വിലങ്ങാട് പുനരധിവാസം; ജനുവരിയില് 19 വീടുകള്കൂടി ആശീര്വദിക്കും
- Featured, FEATURED MAIN NEWS, Kerala, KERALA FEATURED, LATEST NEWS
- January 10, 2026

അബുജ/നൈജീരിയ: നൈജീരിയയില് ഭീകരരുടെ തടങ്കലില് കഴിയുന്ന കുട്ടികള്ക്ക് വേണ്ടി പ്രാര്ത്ഥന അഭ്യര്ത്ഥിച്ച് ബിഷപ് റോബര്ട്ട് ബാരണ്. തടങ്കലില് രണ്ടാം ആഴ്ചയിലേക്ക് കടക്കുന്ന കുട്ടികള്ക്കായി പ്രാര്ത്ഥിക്കാനും അവര്ക്ക് വേണ്ടി ശബ്ദമുയര്ത്താനും ബിഷപ് ബാരണ് സോഷ്യല് മീഡിയയിലൂടെയാണ് അഭ്യര്ത്ഥിച്ചത്. നൈജീരിയയിലെ പാപ്പിരിയിലെ സെന്റ് മേരീസ് സ്കൂളില് നിന്നുള്ള 303 പേര് ഉള്പ്പെടെ, സമീപ ആഴ്ചകളില് 350-ലധികം നൈജീരിയന് സ്കൂള് കുട്ടികളെയാണ് ഭീകരര് തട്ടിക്കൊണ്ടുപോയത്. റോമിലെ സിനഡിനിടെ കണ്ടുമുട്ടിയ സിസ്റ്റര് മേരി ബാരണ്, ഒഎല്എയില് നിന്ന് പ്രാര്ത്ഥനാഹസായം അഭ്യര്ത്ഥിച്ചുകൊണ്ട് ഒരു ഇമെയില്

യാവുണ്ട/കാമറൂണ്: നവംബര് 15 ന് കാമറൂണിലെ ബമെന്ഡ അതിരൂപതയില് നിന്ന് തട്ടിക്കൊണ്ടുപോയ ആറ് കത്തോലിക്കാ വൈദികരില് അവസാന വൈദികാനായ ഫാ. ജോണ് ബെരിന്യുയ് ടാറ്റാഹ് മോചിതനായി. സായുധ വിഘടനവാദി പോരാളികള് തട്ടിക്കൊണ്ടുപോയ ഫാ. ബെരിന്യുയിയുടെ മോചനവുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള് ലഭ്യമല്ല. അദ്ദേഹം മോചിതനായതിന് തൊട്ടുപിന്നാലെ ഫേസ്ബുക്കില് പ്രചരിച്ച ഒരു വീഡിയോയില്, ഫാ. ജോണ് ആംഗ്ലോഫോണ് പ്രദേശങ്ങളില് സമാധാനത്തിനായി അഭ്യര്ത്ഥിച്ചു. തെക്കന് കാമറൂണിയന് ജനതയുടെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിനായി സംഭാഷണങ്ങള് ഉണ്ടാകണമെന്നും, നീതിയും സമാധാനവും ഉണ്ടാകണമെന്നും, തങ്ങളുടെ

കാഞ്ഞിരപ്പള്ളി: കേരള സാമൂഹ്യ നീതി വകുപ്പ് കോട്ടയം ജില്ലാഓഫീസിന്റെആഭിമുഖ്യത്തില്ചെങ്കല് 19-ാം മൈലില് പ്രവര്ത്തിക്കുന്ന ഏയ്ഞ്ചല്സ് വില്ലേജില് വെച്ച് അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ‘ഉണര്വ് 2025’ നടത്തി. വര്ണ്ണ ശോഭമായ റാലി സംസ്ഥാന ഭിന്നശേഷി കമ്മീഷണര് ഡോ. പി.ടി ബാബുരാജ് ഫ്ലാഗ് ഓഫ് ചെയ്തു. സമ്മേളനത്തില് ഓര്ഫനേജ് കണ്ട്രോള് ബോര്ഡ് മെമ്പര്ഫാ. റോയി മാത്യു വടക്കേല് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര് സിജു ബെന്, കെ.കെ. സുരേഷ്, സജിമോന്, ജേക്കബ് ളാക്കാട്ടൂര്, സജിതാ എസ്, കെ.കെ

കാക്കനാട്: പുരോഹിതര് മിശിഹായോടുള്ള സ്നേഹത്താല് പ്രചോദിതരായി സഭയെ പടുത്തുയര്ത്തേണ്ടവരെന്ന് മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്. സീറോമലബാര് സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില് 2025 -26 വര്ഷത്തില് പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കന്മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശികമായ ചിന്തകള്ക്കപ്പുറം സീറോമലബാര് സഭാംഗങ്ങളാണെന്നുള്ള സ്വത്വബോധം വൈദികരില് രൂപപ്പെടണമെന്ന് മേജര് ആര്ച്ചുബിഷപ് ഓര്മ്മിപ്പിച്ചു. വിവിധ രൂപതകള്ക്കും, സന്യാസ സമൂഹങ്ങള്ക്കുമായി തിരുപ്പട്ടം സ്വീകരിക്കുന്ന സീറോമലബാര് സഭാംഗങ്ങളായ 250 ഡീക്കന്മാരാണ് സഭാ ആസ്ഥാനത്തു ഒരുമിച്ചുകൂടിയത്. ക്ലര്ജി

