Follow Us On

08

October

2025

Wednesday

  • രാജസ്ഥാനിലെ പുതിയ മതപരിവര്‍ത്തന നിരോധന നിയമം മറ്റൊരു യുഎപിഎ; ലക്ഷ്യം മിഷനറിമാര്‍

    രാജസ്ഥാനിലെ പുതിയ മതപരിവര്‍ത്തന നിരോധന നിയമം മറ്റൊരു യുഎപിഎ; ലക്ഷ്യം മിഷനറിമാര്‍0

    ജോസഫ് മൈക്കിള്‍ ഒരു നിയമത്തെ ഏതൊക്കെ വിധത്തില്‍ വളച്ചൊടിച്ച് നിരപരാധികളെ കുടുക്കാമെന്നതിന്റെ ഉദാഹരണമാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം.  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കു ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നത് ഈ നിയമമാണ്. ഏതുവിധത്തില്‍ വേണമെങ്കിലും വളച്ചൊടിക്കാന്‍ കഴിയുന്ന വിധത്തിലാണ് അതു ഫ്രെയിം ചെയ്തിരിക്കുന്നത്. എന്നാല്‍, ആ നിയമം ഒന്നുകൂടി പ്രാകൃതമാക്കിയാല്‍ എന്തായിരിക്കും സംഭവിക്കാന്‍ സാധ്യത എന്നു ആലോചിക്കാവുന്നതേയുള്ളൂ. മതാനിന്ദാ കുറ്റത്തെ തോല്പിക്കുന്ന നിയമം  രാജസ്ഥാനില്‍ ദിവസങ്ങള്‍ക്കുമുമ്പ് ബിജെപി ഗവണ്‍മെന്റ് പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന

  • ജീവനെതിരായ നിലപാടുമായി ലോകാരോഗ്യസംഘടന; അവശ്യമരുന്നുകളുടെ പട്ടികയില്‍  മുന്നറിയിപ്പുകളില്ലാതെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകളും

    ജീവനെതിരായ നിലപാടുമായി ലോകാരോഗ്യസംഘടന; അവശ്യമരുന്നുകളുടെ പട്ടികയില്‍ മുന്നറിയിപ്പുകളില്ലാതെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകളും0

    ജനീവ/സ്വിസര്‍ലാന്‍ഡ്: ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ 2025 ലെ മോഡല്‍ പട്ടികയില്‍ ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ മുന്നറിയിപ്പുകളില്ലാതെ ഉള്‍പ്പെടുത്തിയതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രോ ലൈഫ് ലോകം. ‘നിയമപരമായി അനുവദനീയമായതോ സാംസ്‌കാരികമായി സ്വീകാര്യമായതോ ആയ സ്ഥലങ്ങളില്‍ മാത്രമേ ഗര്‍ഭഛിദ്ര മരുന്നുകള്‍ ഉപയോഗിക്കാവൂ’ എന്ന 2005 മുതല്‍ നിലവിലിരുന്ന മുന്നറിയിപ്പാണ് ഈ വര്‍ഷം നീക്കം ചെയ്തിരിക്കുന്നത്. ഗര്‍ഭഛിദ്ര മരുന്നുകള്‍ക്ക് ഗര്‍ഭഛിദ്ര ശസ്ത്രക്രിയെക്കാള്‍ നാലിരട്ടി സങ്കീര്‍ണത നിരക്ക് ഉണ്ടെന്ന് ഷാര്‍ലറ്റ് ലോസിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈസ് പ്രസിഡന്റും മെഡിക്കല്‍ അഫയേഴ്സ് ഡയറക്ടറും ബോര്‍ഡ് സര്‍ട്ടിഫൈഡ്

  • ന്യൂനപക്ഷങ്ങള്‍ക്ക് നീതി നിഷേധിക്കുന്നു: ആര്‍ച്ചുബിഷപ് മാര്‍ പാംപ്ലാനി

    ന്യൂനപക്ഷങ്ങള്‍ക്ക് നീതി നിഷേധിക്കുന്നു: ആര്‍ച്ചുബിഷപ് മാര്‍ പാംപ്ലാനി0

    കണ്ണൂര്‍: ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നീതി നല്‍കാതെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തോലിക്ക എയിഡഡ് മേഖലയോടു പുലര്‍ത്തുന്ന നീതിനിഷേധത്തിനെതിരെ കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍, കോട്ടയം, തലശേരി അതിരൂപതയുടെ വിദ്യാഭ്യാസ ഏജന്‍സികളുടെ സഹകരണത്തോടെ നടത്തിയ കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതര സമുദായങ്ങളില്‍നിന്നു ഭിന്നമായി ക്രൈസ്തവ മാനേജുമെന്റുകളിലെ അധ്യാപകര്‍ക്കു മാത്രം ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ ശമ്പളം നല്‍കാതെ ഏഴു

