- Featured, FEATURED MAIN NEWS, INTERNATIONAL, LATEST NEWS, SUNDAY SPECIAL, SUNDAY SPECIAL, WORLD
- February 23, 2025
പ്രതിപക്ഷത്തിന്റെയും കത്തോലിക്ക സഭ ഉള്പ്പടെയുള്ള മത-സാംസ്കാരിക കൂട്ടായ്മകളുടെയും എതിര്പ്പിനെ അവഗണിച്ച് പാലക്കാട് കഞ്ചിക്കോട് എലപ്പുള്ളിയില് സ്വകാര്യ കമ്പനിക്ക് മദ്യനിര്മാണ യൂണിറ്റ് ആരംഭിക്കാന് അനുമതി നല്കിയ തീരുമാനവുമായി കേരള സര്ക്കാര് മുന്നോട്ടുപോവുകയാണ്. ജലക്ഷാമം രൂക്ഷമായ, മഴക്കുറവുള്ള മേഖലയായ എലപ്പുള്ളിയില് പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര് വെള്ളം ഉപയോഗിച്ച് മദ്യനിര്മാണം ആരംഭിച്ചാലുണ്ടാകാവുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം, കാര്ഷിക ആവശ്യത്തിനുള്ള വെള്ളത്തിന്റെ ലഭ്യതക്കുറവ് തുടങ്ങിയ കാര്യങ്ങളൊക്കെ അവഗണിച്ചാണ് സര്ക്കാര് തീരുമാനവുമായി മുന്നോട്ട് പോകുന്നത്. പ്രദേശത്തെ വെള്ളത്തിന്റെ ലഭ്യതയെക്കുറിച്ചും, പാരസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചും മാത്രമല്ല ടെന്ഡര് കൂടാതെ
ഫാ. ജോസഫ് വയലില് CMI (ചെയര്മാന്, ശാലോം ടി.വി) 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്തും അമേരിക്കന് പ്രസിഡന്റായി ചുമതല ഏറ്റശേഷവും ഡൊണാള്ഡ് ട്രംപ് ഉപയോഗിക്കുന്ന ഒരു സന്ദേശവചനമാണ് ‘ആദ്യം അമേരിക്ക’ (അമേരിക്ക ഫസ്റ്റ്). ട്രംപ് അല്ല ഈ മുദ്രാവാക്യം ആദ്യം ഉപയോഗിച്ചത്. ആദ്യം ഇത് ഉപയോഗിച്ചത് 1916-ലെ അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്ത്, പ്രസിഡന്റ് സ്ഥാനാര്ത്ഥിയായിരുന്ന വുഡ്റോ വില്സണ് ആണ്. ട്രംപ് വന്നപ്പോള് ഈ ആശയത്തെയും മുദ്രാവാക്യത്തെയും പൊടി തട്ടിയെടുത്ത് ശക്തമായി അവതരിപ്പിച്ചു. എന്തുകൊണ്ടാണ് അമേരിക്ക ഫസ്റ്റ് എന്ന്
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്ത്ഥികള്ക്കുള്ള സ്കോളര്ഷിപ്പ് തുക വെട്ടിക്കുറച്ച സംസ്ഥാന സര്ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ന്യൂനപക്ഷ വിദ്യാര്ത്ഥികള്ക്കുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്കോളര്ഷിപ്പ്, നഴ്സിംഗ് വിദ്യാര്ത്ഥികള്ക്ക് 15,000 രൂപ വീതം നല്കുന്ന