Follow Us On

23

January

2025

Thursday

  • കോട്ടപ്പുറം രൂപതയില്‍ 2025 ജൂബിലി വര്‍ഷത്തിന് 29 ന് തുടക്കം

    കോട്ടപ്പുറം രൂപതയില്‍ 2025 ജൂബിലി വര്‍ഷത്തിന് 29 ന് തുടക്കം0

    കോട്ടപ്പുറം : ആഗോള കത്തോലിക്ക സഭയില്‍ 2025 ജൂബിലി  വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കോട്ടപ്പുറം രൂപതയില്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഡിസംബര്‍ 29 -ന്  വൈകിട്ട്  നാലിന് ആരംഭം കുറിക്കും. ഇതോടനുബന്ധിച്ചുള്ള തിരുകര്‍മ്മങ്ങള്‍ കോട്ടപ്പുറം മാര്‍ക്കറ്റിലെ പുരാതനമായ സെന്റ് തോമസ് കപ്പേളയില്‍ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അരംഭിക്കും.  തുടര്‍ന്ന് ബിഷപ്പിന്റെ നേതൃത്വത്തില്‍ വൈദികര്‍, സന്യസ്തര്‍, സംഘടനാ ഭാരവാഹികള്‍, മതാധ്യാപകര്‍,  കുടുംബയൂണിറ്റ് ഭാരവാഹികള്‍, തുടങ്ങിയവര്‍ ജൂബിലി കുരിശുവഹിച്ച് പ്രദക്ഷിണമായി  കത്തീഡ്രലിനു മുന്‍പിലെത്തും. കത്തീഡ്രലിനു മുന്‍പില്‍

  • ജയിലിനുള്ളില്‍ വിശുദ്ധ വാതില്‍ തുറന്നു; വത്തിക്കാനില്‍ പിറന്നത് പുതുചരിത്രം

    ജയിലിനുള്ളില്‍ വിശുദ്ധ വാതില്‍ തുറന്നു; വത്തിക്കാനില്‍ പിറന്നത് പുതുചരിത്രം0

    വത്തിക്കാന്‍ സിറ്റി: റോമിലെ ഏറ്റവും വലിയ ജയിലായ റെബിബിയില്‍ തടവുകാരും ജയില്‍ ഗാര്‍ഡുകളും ഒരുമിച്ച് ‘സൈലന്റ് നൈറ്റ്’ പാടി പരസ്പരം സമാധാനം ആശംസിച്ചപ്പോള്‍ ഒരു പുതുചരിത്രം അവിടെ പിറക്കുകയായിരുന്നു. വിശുദ്ധ സ്റ്റീഫന്റെ തിരുനാള്‍ദിനത്തില്‍ റെബിബിയ ജയില്‍ കോംപ്ലക്സില്‍ മാര്‍പ്പാപ്പ അര്‍പ്പിച്ച ദിവ്യബലി മധ്യേയായിരുന്നു ഈ അപൂര്‍വമായ കാഴ്ച. നേരത്തെ 2025 ജൂബിലിവര്‍ഷത്തിന്റെ ഭാഗമായി ജയിലില്‍ വിശുദ്ധ വാതില്‍ തുറന്നുകൊണ്ട് പാപ്പ ഇപ്രകാരം പറഞ്ഞു, ‘സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ക്രിസ്മസിന്  ജൂബിലി വര്‍ഷത്തിന്റെ ആദ്യവിശുദ്ധ വാതില്‍ തുറന്നു. രണ്ടാമത്തേത്

  • ബിഷപ് ഡോ.ഡെന്നീസ് കുറുപ്പശേരിക്ക് പള്ളിപ്പുറം മഞ്ഞുമാത ബസിലിക്കയില്‍ സ്വീകരണം

    ബിഷപ് ഡോ.ഡെന്നീസ് കുറുപ്പശേരിക്ക് പള്ളിപ്പുറം മഞ്ഞുമാത ബസിലിക്കയില്‍ സ്വീകരണം0

    കോട്ടപ്പുറം: കണ്ണൂര്‍ രൂപത സഹായമെത്രനായി അഭിഷിക്തനായ  ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശേരിക്ക് കോട്ടപ്പുറം രൂപതയും മാത്യ ഇടവക പള്ളിപ്പുറം മഞ്ഞു മാത ബസിലിക്കയും ചേര്‍ന്ന് സ്വീകരണം നല്‍കുന്നു. ഡിസംബര്‍ 28-ന്  വൈകിട്ട് 3.30ന് പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക കവാടത്തില്‍ ബിഷപ്പിനെ എതിരേല്‍ക്കും. തുടര്‍ന്ന് ബിഷപ്് ഡോ. ഡെന്നീസിന്റെ  മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി. വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ബിഷപ്് ഡോ.ആന്റണി വാലുങ്കല്‍ വചനപ്രഘോഷണം നടത്തും. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലും കോട്ടപ്പുറം ബിഷപ് എമിരിറ്റസ് ഡോ. ജോസഫ്

