വാഴ്ത്തപ്പെട്ട കാര്ലോ അക്യുട്ടിസിനെ 2025 ഏപ്രില് 27-ന് വിശുദ്ധനായി പ്രഖ്യാപിക്കും
- Featured, LATEST NEWS, VATICAN
- November 22, 2024
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത കൂടുതല്‍ വിനീതരാകുന്നതിനെക്കുറിച്ചല്ലാതെ മറ്റെന്താണ് ഈ ദിവസം ധ്യാനിക്കേണ്ടത്? എന്റെ അവിവേകങ്ങളാണ് പലപ്പോഴും അഹന്തകളിലേക്ക് നയിച്ചിട്ടുള്ളത്. ചില കഥകള്‍ നമ്മുടെ ബോധത്തിനുള്ള പ്രഹരങ്ങളാണ്. അത്തരം ഒന്ന് ചരിത്രത്തില്‍ നിന്ന് വായിക്കട്ടെ. ”മഹാനായ അശോക ചക്രവര്‍ത്തി ഒരു ദിവസം രഥത്തില്‍ യാത്രചെയ്യുമ്പോള്‍ ഒരു ബുദ്ധസന്യാസി എതിരേ വരുന്നതുകണ്ട് രഥം നിര്‍ത്തി. സന്യാസിയുടെ മുമ്പില്‍ ശിരസ് നമിച്ച് പ്രണമിച്ചു. അതുകണ്ട് മന്ത്രിമാരില്‍ ഒരാള്‍ക്ക് അസ്വസ്ഥത ഉണ്ടായി. അദ്ദേഹം രാജാവിനോട് ചോദിച്ചു: മഹാരാജാവ് തല കുനിക്കുന്നത് അപമാനമല്ലയോ?
ബംഗളൂരു: ചെറുപുഷ്പ മിഷന്‍ ലീഗ് വാര്‍ഷിക ആഘോഷം മാണ്ഡ്യയ രൂപതയും മിഷന്‍ലീഗ് ദേശീയ സമിതിയും സംയുക്തമായി ബംഗളൂരു ധര്‍മ്മരാമില്‍ ആഘോഷിച്ചു. മാണ്ഡ്യ രൂപതധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, സിഎംഎല്‍ സഹരക്ഷാധികാരി മാര്‍ ജോസഫ് ആറുമച്ചാടത്ത് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ധര്‍ന്മാരാം കോളേജ് റെക്ടര്‍ ഫാ. വര്‍ഗീസ് വിതയത്തില്‍ മിഷന്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. രൂപതാ സിഎംഎല്‍ ഡയറക്ടര്‍ ഫാ. ജോമി മേക്കുന്നേല്‍, സിഎംഎല്‍ ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് മറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. സിഎംഎല്ലിന്റെ അന്തര്‍ദേശീയ ദേശീയ
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കുടുംബ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിലുള്ള ക്ലീന്‍ കൊച്ചി പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ നിര്‍വഹിച്ചു. നമ്മുടെ നാടിനോടും സംസ്‌കാരത്തോടുമുള്ള അലസ മനോഭാവം മാറ്റണമെന്നും വൃത്തിയുള്ള അന്തരീക്ഷമാണ് ആരോഗ്യകരമായ ജീവിതത്തിന് അടിസ്ഥാനമെന്നും ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു. നെയ്യാറ്റിന്‍കര രൂപതയുടെ മെത്രാന്‍ ഡോ.വിന്‍സന്റ് സാമുവല്‍, വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, ടി.ജെ വിനോദ് എംഎല്‍എ, കൗണ്‍സിലര്‍മാരായ
പാലാ: മുനമ്പം ഭൂമി പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് വനിതാ കൗണ്‍സില്‍. മുനമ്പം നിവാസികള്‍ പണം കൊടുത്തു വാങ്ങി കരമടച്ചു ഉപയോ ഗിച്ചുകൊണ്ടരിക്കുന്ന ഭൂമി ഒരു സുപ്രഭാതത്തില്‍ തങ്ങളുടേതാണെന്നു പറഞ്ഞു വഖഫ് ബോര്‍ഡ് വന്നാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ഇടപെട്ട് എത്രയും വേഗം ഇത് മുനമ്പം നിവാസികള്‍ക്ക് കൊടുക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് വനിതാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പാലാ രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ്