മദര്തെരേസ സ്കോളര്ഷിപ്പ്, ഐഐടി-ഐഐഎം സ്കോളര്ഷിപ്പ്, വിദേശ സ്കോളര്ഷിപ്പ് എന്നിവയുള്പ്പെടെ ഒമ്പത് ഇനത്തില്പ്പെട്ട ന്യൂനപക്ഷ സ്കോളര്ഷിപ്പുകള്ക്ക് വകയിരുത്തിയ തുകയാണ് അമ്പത് ശതമാനമായി വെട്ടിക്കുറച്ചിരിക്കുന്നത്. പിജിവരെയുള്ള ആയിരക്കണക്കിന് വിദ്യാര്ത്ഥികള്ക്ക് പഠന സഹായമായി ലഭിക്കേണ്ട ഏഴുകോടിയോളം രൂപയാണ് ഇതുവഴി നഷ്ടമാകുന്നത്. ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോര്ട്ട് സമര്പ്പിച്ച ജസ്റ്റിസ്
വത്തിക്കാന് സിറ്റി: കര്ദിനാള് സംഘത്തിന്റെ ഡീനായി കര്ദിനാള് ജിയോവാനി ബാറ്റിസ്റ്റ റേയും വൈസ് ഡീനായി കര്ദിനാള് ലിയോനാര്ഡോ സാന്ദ്രിയും തുടരുന്നതിന് ഫ്രാന്സിസ് മാര്പാപ്പയുടെ അംഗീകാരം. 2020 ജനുവരി മാസത്തില് മോത്തു പ്രൊപ്രിയോയിലൂടെ അഞ്ച് വര്ഷത്തേക്ക് നടത്തിയ നിയമനമാണ് പാപ്പ ഇപ്പോള് അഞ്ചു വര്ഷത്തേക്ക് കൂടി ഇരുവര്ക്കും നീട്ടി നല്കിയത്. 2019 ഡിസംബര് 21-ന്, കര്ദിനാള്-ഡീന് ആഞ്ചലോ സൊഡാനോയുടെ രാജിയെത്തുടര്ന്നാണ് അതുവരെ ആജീവനാന്ത പദവിയായിരുന്ന ഇരു പദവികളും മോട്ടു പ്രൊപ്രിയോയിലൂടെ അഞ്ച് വര്ഷത്തേക്കായി നിജപ്പെടുത്തിയത്. ഡീനിനോ അസിസ്റ്റന്റ് ഡീനിനോ
വാഷിംഗ്ടണ് ഡിസി: യുഎസില് ക്രൈസ്തവര് നേരിടുന്ന വിവേചനത്തിനെതിരെ പോരാടുന്നതിന് ഡിപ്പാര്ട്ട്മെന്റ് ഓഫ് ജസ്റ്റിസ് ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. നാഷണല് പ്രെയര് ബ്രേക്ക്ഫാസ്റ്റില് നടത്തിയ പ്രസംഗത്തില്, ‘ക്രൈസ്തവ വിരുദ്ധ പക്ഷപാതം ഇല്ലാതാക്കാനും’ ‘ഫെഡറല് ഗവണ്മെന്റിലെ എല്ലാത്തരം ക്രൈസ്തവ വിവേചനങ്ങളും’ തടയാനും രൂപീകരിക്കുന്ന ടാസ്ക് ഫോഴ്സിന് യുഎസ് അറ്റോര്ണി ജനറല് പാം ബോണ്ടി നേതൃത്വം നല്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. പുതിയതായി രൂപീകരിക്കുന്ന ടാസ്ക് ഫോഴ്സ് സമൂഹത്തിലെ ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്ക്കും നശീകരണ പ്രവര്ത്തനങ്ങള്ക്കും എതിരെ