  • ‘ഡാഡി ഈശോയോടുകൂടെ ഒരു ബിസിനസ് ട്രിപ്പിന് പോയിരിക്കുകയാണ്’; പിതാവിനെക്കുറിച്ച് അന്വേഷിച്ച 3 വയസുകാരിയോട് എറിക്ക കിര്‍ക്ക് പറഞ്ഞത്

    ‘ഡാഡി ഈശോയോടുകൂടെ ഒരു ബിസിനസ് ട്രിപ്പിന് പോയിരിക്കുകയാണ്’; പിതാവിനെക്കുറിച്ച് അന്വേഷിച്ച 3 വയസുകാരിയോട് എറിക്ക കിര്‍ക്ക് പറഞ്ഞത്0

    ‘എനിക്കുവേണ്ടി, നമ്മുടെ രാഷ്ട്രത്തിനുവേണ്ടി, നമ്മുടെ കുട്ടികള്‍ക്കുവേണ്ടി എന്റെ ഭര്‍ത്താവ് ജീവന്‍ ബലിയര്‍പ്പിച്ചു,’ കാമ്പസില്‍ പ്രസംഗിക്കുന്നതിനെടെ വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിന്റെ ഭാര്യ എറിക്ക കിര്‍ക്കിന്റെ വികാരഭരിതയായ ആദ്യ പ്രതികരണങ്ങളില്‍ ഒന്ന് ഇപ്രകാരമായിരുന്നു. ‘നമ്മുടെ സ്‌നേഹനിധിയായ രക്ഷകനായ യേശുവിന്റെ കരുണാമയമായ കരങ്ങളിലേക്ക് ചാര്‍ളി സ്വീകരിക്കപ്പെടട്ടെ,’ എന്നും ഏകദേശം 16 മിനിറ്റ് നീണ്ടുനിന്ന ദുഃഖം കടിച്ചമര്‍ത്തിക്കൊണ്ടുള്ള ധീരമായ അഭിസംബോധനയില്‍ എറിക്ക പറഞ്ഞു. കിര്‍ക്കിന്റെ ദൗത്യം തുടരുമെന്നും അദ്ദേഹത്തിന്റെ ജീവന്‍ അപഹരിച്ചവരെ അദ്ദേഹത്തിന്റെ ദൗത്യത്തെയും ശബ്ദത്തെയും നിശബ്ദമാക്കാന്‍ അനുവദിക്കില്ലെന്നുമുള്ള ശക്തമായ സന്ദേശവും

  • ബിഷപ്പുമാരുടേത് ശുശ്രൂഷയ്ക്കുള്ള അധികാരം; എല്ലാറ്റിനുമുപരി അജഗണങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം: പുതിയ ബിഷപ്പുമാരോട് ലിയോ പാപ്പ

    ബിഷപ്പുമാരുടേത് ശുശ്രൂഷയ്ക്കുള്ള അധികാരം; എല്ലാറ്റിനുമുപരി അജഗണങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം: പുതിയ ബിഷപ്പുമാരോട് ലിയോ പാപ്പ0

    വത്തിക്കാന്‍ സിറ്റി:  ബിഷപ്പുമാരുടേത് ശുശ്രൂഷയ്ക്കുള്ള അധികാരമാണെന്നും എല്ലാറ്റിനുമുപരി അജഗണങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും പുതിയതായി നിയമിതരായ ബിഷപ്പുമാരോട് ലിയോ 14 ാമന്‍ പാപ്പ. പുതിയ ബിഷപ്പുമാരുടെ രൂപീകരണ കോഴ്സില്‍ പങ്കെടുത്ത ലോകമെമ്പാടുമുള്ള 200 ഓളം  ബിഷപ്പുമാരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. ‘അനേകരുടെ ദാസന്‍’ എന്നതാണ് ബിഷപ്പിന്റെ അടിസ്ഥാന സ്വത്വമെന്ന് വിശുദ്ധ അഗസ്റ്റിനെ ഉദ്ധരിച്ച് ലിയോ പാപ്പ പറഞ്ഞു. എപ്പിസ്‌കോപ്പേറ്റിന്റെ ‘ദാനം’ വ്യക്തിപരമായ ബഹുമാനത്തിനോ അധികാരത്തിനോ വേണ്ടിയല്ല, മറിച്ച് ‘സുവിശേഷത്തിന്റെ ലക്ഷ്യത്തെ സേവിക്കുന്നതിനാണ്’ നല്‍കപ്പെട്ടിരിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ബിഷപ്പുമാര്‍

