Follow Us On

25

December

2025

Thursday

മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മെമ്മോറിയല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്

മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മെമ്മോറിയല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്
ഇടുക്കി: കായിക വിനോദങ്ങളെ ഇഷ്ടപ്പെടുകയും പ്രോത്സാഹി പ്പിക്കുകയും ചെയ്തിരുന്ന ഇടുക്കി രൂപതയുടെ പ്രഥമമെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സ്മരണാര്‍ത്ഥം മുരിക്കാശേരി പാവനാത്മ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശോജ്വലമായ പരിസമാപ്തി.
ഇടുക്കി രൂപതയിലെ ഇടവകകള്‍ക്കായി സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ നിരവധി ടീമുകള്‍ പങ്കെടുത്തു. ഇടുക്കി രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ രാജമുടി ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി. നെല്ലിപ്പാറ ഇടവക രണ്ടാം സ്ഥാനവും കരിക്കുംതോളം ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനത്തില്‍ മുരിക്കാശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ കെ.ഡി മണിയന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. ജോസ് നരിതൂക്കില്‍, മോണ്‍. എബ്ര ഹാം പുറയാറ്റ് എന്നിവര്‍ പങ്കെടുത്തു.
 മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രാജമുടി ടീമിന് 15,000 രൂപയും എവറോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നെല്ലിപ്പാറ ടീമിന് 10000 രൂപയും  എവറോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കരിക്കുംതോളം ടീമിന് 5000 രൂപയും എവര്‍റോളിംഗ് ട്രോഫിയും സമ്മാനിച്ചു.
ഫാ. നോബി പൊന്‍പനാല്‍, ഫാ. സെബാസ്റ്റ്യന്‍ മനക്കലേട്ട്, ഫാ. ജിന്‍സ് കാരയ്ക്കാട്ട്, ജോര്‍ജ് കോയിക്കല്‍, സാം സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?