ജോസഫ് മൂലയില് സോഷ്യല് മീഡിയകള് വലിയ സാധ്യതയായിരുന്നു പൊതുസമൂഹത്തിന്റെ മുമ്പില് തുറന്നുവച്ചത്. സ്വന്തം അഭിപ്രായങ്ങള് ധൈര്യമായി പറയാനുള്ള പ്ലാറ്റ്ഫോമാണ് അതിലൂടെ ലഭിച്ചത്. മാധ്യമങ്ങള് മൂടിവയ്ക്കാന് ശ്രമിച്ചതോ മറ്റു താല്പര്യങ്ങള് മുന്നിര്ത്തി വളച്ചൊടിക്കാന് പരിശ്രമിച്ചതോ ആയ വിഷയങ്ങള് സമൂഹത്തില് ചര്ച്ചയാകാനും തീരുമാനങ്ങള് എടുക്കാന് അധികാരികള് നിര്ബന്ധിതരാകുകയും ചെയ്ത നിരവധി സംഭവങ്ങള് ചൂണ്ടിക്കാണിക്കാന് കഴിയും. ജനവിരുദ്ധമായ നിയമനിര്മാണങ്ങളില്നിന്ന് അധികാരികള്ക്ക് പിന്വലിയേണ്ടി വരുകയും ചെയ്തിട്ടുണ്ട്. ചില നിയമപരിഷ്ക്കരണങ്ങളെക്കുറിച്ചുള്ള ആലോചനകള് പുറത്തുവന്നപ്പോള് അതിനെതിരെ വ്യാപകമായ ട്രോളുകള് ഇറങ്ങിയതിനെ തുടര്ന്ന് ഗവണ്മെന്റുകള് മുട്ടുമടക്കിയിരുന്നു. വലിയ
ഡോ. സിബി മാത്യൂസ് (ലേഖകന് മുന് ഡിജിപിയാണ്) ”കാലം മാറിവരും, കാറ്റിന് ഗതിമാറും കടല്വറ്റി കരയാകും, കര പിന്നെ കടലാകും കഥയിതു തുടര്ന്നു വരും…” എന്നൊക്കെയുള്ള കവിഭാവന, മലയാളിയുടെ ഭക്ഷണരീതികളെക്കുറിച്ചും സത്യമാണ്. ഏതാണ്ട് 50-60 വര്ഷംമുമ്പ് അരിയാഹാരം (ചോറ്, കഞ്ഞി) തന്നെയായിരുന്നു ദിവസേന മൂന്നുനേരവും സാധാരണ ജനങ്ങള് കഴിച്ചിരുന്നത്. ഒന്നോ രണ്ടോ കറികളുമുണ്ടാകും. ചിലപ്പോള് ചമ്മന്തി മാത്രമായിരിക്കും. വന്കിട ഹോട്ടലുകള് ചില നഗരങ്ങളില്മാത്രം. ഗ്രാമപ്രദേശങ്ങളിലാകട്ടെ, ജനങ്ങള് സാധാരണ ചായക്കടയില്നിന്നും ആവി പറക്കുന്ന പുട്ടും കടലയും അല്ലെങ്കില് ഇഡ്ഡലി,
മനാഗ്വ/നിക്കരാഗ്വ: നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഗവണ്മെന്റിന്റെ കത്തോലിക്ക വിരുദ്ധ നടപടികളുടെ തുടര്ച്ചയായി ദിവ്യകാരുണ്യ ആരാധനയ്ക്കായി സമര്പ്പിച്ച് ധ്യാനാത്മക ജീവിതം നയിക്കുന്ന ‘പൂവര് ക്ലെയര്’ കന്യാസ്ത്രീമാരെ മനാഗ്വയിലെയും ചൈനാന്ഡേഗയിലെയും അവരുടെ കോണ്വെന്റുകളില് നിന്ന് പുറത്താക്കി. കാര്യമായ മുന്നറിയിപ്പൊന്നും കൂടാതെയാണ് ഇരു കോണ്വെന്റുകളിലുമായി കഴിഞ്ഞിരുന്ന മുപ്പതോളം കന്യാസ്ത്രിമാരെ പുറത്താക്കിയത്. കോണ്വെന്റില് നിന്ന് വളരെ കുറച്ച് സ്വകാര്യ വസ്തുക്കള് മാത്രമേ എടുക്കാന് മാത്രമേ സന്യാസിനിമാരെ അനുവദിച്ചുള്ളൂവെന്നും പ്രാദേശിക മാധ്യമങ്ങള് വെളിപ്പെടുത്തുന്നു. 2023-ല് നിക്കരാഗ്വന് ഗവണ്മെന്റ് ഈ സന്യാസിനിസഭയുടെ നിയമപരമായ പദവി റദ്ദാക്കിയിരുന്നു. കഴിഞ്ഞ
Don’t want to skip an update or a post?