അടുത്ത ലോകയുവജനസമ്മേളനത്തിന്റെ തീയതികള് പ്രഖ്യാപിച്ച് ലിയോ 14 ാമന് പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- August 6, 2025
മാര്ട്ടിന് വിലങ്ങോലില് കൊപ്പേല് (ടെക്സാസ്): കേരളസഭയുടെ പുണ്യവും ഭാരത ത്തിന്റെ പ്രഥമ വിശുദ്ധയുമായ വി. അല്ഫോന്സാമ്മയുടെ പത്തു ദിവസം നീണ്ട തിരുനാളിനു ടെക്സാസിലെ കൊപ്പേല് സെന്റ് അല്ഫോന്സ സീറോ മലബാര് ദൈവാലയത്തില് ഭക്തിനിര്ഭരമായ സമാപനം. അമേരിക്കയിലെ ഭരണങ്ങാനം എന്നറിയപ്പെടുന്ന കൊപ്പേല് സെന്റ് അല്ഫോന്സ ദൈവാലയത്തില് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില് നടന്ന തിരുനാളുകളില് നൂറുകണിക്കിനു വിശ്വാസികള് പങ്കെടുത്തു. പ്രധാന തിരുനാള് ദിനത്തിലെ ആഘോഷമായ തിരുനാള് കുര്ബാനയിലും ശുശ്രൂഷകളിലും ചിക്കാഗോ രൂപതാ മെത്രാന് മാര്. ജോയ് ആലപ്പാട്ട് മുഖ്യകാര്മ്മികനായി. ഇടവക വികാരി
കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡില് രണ്ട് മലയാളി കന്യാസ്ത്രീമാരെ വ്യാജ ആരോപണമുയര്ത്തി അറസ്റ്റ് ചെയ്തതില് പ്രതിഷേധിച്ച് ചിറക്കടവ് സെന്റ് ഇഫ്രേംസ് ഇടവകയില് പന്തം കൊളുത്തി പ്രകടനം നടത്തി. വൈദികര്, സന്യാസിനികള്, എകെസിസി , ഇന്ഫാം, എസ് എംവൈഎം, പിതൃവേദി, മാതൃവേദി തുടങ്ങിയ വിവിധ സംഘടനാ പ്രതിനിധികള് നേതൃത്വം നല്കി. താമരക്കുന്ന് പള്ളിയില് നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനംചിറക്കടവ മണ്ണംപ്ലാവ് ടൗണില് എത്തി പ്രതിഷേധയോഗം ചേര്ന്നു. ഇടവക വികാരി ഫാ. റെജി മാത്യു വയലുങ്കല്, അസി. വികാരി ഫാ. ഷിബിന്
കാഞ്ഞിരപ്പള്ളി: ഛത്തീസ്ഡില് രണ്ടു കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റുചെയ്തപ്പോള് ഭാരതാംബയുടെ ആത്മാവിനാണ് മുറിവേറ്റതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല്. ഛത്തീസ്ഘട്ടില് മതപരിവര്ത്തനം ആരോപിച്ച് സിസ്റ്റര് വന്ദന ഫ്രാന്സിസ്, സിസ്റ്റര് പ്രീതി മേരി എന്നിവരെ അറസ്റ്റു ചെയ്ത് ജയിലില് അടച്ചതില് പ്രതിഷേധിച്ച് കത്തോലിക്ക കോണ്ഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാ സമിതിയുടെ ആഭിമുഖ്യത്തില് സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലെ വിവിധ സംഘടകളുടെ സഹകരണത്തോടുകൂടി നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ സംഭവം ഭാരതജനതയെ ലജ്ജിപ്പിക്കുന്നതാണ്. ഭാരതം ഒരു മതേതര
മാനന്തവാടി: ഛത്തീസ്ഗഡില് മനുഷ്യക്കടത്ത് എന്ന വ്യാജ ആരോപണം ചുമത്തി മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില് പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തില് ദ്വാരക നാലാംമൈലില് പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കെസിവൈഎം രൂപതാ പ്രസിഡന്റ് ബിബിന് പിലാപ്പിള്ളില് അധ്യക്ഷത വഹിച്ച യോഗം ദ്വാരക ഫൊറോന വികാരി ഫാ. ബാബു മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. നിരപരാധികള് ക്കെതിരായ ഇത്തരം അതിക്രമങ്ങള് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. കെസിവൈഎം മാനന്തവാടി രൂപതാ മുന് പ്രസിഡന്റ് സജിന് ചാലില് മുഖ്യപ്രഭാഷണം നടത്തി. എകെസിസി