  • ആംഗ്ലിക്കന്‍ നവോത്ഥാനത്തിനുശേഷം ചരിത്രത്തിലാദ്യമായി ബ്രിട്ടീഷ് രാജകുടുംബാംഗത്തിന് കത്തോലിക്ക ആചാരപ്രകാരമുള്ള മൃതസംസ്‌കാരം

    ആംഗ്ലിക്കന്‍ നവോത്ഥാനത്തിനുശേഷം ചരിത്രത്തിലാദ്യമായി ബ്രിട്ടീഷ് രാജകുടുംബാംഗത്തിന് കത്തോലിക്ക ആചാരപ്രകാരമുള്ള മൃതസംസ്‌കാരം0

    ലണ്ടന്‍:  ആംഗ്ലിക്കന്‍ നവോത്ഥാനത്തിനുശേഷം ആദ്യമായി ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു അംഗത്തിന്റെ  കത്തോലിക്ക ആചാരപ്രകാരമുള്ള മൃതസംസ്‌കാരം വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ സെപ്റ്റംബര്‍ 16 ന് നടക്കും. 1994 ല്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ച കെന്റിലെ ഡച്ചസ് – കാതറിന്‍ ലൂസി മേരി വോര്‍സ്ലി – യുടെ മൃതസംസ്‌കാരമാണിത്. സെപ്റ്റംബര്‍ 4 ന് കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ വച്ചായിരുന്നു 92  വയസുള്ള ഡച്ചസിന്റെ അന്ത്യം. ആംഗ്ലിക്കന്‍ വിശ്വാസത്തില്‍ വളര്‍ന്ന ഡച്ചസ് 1961 ല്‍ കെന്റ് ഡ്യൂക്കും ജോര്‍ജ് അഞ്ചാം രാജാവിന്റെ ചെറുമകനുമായ പ്രിന്‍സ്

  • ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ വര്‍ധിക്കുന്നു; കണക്കുകളുമായി സിബിസിഐ പ്രസിഡന്റ്

    ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ വര്‍ധിക്കുന്നു; കണക്കുകളുമായി സിബിസിഐ പ്രസിഡന്റ്0

    ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെയുള്ള അക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് സി ബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. 2025 ജനുവരി മുതല്‍ ജൂണ്‍വരെ 378 ക്രൈസ്തവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമിക്കപ്പെട്ടു. 2014ല്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ 127 ആയിരുന്നത് 2024-ല്‍ 834 ആയി വര്‍ധിച്ചുവെന്ന് മാര്‍ താഴത്ത് ചൂണ്ടിക്കാട്ടി. ഓരോ ദിവസവും ശരാശരി രണ്ട് അക്രമണങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടാകുന്നുണ്ടെന്ന് മാര്‍ താഴത്ത് പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത ക്രിസ്തുജയന്തി 2025 ആഘോഷങ്ങളുടെയും ഒന്നാം നിഖ്യാ കൗണ്‍സിലിന്റെ

  • നൂറുമേനി ഗ്രാന്റ് ഫിനാലെയും മഹാസംഗമവും

    നൂറുമേനി ഗ്രാന്റ് ഫിനാലെയും മഹാസംഗമവും0

    ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പോസ്റ്റോലേറ്റ്, കുടുംബ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അതി രൂപതയിലെ 250 ഇടവകകളില്‍ നിന്നായി ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത വചന പഠന പദ്ധതിയായ നൂറുമേനി വചന പഠന മത്സരങ്ങളുടെ ഗ്രാന്റ് ഫിനാലെയും മഹാസംഗമവും എന്റെ സ്വന്തം ബൈബിള്‍ പദ്ധതിയുടെ ഉദ്ഘാടനവും സെപ്റ്റംബര്‍ 12,13 തീയതികളില്‍ ചങ്ങനാശേരി എസ്.ബി കോളജ് കാവുകട്ട് ഹാളില്‍ നടക്കും. 13 ന് രാവിലെ 10 മണിക്ക് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന

Latest Posts

Don’t want to skip an update or a post?