റായ്പൂര് (ഛത്തീസ്ഗഡ്): 2025 ജൂബിലിയുടെ ഭാഗമായി റായ്പൂര് അതിരൂപതയില് ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി.14 ദിവസം നീണ്ടുനിന്ന ദിവ്യകാരുണ്യ പ്രദക്ഷിണം 72 ഇടവകകളിലും മിഷന് സ്റ്റേഷനുകളിലുമായി 2,664 കിലോമീറ്റര് സഞ്ചരിച്ചു. മൊബൈല് ചാപ്പലാക്കി മാറ്റിയ ട്രാവലര് വാഹനത്തിലായിരുന്നു പ്രദക്ഷിണം ഒരുക്കിയത്. റായ്പൂര് ആര്ച്ചുബിഷപ് വിക്ടര് ഹെന്റി താക്കൂര് ദിവ്യകാരുണ്യപ്രദക്ഷിണം ഫ്ലാഗ് ഓഫ് ചെയ്തു. സെന്റ് ജോസഫ് കത്തീഡ്രലില് രൂപതാ വികാരി ജനറാള് ഫാ. സെബാസ്റ്റ്യന് പൂമറ്റത്തിന്റെ നേതൃത്വത്തില് വിശുദ്ധ കുര്ബാനയോടെ തീര്ത്ഥാടനം ആരംഭിച്ചത്. സമാപന ദിവസം ആര്ച്ചുബിഷപ് വിക്ടര്

ബെയ്റൂട്ട്: ബെയ്റൂട്ട് വാട്ടര്ഫ്രണ്ടില് അര്പ്പിച്ച ദിവ്യബലിയിലൂടെ ലബനന്റെ മുറിവുകളില് ലേപനം പുരട്ടിയും ലബനീസ് ജനതയുടെ സ്നേഹവായ്പ് ഏറ്റുവാങ്ങിയും ലിയോ 14 -ാമന് പാപ്പ ആദ്യ അപ്പസ്തോലിക സന്ദര്ശനം പൂര്ത്തിയാക്കി. അപ്പസ്തോലിക യാത്രയുടെ അവസാന പ്രഭാതത്തില്, ബെയ്റൂട്ട് തുറമുഖ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്ക്ക് മുന്നില് പാപ്പ മൗനമായി പ്രാര്ത്ഥിക്കുകയും ഇരകളുടെ സ്മരണയ്ക്കായി റീത്ത് സമര്പ്പിക്കുകയും ചെയ്തു. അപ്പസ്തോലിക യാത്രയിലെ ഏറ്റവും വൈകാരിക നിമിഷങ്ങളിലൊന്നില്, 2020 ഓഗസ്റ്റ് 4 ന് നടന്ന സ്ഫോടനത്തിന്റെ മുറിവുകള് ഇപ്പോഴും വഹിക്കുന്ന കൊല്ലപ്പെട്ടവരുടെയും അതിജീവിച്ചവരുടെയും കുടുംബാംഗങ്ങളുമായി

ഇടുക്കി: സമുദായ ശാക്തീകരണ പ്രവര്ത്തനങ്ങള്ക്കൊപ്പം ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന് സമുദായം ശക്തമായ ഇടപെടലുകള് നടത്തണമെന്ന് ഇടുക്കി രൂപതാ മെത്രാന് മാര് ജോണ് നെല്ലിക്കുന്നേല്. തടിയമ്പാട് സോഷ്യോ എഡ്യുക്കേഷണല് സെന്ററില് ഇടുക്കി രൂപതയുടെ ഏഴാമത് പാസ്റ്ററല് കൗണ്സിലിന്റെ രണ്ടാമത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മതേതരത്വ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് നാം നിതാന്ത ജാഗ്രത പുലര്ത്തേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ തിരഞ്ഞെടുപ്പുകളില് സജീവമായി പങ്കാളികളാകുന്നതോടൊപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കാന് ഉതകുംവിധം ദീര്ഘ വീക്ഷണവും

ജയ്പൂര് (രാജസ്ഥാന്): പാര്ശ്വവല്ക്കരിക്കപ്പെട്ടവര്ക്ക് നിയമസഹായം ഉറപ്പാക്കുമെന്ന് പ്രീസ്റ്റ് റിലീജിയസ് (വൈദി കരുടെയും സന്യസ്തരുടെയും) ഫോറം ഓഫ് ലോയേഴ്സ്. നീതിയിലും സുവിശേഷ മൂല്യങ്ങളിലും അധിഷ്ഠിതമായ സേവനത്തിലൂടെ ഭരണഘടനാ മൂല്യങ്ങള് സംരക്ഷിക്കുമെന്നും ന്യൂനപക്ഷ അവകാശങ്ങള് കാത്തുസൂക്ഷിക്കുമെന്നുമുള്ള പ്രതിജ്ഞ ജയ്പൂരില് നടന്ന ഏഴാമത് ദേശീയ കണ്വന്ഷന് പുതുക്കി. മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില് ബിഷപ്പുമാര്, മുന് ജഡ്ജിമാര്, നിയമ വിദഗ്ധര്, സാമൂഹിക നേതാക്കള്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില് നിന്നായി നൂറിലധികം വൈദിക-സന്യസ്ത അഭിഭാഷകര്, അല്മായ പ്രൊഫഷണലുകള് തുടങ്ങിയവര് കണ്വന്ഷനില് പങ്കെടുത്തു. രാജ്യത്തെ ക്രൈസ്തവ




Don’t want to skip an update or a post?