കാക്കനാട്: ഛത്തീസ്ഗഡില് വ്യാജ ആരോപണങ്ങള് ഉന്നയിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത നടപടി ഭരണഘടന വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് കാക്കനാട് മൗണ്ട് സെന്റ്തോമസില് ചേര്ന്ന സീറോമലബാര് സഭയുടെ രൂപത പിആര്ഒമാരുടെയും മീഡിയ ഡയറക്ടര്മാ രുടെയും മാധ്യമ പ്രതിനിധികളുടെയും സമ്മേളനം പാസാക്കിയ പ്രമേയത്തില് ചൂണ്ടിക്കാട്ടി. ഭാരതത്തിന്റെ മതേതര മനസിനേറ്റ മുറിവാണ് ഛത്തീസ്ഗഡ് സംഭവം. അന്യായമായി ചുമത്തിയ കേസ് ബലപ്പെടുത്താനാണ് നിര്ബന്ധിത മതപരിവര്ത്തനം എന്ന കുറ്റം ഏറെ വൈകി കൂട്ടിച്ചേര്ത്തത്. കേന്ദ്ര സര്ക്കാര് സത്വരമായി ഇടപ്പെട്ട് നിരപരാധികളായ കന്യാസ്ത്രികളെ മോചിപ്പിക്കുകയും
കോട്ടപ്പുറം: ചത്തീസ്ഗഡില് കന്യാസ്ത്രീകള് അറസ്റ്റ് ചെയ്തതില് പ്രതിഷേധിച്ച് കോട്ടപ്പുറം സെന്റ് മൈക്കിള്സ് കത്തീഡ്രലിന്റെ നേതൃത്വത്തില് പ്രതിഷേധ ജാഥയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. സെന്റ് മൈക്കിള്സ് കത്തീഡ്രലിന്റെ മുഖ്യകവാടത്തില് നിന്ന് മുസിരിസ് സെന്റ് തോമസ് കപ്പേളയിലേക്ക് തിരികള് തെളിച്ച് നടത്തിയ പ്രതിഷേധ റാലിയും ജ്വാലയും കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന ഡയറക്ടര് ഫാ. സിജോ വേലിക്കകത്തോട്ട് ഉദ്ഘാടനം ചെയ്തു. മുസിരിസ് കപ്പേളയില് നടന്ന സമ്മേളനത്തില് കോട്ടപ്പുറം രൂപത വികാരി ജനറല് മോണ്. റോക്കി റോബി കളത്തില്, കത്തീഡ്രല് സഹവികാരിമാരായ ഫാ.
വാഷിംഗ്ടണ് ഡി.സി: ഗര്ഭഛിദ്ര ദാതാക്കളായ പ്ലാന്ഡ് പേരന്റ്ഹുഡിന്റെ രണ്ട് ഡസനോളം അബോര്ഷന് കേന്ദ്രങ്ങള് യുഎസില് അടച്ചുപൂട്ടി. മെഡിക്കെയ്ഡ്, മെഡികെയര് റീ ഇംബേഴ്സ്മെന്റുകള് ലഭിക്കുന്നതില് നിന്ന് തടയുന്ന പുതിയ ഫെഡറല് നിയന്ത്രണങ്ങള് മൂലമുണ്ടാകുന്ന ഫണ്ടിംഗ് ആശങ്കകള് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രങ്ങള് അടച്ചുപൂട്ടിയത്. സംസ്ഥാനങ്ങള്ക്ക് അവരുടെ മെഡിക്കെയ്ഡ് പ്രോഗ്രാമുകളില് നിന്ന് പ്ലാന്ഡ് പേരന്റ്ഹുഡിനെ അയോഗ്യരാക്കാമെന്ന് സുപ്രീം കോടതി അടുത്തിടെ വിധിച്ചിരുന്നു. ഈ മാസം ആദ്യം, പ്രസിഡന്റ് ട്രംപ് ഒപ്പുവച്ച ‘ബിഗ്, ബ്യൂട്ടിഫുള് ബില്ലിലും’ സംഘടനയ്ക്കുള്ള മെഡിക്കെയ്ഡ്, മെഡികെയര് റീഇംബേഴ്സ്മെന്റുകള് ഒരു വര്ഷത്തേക്ക്
മനില: പ്രശസ്ത ഫിലിപ്പിനോ ബിസിനസുകാരനും രാജ്യത്തെ ഏറ്റവും പ്രശസ്ത റസ്റ്റോറന്റ് ബ്രാന്ഡുകളിലൊന്നായ ഗൗര്മെറ്റ് ഫാംസ് ഫിലിപ്പീന്സിന്റെ ഉടമയുമായ ഏണസ്റ്റോ എസ്കലര് 2024-ല്, അസാധാരണമായ ഒരു നേട്ടം കൈവരിച്ചു: അദ്ദേഹത്തിന്റെ പ്രചോദനത്തിന്റെ ഫലമായി ഫിലിപ്പീന്സ് പ്രസിഡന്റ് ബോങ്ബോങ് മാര്ക്കോസ്, മുഴുവന് രാജ്യത്തെയും, പ്രസിഡന്ഷ്യല് കുടുംബത്തെയടക്കം ഗ്വാഡലൂപ്പ മാതാവിന് സമര്പ്പിച്ചു. താന് ചെയ്യുന്ന ജീവകാരുണ്യപ്രവര്ത്തനങ്ങള് പരസ്യപ്പെടുത്താന് ആഗ്രഹിക്കാത്ത എസ്കലര് ഒരു മനുഷ്യസ്നേഹി എന്നതിലുപരി, ഒരു സുവിശേഷകനാണ്. അദ്ദേഹത്തിന്റെ മുഴുവന് കമ്പനിയും, അദ്ദേഹത്തിന്റെ 400 ജീവനക്കാരില് ഭൂരിഭാഗം പേരും, മറിയത്തിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
Don’t want to skip an update or a post?