാലു രൂപതകള്‍ക്ക് മാര്‍പാപ്പ പുതിയ മെത്രാന്മാരെ നിയമിച്ചു. മഹാരാഷ്ട്രയിലെ വസായ് ബിഷപ്പായി ഫാ. ഡോ. തോമസ് ഡിസൂസയെയും തമിഴ്നാട്ടിലെ വെല്ലൂര്‍ ബിഷപ്പായി ആംബ്രോസ് പിച്ചൈമുത്തുവിനെയും ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ബിഷപ്പായി ആന്റണി ദാസ് പിള്ളയെയും പാപ്പ നിയമിച്ചു. ഇതോടൊപ്പം നേപ്പാളിലെ അപ്പസ്തോലിക് വികാരിയായിരുന്ന ബിഷപ്പ് പോള്‍ സിമിക്കിനെ ബാഗ്ഡോഗ്രയിലെ ബിഷപ്പായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. 1970 മാര്‍ച്ച് 23 ന് വസായ് രൂപതയിലെ ചുല്‍നെയില്‍ ജനിച്ച തോമസ് ഡിസൂസ ഗോരേഗാവിലെ
മാനന്തവാടി: മുനമ്പം പ്രശ്നത്തില്‍ നിയമനിര്‍മ്മാണവും രാഷ്ട്രീയ തീരുമാനങ്ങളും ഉണ്ടാകണമെന്ന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന മാനന്തവാടി രൂപതയുടെ വൈദിക സമ്മേളനം ആവശ്യപ്പെട്ടു. മുനമ്പത്ത് ജനങ്ങളോടൊപ്പം നീതിക്കായി പോരാടുന്ന വൈദികരെ വര്‍ഗീയവാദികളായി ചിത്രീകരി ച്ച വഖഫ് മന്ത്രിയുടെ പ്രസ്താവനയെ വൈദികസമ്മേളനം അപലപിച്ചു. സാമുദായികമായ ചേരിതിരിവുകളിലേക്കും രാഷ്ടീയ താത്പര്യങ്ങളിലേക്കും വഴുതിപ്പോകാതെ നിയമപരമായിത്തന്നെ മുനമ്പം വിഷയം പരിഹരിക്കപ്പെടണമെന്ന് വൈദിക സമ്മേളനം നിരീക്ഷിച്ചു. മുനമ്പം വിഷയം പോലെതന്നെ ആശങ്കാജനകമാണ് തലപ്പു ഴയിലെ 5.77 ഏക്കര്‍ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് നോട്ടീസ്
റായ്പൂര്‍: ഛത്തീസ്ഘഡിലെ ഗോത്രവര്‍ഗ ക്രൈസ്തവര്‍ക്ക് തങ്ങളുടെ ഗ്രാമങ്ങളില്‍ മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതിന് അനുവാദം നിഷേധിക്കുന്നത് തുടര്‍ക്കഥയാകുന്നു. മൃതസംസ്കാരത്തിന് ഇതരമതവിശ്വാസികളായ ഗ്രാമവസികള്‍ തടസം സൃഷ്ടിക്കുകയാണെന്ന് പ്രൊട്ടസ്റ്റന്റ് മിനിസ്റ്ററായ ജല്ദേവ് അന്തുകുറി പറയുന്നു. തന്റെ ബന്ധുക്കളുടെ ശവസംസ്കാരത്തിന് നേതൃത്വം നല്‍കിയതിന് ബസ്തറിലെ ചിന്താവാഡ വില്ലേജില്‍ നിന്ന് അദ്ദേഹത്തെയും മറ്റ് ഏഴുപേരെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. തങ്ങളുടെ പൂര്‍വ്വികരുടെ ഗ്രാമത്തില്‍ മൃതസംസ്കാരം നടത്തുന്നതാണ് ഛത്തീസ്ഘഡിലെ ഗ്രാമവാസികളുടെ പരമ്പരാഗത രീതി. എന്നാല്‍ ക്രിസ്തുമതം സ്വീകരിച്ചവരെ അതേ ഗ്രാമത്തില്‍ തന്നെ അടക്കുവാന്‍ ഇതരമതവിശ്വാസികള്‍
ചിക്കാഗോ: ഓരോ പ്രവൃത്തികളും മറ്റുള്ളവരുടെ ജീവിതത്തില്‍ ഒരു തിരിവെളിച്ചമായി മാറ്റുവാന്‍ സാധിക്കണമെന്ന് ചിക്കാഗോ രൂപത അധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട്. ചെറുപുഷ്പ മിഷന് ലീഗ് ചിക്കാഗോ രൂപതയുടെ രണ്ടാമത് വാര്‍ഷികാഘോഷങ്ങള്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ വിവിധ രീതികളിലൂടെ പങ്കാളിയാകുന്ന മിഷന് ലീഗ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അഭിന്ദനാര്ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുപുഷ്പ മിഷന് ലീഗ് ചിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മിഷന് ലീഗ് രൂപതാ
മുനമ്പം: നീതിക്കുവേണ്ടിയുള്ള മുനമ്പം നിവാസികളുടെ റിലേ നിരാഹാര സമരം 32-ാം ദിവസത്തിലേക്ക്. മുപ്പത്തി ഒന്നാം ദിനത്തിലെ നിരാഹാര സമരം കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സി.പി ഉദ്ഘാടനം ചെയ്തു. മുഖമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്നും നീതിയുടെ സ്വരത്തിനായി കാതോര്ക്കാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഭൂസംരക്ഷണ സമിതി ചെയര്മാന് ജോസഫ് റോക്കി, കണ്‍വീനര്‍ ജോസഫ് ബെന്നി എന്നിവര്‍ പ്രസംഗിച്ചു. പള്ളിപ്പുറം മഞ്ഞുമാത ബസ്ലിക്ക റെക്ടര്‍ റവ.
2025 ജൂബിലി വര്‍ഷത്തില്‍ വിശ്വാസികള്‍ക്ക് പ്രത്യേക ആത്മീയ അനുഭവം ഒരുക്കുന്നതിനായി വത്തിക്കാനും മൈക്രോസോഫ്റ്റുമായി സഹകരിച്ച് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ‘ഡിജിറ്റല്‍ ഇരട്ട’ ആപ്പ് ഡിസംബര്‍ ഒന്നിന് പുറത്തിറക്കും. ജൂബിലി വര്‍ഷത്തില്‍ റോമില്‍ നേരിട്ട് പോകാന്‍ സാധിക്കാത്തവര്‍ക്ക് ബസിലിക്കയുടെ ഡിജിറ്റല്‍ അനുഭവം പകരുന്ന ആപ്പ് നിരവധി ഇന്ററാക്ടീവ് ഫീച്ചറുകളോടെയാവും എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുറത്തിറക്കുന്നത്. കൂടാതെ ബസിലിക്കയുടെ വിര്‍ച്വല്‍ ദൃശ്യങ്ങളും, സ്ട്രീമിംഗ് സര്‍വ്വീസുകളും പോഡ്കാസ്റ്റുകളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ വെബ്സൈറ്റും ഡിസംബര്‍ ഒന്നിന് ലോഞ്ച് ചെയ്യും. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ
Don’t want to skip an update or a post?