- Featured, FEATURED MAIN NEWS, INTERNATIONAL, LATEST NEWS, SUNDAY SPECIAL, SUNDAY SPECIAL, WORLD
- February 23, 2025
ഡോ. ആന്റണി പോള്‍ ആത്മീയ നേതാവ് എന്നതിനേക്കാളുപരി ലോക നേതാവ് എന്ന നിലയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ലോകം വീക്ഷിക്കുന്നത്. രാഷ്ട്രീയവും സാംസ്കാരികവും പാരിസ്ഥിതികവും സാമൂഹികവും എന്നിങ്ങനെ എല്ലാ വിഷയത്തിലും പാപ്പയുടെ വാക്കുകളെ ലോകം താല്പര്യത്തോടെ ശ്രവിക്കുന്നു. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ എന്ന സ്ഥാനം ഫ്രാന്‍സിസ് പാപ്പ അലങ്കരിച്ചു തുടങ്ങിയ 2013 മുതല്‍ കത്തോലിക്കാ സഭയുടെ വീക്ഷണങ്ങളെയും നിലപാടുകളെയും പ്രബോധനങ്ങളെയും ആഗോള മതേതര സമൂഹം കൂടുതല്‍ അടുത്തറിഞ്ഞു തുടങ്ങി. ചുരുങ്ങിയ കാലങ്ങള്‍ക്കൊണ്ടാണ് അനിഷേധ്യനായ ഒരു ലോക നേതാവ് എന്ന
അപകടങ്ങളെയും മറ്റുള്ളവരുടെ വിധികളെയും ഭയപ്പെടാതെ എലിസബത്തിന്റെ അടുത്തേക്ക് മറിയം നടത്തിയ യാത്ര ദൈവം മറിയത്തിന് നല്കിയ വെളുപ്പെടുത്തലിനോടുള്ള മറിയത്തിന്റെ പ്രത്യുത്തരമായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബൈബിളില്‍ ദൈവം വിളിക്കുന്ന എല്ലാവരും ഇതു തന്നെയാണ് ചെയ്യുന്നതായി നാം കാണുന്നതെന്ന് പൊതുദര്‍ശനപരിപാടിയോട് അനുബ്ധിച്ച് നല്കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. പരിധിയില്ലാതെ തന്നെത്തന്നെ നല്‍കിക്കൊണ്ട് മാത്രമേ നമുക്ക് മുമ്പില്‍ വെളുപ്പെടുത്തിയ ദൈവത്തോട് നമുക്ക് പ്രത്യുത്തരിക്കാന്‍ സാധിക്കൂ. ഇസ്രായേലിന്റെ മകളായ മറിയം സ്വന്തം സുരക്ഷിതത്വം തേടുന്നില്ല. കാരണം നിങ്ങള്‍ സ്നേഹിക്കപ്പെടുന്നുവെന്ന് തോന്നുമ്പോള്‍, സ്നേഹത്തെ മുന്നോട്ട്
കോട്ടയം: തിരിച്ചറിവുണ്ടായ പുത്തന്‍ തലമുറ പഴമയുടെ പുണ്യം തിരികെ പിടിക്കുകയാണ്. ഫാസ്റ്റ് ഫുഡിന്റെ കൃത്രിമ രുചിഭേദം ആരോഗ്യത്തിനും ആയുസിനും ദോഷം ചെയ്യുമെന്ന തിരിച്ചറിവില്‍ നാടന്‍ ഭക്ഷണവും വീട്ടിലെ പാചകവും തിരികെ വരുന്നു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ നടന്നുവരുന്ന കാര്‍ഷികമേളയില്‍ നാട്ടുവിഭവങ്ങള്‍ വാങ്ങാനെത്തുന്നവരൊക്കെ പറയുന്നു ഒരു നിമിഷം വൈകാതെ പഴമയിലേക്ക് മടങ്ങാം. അപ്പവും പുട്ടും ദോശയും അടയും പിടിയുമൊക്കെ നല്കുന്ന രുചിയോളം വരില്ല മൈദപോലുള്ളവയില് തയ്യാറാക്കുന്ന വിഭവങ്ങള്‍.
ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് നോമ്പിനോടനുബന്ധിച്ച് അഖണ്ഡ ബൈബിള്‍ പാരായണം നടത്തുന്നു. ഫെബ്രുവരി ഒന്‍പതാം തീയതി രാത്രി ഒന്‍പതു മുതല്‍ പതിമൂന്നാം തീയതി രാത്രി എട്ടു വരെയാണ് അഖണ്ഡ ബൈബിള്‍ പാരായണം. രൂപതയുടെ പന്ത്രണ്ട് റീജിയനുകളിലെ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സൂം പ്ലാറ്റ്ഫോമിലൂടെ അഖണ്ഡ ബൈബിള്‍ പാരായണത്തില്‍ പങ്കുചേരും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടന, സമാപന കര്‍മ്മങ്ങള്‍ നിര്‍വഹിക്കുമെന്ന് വിമന്‍സ് ഫോറം കമ്മീഷന് ചെയര്മാന്
കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ (കെഎല്‍സിഎ) 53-ാമത് ജനറല്‍ കൗണ്‍സില്‍ ഫെബ്രുവരി 26ന് എറണാകുളം പിഒസിയില്‍ നടക്കും. രാവിലെ 10ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് പതാക ഉയര്‍ത്തുന്നത്തോടെ ജനറല്‍ കൗണ്‍സില്‍ ആരംഭിക്കും. കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപതു പ്രതിനിധികള്‍ വീതം ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തില്‍ അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി 2024
പാരിസ്: ചികിത്സിച്ച് ഭേദമാക്കാനാകാത്ത മാരകരോഗം ബാധിച്ച വ്യക്തിക്ക് സ്വയം മരണം വരിക്കാനോ മരിക്കുന്നതിനായി വൈദ്യസഹായം തേടാനോ അനുമതി നല്കുന്ന ‘എന്‍ഡ് ഓഫ് ലൈഫ്’ ബില്ലിനെ രണ്ടായി വിഭജിച്ച് കത്തോലിക്ക വിശ്വാസിയായ ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാന്‍സ്വാ ബെയ്റൂ. ഈ ബില്ലില്‍ വോട്ടെടുപ്പ് നടത്താന്‍ സമ്മര്‍ദ്ദമേറിവന്ന സാഹചര്യത്തിലാണ് വിവാദ ബില്ലിനെ ‘പാലിയേറ്റീവ് കെയര്‍, ‘മരണത്തിനുള്ള സഹായം’ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബില്ലുകളായി വിഭജിക്കാന്‍ ഫ്രാന്‍സ്വാ ബെയ്റൂ നിര്‍ദേശിച്ചത്. സ്വയമെയോ മറ്റുള്ളവരുടെ സഹായത്തോടെയോ നടത്തുന്ന ആത്മഹത്യക്ക് തത്വത്തില്‍ അനുമതി നല്കുന്ന ബില്ലിലെ
ലണ്ടന്‍: മാരക രോഗബാധിതര്‍ക്ക് മരണം തിരഞ്ഞെടുക്കാന്‍ അനുമതി നല്കുന്ന ‘പരസഹായ ആത്മഹത്യാ’ ബില്‍ ‘നിരുത്തരവാദപരമായും’ ‘അലങ്കോലമായ’ വിധത്തിലുമാണ് ബ്രിട്ടീഷ് ഗവണ്മെന്റ് കൈകാര്യം ചെയ്യുന്നതെന്ന് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്. ഇത്രയും പ്രധാനപ്പെട്ട ഒരു നിയമം ശരിയായ പാര്‍ലമെന്ററി പ്രക്രിയയിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഏതാനും മണിക്കൂറുകള്‍ മാത്രം ചര്‍ച്ച ചെയ്ത ശേഷം വോട്ടെടുപ്പ് നടത്തിയതിനെ കര്‍ദിനാള്‍ നിശിതമായി വിമര്‍ശിച്ചു. 2004-ല്‍ കുറുക്കനെ വേട്ടയാടുന്നത് നിരോധിക്കുന്നതിന് എംപിമാര്‍ 700 ലധികം മണിക്കൂറുകള്‍ എടുത്ത് ചര്‍ച്ചകള്‍ നടത്തിയ സ്ഥാനത്താണ് കേവലം ആറോ ഏഴോ
വത്തിക്കാന്‍ സിറ്റി: മറ്റ് ക്രൈസ്തവ വിഭാഗങ്ങളുമായുള്ള ‘സമ്പൂര്‍ണ ഐക്യ’ത്തിനുള്ള തന്റെ ആഗ്രഹം ആവര്‍ത്തിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. പാപ്പയെ സന്ദര്‍ശിക്കാനെത്തിയ പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളില്‍ നിന്നുള്ള യുവപുരോഹിതരെയും സന്യാസിമാരെയും സ്വീകരിച്ചപ്പോഴാണ് പാപ്പ തന്റെ ആഗ്രഹം ആവര്‍ത്തിച്ചത്. പൊതുവായ വിശ്വാസത്തിന്റെ പ്രഖ്യാപനത്തിന്, ഒന്നാമതായി, നാം പരസ്പരം സ്നേഹിക്കേണ്ടത് ആവശ്യമാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. വിഭജിച്ചു നില്ക്കുന്ന ക്രൈസ്തവര്‍ ഏക വിശ്വാസം ഏറ്റുപറയുന്നതിലൂടെ ഐക്യം കണ്ടെത്തേണ്ട ശകലങ്ങളാണെന്ന് തന്നെ സന്ദര്‍ശിച്ച പൗരസ്ത്യ, അര്‍മേനിയന്‍, കോപ്റ്റിക്, എത്യോപ്യന്‍, എറിട്രിയന്‍, മലങ്കര, സുറിയാനി ഓര്‍ത്തഡോക്സ്
Don’t want to skip an update or a post?