- Featured, FEATURED MAIN NEWS, INTERNATIONAL, LATEST NEWS, SUNDAY SPECIAL, SUNDAY SPECIAL, WORLD
- February 23, 2025
ചങ്ങനാശേരി: ഭാരതത്തിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന മാമ്മൂട് ലൂര്‍ദ് മാതാ പള്ളി മുന്‍ ദൈവാലയ ശുശ്രൂഷിയായ ചാക്കോ ജോബ് ചേന്നംമറ്റം (തങ്കച്ചന്‍) മൂന്ന് ഭാഷകളില്‍ സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി ദൈവാനുഗ്രഹത്തിന് ഒരു മികച്ച വഴി കണ്ടെത്തിയിരിക്കുകയാണ്. നാലു വര്‍ഷം മുമ്പ് ആരംഭിച്ചതാണ് ഈ ഉദ്യമം. ഒരുവര്‍ഷവും എട്ടുമാസവുമെടുത്താണ് മലയാളത്തില്‍ സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതിയത്. തുടര്‍ന്ന് ഒരുവര്‍ഷവും ആറുമാസവുമെടുത്ത് ഇംഗ്ലീഷ് ഭാഷയിലും സമ്പൂര്‍ണബൈബിള്‍ പകര്‍ത്തിയെഴുതി. ഇപ്പോള്‍ ഹിന്ദി ഭാഷയിലെ ബൈബിള്‍ പകര്‍ത്തി എഴുതിക്കൊണ്ടിരിക്കുന്നു. ഇതിനുശേഷം തമിഴ് ഭാഷയിലും എഴുതാന്‍ തയ്യാറായിക്കഴിഞ്ഞു.
പത്തനംതിട്ട: 9 മുതല്‍ 16 വരെ മാരാമണ്‍ മണല്‍പുറത്തെ പന്തലില്‍ നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് യോഗത്തിന്റെ തയാറെടുപ്പുകള്‍ അവസാനഘട്ടത്തില്‍. 9 ന് 2.30ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ പീലക്‌സിനോസ് അധ്യക്ഷത വഹിക്കും. സഭകളുടെ ലോക കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്‌സര്‍ലന്‍ഡ്), കൊളംബിയ തിയളോജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ. ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര്‍ രാംചന്ദ്രന്‍
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ നടന്നുവരുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയിലും സ്വാശ്രയസംഘ മഹോത്സവത്തിലും ജനത്തിരക്ക് ഏറുന്നു. ആയിരക്കണക്കിന് ആളുകളാണ് പ്രതിദിനം മേളാങ്കണത്തില്‍ എത്തിച്ചേരുന്നത്. മേളയോടനുബന്ധിച്ച് കൃഷി, പരിസ്ഥിതി, വിജ്ഞാനം, വിനോദം, ആരോഗ്യം, മൃഗസംരക്ഷണം, സ്വാശ്രയത്വം, വികസന മുന്നേറ്റ മാതൃകകള്‍ തുടങ്ങി വിവിധ മേഖലകളെ കോര്‍ ത്തിണക്കിക്കൊണ്ടുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാര്‍ഷിക മേളയുടെ അഞ്ചാം ദിനം സാമൂഹ്യ സമഭാവന ദിനമായിട്ടാണ് ആചരിച്ചത്. കടുത്തുരുത്തി മേഖല
ബുഡാപെസ്റ്റ്/ ഹംഗറി: വിശ്വാസത്തിന്റെ പേരില്‍ പീഡനം അനുഭവിക്കുന്ന 20 ലക്ഷത്തിലധികം ക്രൈസ്തവരെ ഹംഗേറിയന്‍ ഗവണ്‍മെന്റ് സഹായിച്ചതായി പീഡിത ക്രൈസ്തവരെ സഹായിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന ഹംഗേറിയന്‍ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റാന്‍ അസ്‌ബേജ്. യഹൂദവിരുദ്ധ പ്രവര്‍ത്തനങ്ങളായ ‘ആന്റിസെമിറ്റിസത്തെ’ നേരിടുന്നതിനും മുസ്ലീം മതസ്ഥര്‍ക്ക് എതിരായ ‘ഇസ്ലാമോഫോബിയയെ’ നേരിടുന്നതിനും പ്രത്യേകം കോര്‍ഡിനേറ്റര്‍മാരെ നിയമിച്ചപ്പോഴും ലോകമെമ്പാടും ഏറ്റവുമധികം പീഡനം അനുഭവിക്കുന്ന ക്രൈസ്തവ സമൂഹത്തിന് ആശ്വാസമെത്തിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ വിസമ്മതിച്ച യൂറോപ്യന്‍ യൂണിയനുള്ള മറുപടി കൂടിയാണ് യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ഹംഗറി ക്രൈസ്തവര്‍ക്കായി നീട്ടിയ ഈ
