മകന്റെ കൊലയാളിയെ കാണുകയും ക്ഷമിക്കുകയും ചെയ്ത ഡയാന് ഫോളി ലിയോ 14 ാമന്‍ പാപ്പയെ സന്ദര്‍ശിച്ചു
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- August 30, 2025
കരിമ്പന്‍: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് 2018 മുതല്‍ ഏഴു വര്‍ഷമായി നിയമനാംഗീകാരമില്ലാതെ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അധ്യാപകരോടുള്ള സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമെന്ന് ഇടുക്കി രൂപത ജാഗ്രതാ സമിതി. 1996 മുതല്‍ സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നാല് ശതമാനം അധ്യാപക സംവരണം ഒറ്റയടിക്ക് നടപ്പിലാക്കാന്‍ ശ്രമിച്ചതാണ് അധ്യാപകനിയമന പ്രശ്നം ഗുരുതരമാക്കിയത്. ഭിന്നശേഷി സംവരണം നടപ്പിലാക്കാന്‍ എയ്ഡഡ് സ്കൂളുകള്‍ സന്നദ്ധമായിരുന്നു. സര്‍ക്കാര്‍ നിച്ഛയിച്ച മാനദണ്ഡ പ്രകാരമുള്ള തസ്തികകള്‍ മാറ്റിയിട്ട് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തതാണ്. എന്നാല്‍ ഭിന്നശേഷി
കോട്ടയം: ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണവും കാര്‍ഷിക സെമിനാറും നടത്തി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വ്വഹിച്ചു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാ നൂര്‍,
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കിഡ്സില്‍ രൂപത ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര് ത്തനമാരംഭിച്ചു. കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികാരി ജനറാള്‍ മോണ്‍. റോക്കി റോബി കളത്തില്‍, കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശേരി, രൂപത ഫിനാഷ്യല്‍ അഡ്മി നിസ്ട്രേറ്റര്‍ ഫാ. ജോബി കാട്ടാശേരി, കോട്ടപ്പുറം രൂപത മിനിസ്ട്രി കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോയ് കല്ലറക്കല്‍, രൂപത വിശ്വാസ പരിശീലന ഡയറക്ടര്‍ ഫാ. സിജോ വേലിക്കകത്തോട്ട്, ഫാ. ജിബിന്‍ കുഞ്ഞേലുപറമ്പില്‍, കിഡ്സ്
ചെന്നൈ: തമിഴ്നാട്ടിലെ ആദ്യ കത്തോലിക്ക ഡിജിറ്റല്‍ ദിനപത്രം പുറത്തിറക്കി. തമിഴ്നാട് കത്തോലിക്ക സഭയുടെ ഔദ്യോഗിക വാരികയായ ‘നാം വാഴ്വ്’-ന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ചാണ് ആദ്യത്തെ പ്രതിദിന ഇ-പത്രം പുറത്തിറക്കിയത്. തമിഴ്നാട്ടിലെ കത്തോലിക്കരുടെ ദീര്‍ഘകാല സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്. നാല് പേജുള്ള പ്രതിദിന പതിപ്പില്‍ വത്തിക്കാനില്‍ നിന്നുള്ള അനുദിന വാര്‍ത്തകള്‍, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രോഗ്രാമുകള്‍, ഏഷ്യ, ഇന്ത്യ,തമിഴ്നാട് ബിഷപ്സ് കൗണ്‍സില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകളാണ് ഉള്‍പ്പെടുത്തുന്നത്. അതോടൊപ്പം പ്രാദേശിക-അന്തര്‍ദ്ദേശിയ തലങ്ങളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവ
കാക്കനാട്: ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തി അക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് സീറോമലബാര്‍ സഭ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാര്‍ ജോസഫ് പാംപ്ലാനി ക്കെതിരെ സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ നടത്തിവരുന്ന നിരുത്തരവാദപരവും തെറ്റിദ്ധാ രണാജനകവുമായ പ്രസ്താവനകള്‍ അസ്വസ്ഥത ജനിപ്പിക്കുന്ന താണെന്ന് സീറോമലബാര്‍ സഭാ വക്താവ് ഫാ. ടോം ഓലിക്ക രോട്ട് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഛത്തീസ്ഘട്ടില്‍ ജയിലിലടക്കപ്പെട്ട കത്തോലിക്കാ സന്യാസിനിമാരുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി കേന്ദ്ര ആഭ്യന്ത രമന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദിപറഞ്ഞ വിഷയം
വത്തിക്കാന്‍ സിറ്റി: നിരവധി ജനങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുകയും നിരവധിയാളുകളെ കാണാതാവുകയും ചെയ്ത പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യ, പാകിസ്ഥാന്, നേപ്പാള്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും വേദനയനുഭവിക്കുന്നവരോട് സാമീപ്യം പ്രകടിപ്പിച്ചും ലിയോ 14 -ാമന്‍ മാര്‍പാപ്പ. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ ഫ്രീഡം സ്ക്വയറില്‍ നടത്തിയ ആഞ്ചലൂസ് പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് പ്രളയബാധിതര്‍ക്ക് വേണ്ടി പാപ്പ പ്രത്യേകമായി പ്രാര്‍ത്ഥിച്ചത്. പ്രളയത്തില്‍ മരിച്ചവരെ അനുസ്മരിച്ച പാപ്പ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദുരന്തത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്ന എല്ലാവര്ക്കും വേണ്ടിയും പ്രാര്‍ത്ഥിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍
കാക്കനാട്: സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാന് സിനഡിന്റെ രണ്ടാം സമ്മേളനം ഓഗസ്റ്റ് 18ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിക്കും. 18 തിങ്കളാഴ്ച രാവിലെ മാനന്തവാടി രൂപതാസഹായ മെത്രാന് മാര്‍ അലക്സ് താരാമംഗലം നല്കുന്ന ധ്യാനചിന്തകളോടെ സിനഡുസമ്മേളനം ആരംഭിക്കും. തുടര്‍ന്ന് സിനഡു പിതാക്കന്മാര് ഒരുമിച്ച് അര്‍പ്പിക്കുന്ന വിശുദ്ധ കുര്ബാനയ് ക്കുശേഷം സീറോമലബാര്‍സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനം
അടിമാലി: വാര്‍ദ്ധക്യത്തില്‍ എത്തിയവരെ ചേര്‍ത്തുപിടിക്കുന്ന സംസ്കാരം വളര്‍ത്തിയെടുക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപതയുടെ നേതൃ ത്വത്തില്‍ അടിമാലി സെന്റ് ജൂഡ് ഫൊറോന പള്ളിയില്‍ നടന്ന വയോജന സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ലോക മുത്തച്ഛി മുത്തച്ഛന്മാരുടെ ദിനാചരണത്തിന്റെ ഭാഗമായാണ് വയോജനദിനം സംഘടിപ്പിച്ചത്. പ്രായമായവരെ കരുതേണ്ടതും പരിപാലിക്കേണ്ടതും പുതുതലമുറയുടെ ഉത്തരവാദിത്വമാണ്. അവരുടെ കഠിനാധ്വാനവും പ്രയത്നങ്ങളുമാണ് നമ്മുടെ കാലഘട്ടത്തെ ഇത്രമാത്രം സുന്ദരമാക്കുന്നത്. കേവലം ഒരു
Don’t want to skip an update or a post?