കോതമംഗലം: രോഗികളും അഗതികളും സമൂഹം മാറ്റി നിര്‍ത്തിവരുമായവരുടെ സമുദ്ദാരണത്തിനായി കോതമംഗലത്തിന്റെ മണ്ണില്‍ അത്യധ്വാനം ചെയ്ത കര്‍മ്മധീരനായ ദൈവദാസന്‍ ജോസഫ് പഞ്ഞികാരന്‍ അച്ചന്‍ ഈ ലോകത്തോട് വിടപറഞ്ഞിട്ട് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. ശ്രാദ്ധദിനത്തോടനുബന്ധിച്ച് കോതമംഗലം കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും നെല്ലിക്കുഴി ഇടവകയില്‍ നിന്നും നൂറുകണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്ന ഭക്തിസാന്ദ്രമായ അനുസ്മരണ പദയാത്ര നടന്നു. തുടര്‍ന്ന് തങ്കളം സെന്റ് ജോസഫ് ധര്‍മ്മഗിരി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ വച്ച് ആഘോഷപൂര്‍വ്വമായ ദിവ്യബലിയും അനുസ്മരണ പ്രാര്‍ത്ഥ നയും ഉണ്ടായിരുന്നു. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍
മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ആര്‍ച്ചുബിഷപ് എമരിറ്റസ്, തലശേരി ഞാന്‍ മാണ്ഡ്യ രൂപതയുടെ മേലധ്യക്ഷനായിരുന്ന അവസരത്തിലാണ് മദര്‍ ലിറ്റി ക്ഷണിച്ചിട്ട് ആദ്യമായി കുന്നന്താനത്ത് ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ ഭവനം (എല്‍എസ്ഡിപി) സന്ദര്‍ശിക്കാന്‍ ഇടയായത്. തലേദിവസം അവിടെ ചെന്ന് താമസിക്കുകയും അവരുടെ ഭക്ഷണം, പ്രാര്‍ത്ഥന, ഭിന്നശേഷിക്കാരായ മക്കളുടെ കലാപരിപാടികള്‍ എന്നിവയില്‍ സംബന്ധിക്കുകയും പിറ്റേദിവസം വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുകയും ചെയ്തു. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത അതിശയകരമായ അത്ഭുതാവഹമായ, സന്തോഷകരമായ അനുഭവമായിരുന്നു അത്. മാനസികവും ശാരീരികവും ബൗദ്ധികവുമായ വെല്ലുവിളികളുള്ള മക്കള്‍ക്കുവേണ്ടി തങ്ങളുടെ
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നവംബർ 17 ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത് പുനഃ പരിശോധിക്കണമെന്ന് കേരള സ്റ്റുഡൻസ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ജോൺസ് ജോർജ് കുന്നപ്പിള്ളിൽ ആവശ്യപ്പെട്ടു. ക്രിസ്ത്യൻ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് പ്രാർത്ഥനയും മതബോധന ക്ലാസും ഉള്ള ദിവസമായ ഞായറാഴ്ച മത്സരം സംഘടിപ്പിക്കുന്നത് കുട്ടികൾക്ക് പങ്കെടുക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ താല്പര്യത്തെ മാനിച്ചുകൊണ്ട് ഞായറാഴ്ച ശാസ്ത്രോത്സവം സംഘടിപ്പിക്കുവാനുള്ള നീക്കത്തിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് പിന്മാറണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ
മുള്‍ട്ടാന്‍/പാക്കിസ്ഥാന്‍: 13 വയസുള്ള ക്രൈസ്തവ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്ത സംഭവത്തില്‍ പരാതി നല്‍കിയ പിതാവിനെ അറസ്റ്റു ചെയ്യുകയും കുടുംബത്തെ പീഡിപ്പിക്കുകയും ചെയ്ത് പാക്ക് പോലീസിന്റെ ക്രൂരത. മാര്‍ച്ച് മാസത്തില്‍ നിര്‍ബന്ധിതവിവാഹത്തിനും മതംമാറ്റത്തിനും ഇരയായ 13 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി അവിടെ നിന്നും രക്ഷപെട്ട് തിരിച്ചെത്തി കുടുംബത്തില്‍ അഭയംപ്രാപിച്ച പശ്ചാത്തലത്തിലാണ് ജഡ്ജി ഫറൂക്ക് ലത്തീഫിന്റെ ഉത്തരവ് പ്രകാരം പിതാവായ ഷക്കീല്‍ മാസി മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നത്. മാര്‍ച്ച് 13 നാണ്
Don’t want to skip an update or a post?