മാനന്തവാടി: വരാനിരിക്കുന്നത് നിര്‍മിതബുദ്ധിയുടെ കാലമാണെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. കേരള ലേബര്‍ മൂവ്‌മെന്റിന്റെ രൂപതാ ഡയറക്ടര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിര്‍മിതബുദ്ധിയുടെ വരവോടെ തൊഴില്‍മേഖലയില്‍ ത്വരിതഗതിയിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നതെന്നും അതിനനുസരിച്ച് നൈപുണ്യം വര്‍ധിപ്പിക്കുന്നതിന് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കണമെന്നും മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. കേരള ലേബര്‍ മൂവ്‌മെന്റ് സുവിശേഷമൂല്യങ്ങള്‍ക്കനുസരിച്ചാണ് അസംഘടിത തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് പറഞ്ഞു. കെഎല്‍എം സംസ്ഥാന പ്രസിഡന്റ് ബാബു താന്നിക്കാട്
തൃശൂര്‍: അമല മെഡിക്കല്‍ കോളേജ് ഓര്‍ത്തോവിഭാഗത്തില്‍ റോബോട്ടിക് ശസ്ത്രക്രിയവഴി 50 പേരുടെ കാല്‍മുട്ട് മാറ്റിവെയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. അതിന്റെ ഭാഗമായി നടന്ന അനുമോദനയോഗത്തിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. റോബോട്ടിക് ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. സ്‌കോട്ട് ചാക്കോ, ഡോ. നിര്‍മ്മല്‍ ഇമ്മാനുവല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഫാ. ഡെല്‍ജോ പുത്തൂര്‍, ഡോ. ബെറ്റ്‌സി തോമസ്, ഡോ. രാജേഷ് ആന്റോ, ഡോ. ഡൊമനിക് പുത്തൂര്‍, സൈജു എടക്കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മാക്കോ റോബോട്ടിക് മെഷീന്‍
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ നടന്നുവരുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് വ്യത്യസ്ഥവും കൗതുകവും വിസ്മയവും നിറയ്ക്കുന്ന നിരവധിയായ കാഴ്ച്ചകളാണ് ഒരുക്കിയിരിക്കുന്നത്. മേളയോടനുബന്ധിച്ച് കാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന സ്റ്റാച്ച്യു പാര്‍ക്ക് കുട്ടികള്‍ക്കും മുതിര്‍ന്ന വര്‍ക്കും നവ്യാനുഭവം പകരുന്നു. ആനയും കുതിരയും കാട്ട് പോത്തും ഒട്ടകവും മയിലും കങ്കാരുവും ജിറാഫും പുലിയും മാനും പശുവും ഉള്‍പ്പെടെയുള്ള നിരവധി മൃഗങ്ങളുടെ സ്റ്റാച്ച്യൂസ് ആണ് പാര്‍ക്കില്‍
തളിപ്പറമ്പ്: തലശേരി അതിരൂപത 2025 സമുദായ ശാക്തീകരണ വര്‍ഷമായി ആചരിക്കുന്നതിന്റെ അതിരൂപതയിലെ ഇടവക കോ-ഓര്‍ഡിനേറ്റര്‍മാരുടെയും സമ്മേളനം നടത്തി. തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന വികാരി ഫാ. മാത്യു ആശാരിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ഇളംത്തുരുത്തിപ്പടവില്‍, മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍, എകെസിസി ഗ്ലോബല്‍ ഡയറക്ടര്‍ റവ.
Don’t want to skip an update or a post?