  • മാതാവിന്റെ  കരംപിടിച്ച് നേടിയ  പ്രതിഭാപട്ടം

    മാതാവിന്റെ കരംപിടിച്ച് നേടിയ പ്രതിഭാപട്ടം0

    ജോസഫ് ജോസഫ് ‘ആദ്യമായും അവസാനമായും എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ. ഈ വിജയം നേടിത്തന്നത് എന്റെ ഈശോയും  മാതാവുമാണ്” ഈ വര്‍ഷത്തെ ലോഗോസ് പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ആറാം ക്ലാസില്‍ പഠിക്കുന്ന 11 വയസുകാരന്‍ ജിസ്‌മോന്‍ സണ്ണി വിജയം നേടിയ വേദിയില്‍ പറഞ്ഞ വാക്കുകളാണിത്. ജിസ്‌മോന്‍ നേരിട്ട ശാരീരിക വെല്ലുവിളികളെയും കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെയുംകുറിച്ച് അറിയുമ്പോഴാണ് നാലര ലക്ഷംപേരെ പിന്നിലാക്കി ലോഗോസ് പ്രതിഭയായ ഈ ആറാം ക്ലാസുകാരന്റെ വാക്കുകള്‍ വെറും ഭംഗിവാക്കല്ലെന്ന് വ്യക്തമാകുന്നത്. കോതമംഗലം രൂപതയിലെ ബെത്‌ലഹേം ഇടവകയിലെ,

  • വെറുപ്പ് സുവിശേഷമല്ല

    വെറുപ്പ് സുവിശേഷമല്ല0

      ഫാ. മാത്യു ആശാരിപറമ്പില്‍   ഭരണഘടനയെന്ന സുന്ദരസ്വപ്‌നം സ്വതന്ത്രഭാരതം സാക്ഷാത്കരിച്ചതിന്റെ എഴുപത്തിയഞ്ചാം വര്‍ഷം ഈ ദിനങ്ങളില്‍ ആഘോഷിക്കുകയാണ്. ഭാരതത്തിലെ ജനങ്ങള്‍ ഈ രാജ്യത്തെ ജനാധിപത്യ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചുകൊണ്ട് സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും ആത്മാവിനെ പുണരുന്നുവെന്ന് പ്രഖ്യാപിച്ച പുണ്യപുസ്തകമാണ് ഭരണഘടന. ഈ ദിനങ്ങളില്‍ ആ ശ്രേഷ്ഠഗ്രന്ഥം കൂടുതല്‍ സംസാരവിഷയമാകുന്നത് നാം ശ്രദ്ധിക്കുന്നു. പ്രധാനമന്ത്രി, ഭരണഘടനയെ തലതാഴ്ത്തി പ്രണമിക്കുന്നതും പാര്‍ലമെന്റ് അംഗങ്ങള്‍ ഈ ഗ്രന്ഥം ഉയര്‍ത്തിപ്പിടിച്ച് പ്രതിജ്ഞയെടുക്കുന്നതും പ്രസംഗിക്കുന്നതും നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഭരണഘടന

  • യുദ്ധഭൂമിയിലെ നക്ഷത്രങ്ങള്‍

    യുദ്ധഭൂമിയിലെ നക്ഷത്രങ്ങള്‍0

      ജോസഫ് മൈക്കിള്‍     യുദ്ധഭൂമിയിലൂടെ വാഹനം ഓടിച്ചുപോകുന്ന കന്യാസ്ത്രീയെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍, അങ്ങനെയൊരാള്‍ സൗത്ത് സുഡാനിലുണ്ട്. അതും ഒരു മലയാളി. യുദ്ധങ്ങളുടെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും പിടിയിലമര്‍ന്ന സൗത്ത് സുഡാനില്‍ ഗവണ്‍മെന്റിനും റിബലുകള്‍ക്കും ഒരുപോലെ സ്വീകാര്യയാണ് സിസ്റ്റര്‍ ഗ്രേസി അടിച്ചിറയില്‍. സ്‌നേഹംകൊണ്ട് ആ രാജ്യത്തെതന്നെ കീഴടക്കാന്‍ സിസ്റ്ററിന് കഴിഞ്ഞിരിക്കുന്നു. സൗത്ത് സുഡാനിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മരുന്നും ഭക്ഷണവുമായി പുറപ്പെട്ടതായിരുന്നു ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം. വൈകുന്നേരം തിരിച്ചെത്താനായിരുന്നു അവരുടെ പ്ലാന്‍. ഉച്ചകഴിഞ്ഞപ്പോള്‍ ഒരു ഗര്‍ഭിണിയെ അടിയന്തിരമായി

  • സ്‌പെഷ്യല്‍ ക്രിസ്മസ്‌

    സ്‌പെഷ്യല്‍ ക്രിസ്മസ്‌0

      ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS     2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്‌സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്‌നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്‌സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

  • ക്രിസ്മസ്  ദൈവത്തിന്റെ വിസ്മയം

    ക്രിസ്മസ് ദൈവത്തിന്റെ വിസ്മയം0

    ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ (പ്രസിഡന്റ് കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി)     വിസ്മയങ്ങളുടെ ദൈവം എന്നുള്ളത് എന്റെ ജീവിതാനുഭവമാണ്. ദൈവം എന്റെ ജീവിതത്തിലേക്ക് ഓരോ നിമിഷവും കടന്നുവരുന്നത് ഞാന്‍ അനുഭവിച്ചിട്ടുണ്ട്. സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഭാവത്തില്‍, ദുഃഖത്തിന്റെയും സഹനത്തിന്റെയും ഭാവത്തില്‍. ഓരോ നിമിഷവും ഓരോ കുദാശയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നു വെച്ചാല്‍ കുദാശകള്‍ ദൈവവരപ്രസാദത്തിന്റെയും കൃപയുടെയും അടയാളാണല്ലോ. ദുഃഖമാകട്ടെ, സന്തോഷമാകട്ടെ അവയൊക്കെ ദൈവം നല്‍കുന്ന കൃപകളാണ്. ദൈവം തരുന്നതൊക്കെ അനുഗ്രഹമാണെന്ന് കരുതി അവയെ സ്വീകരിക്കുവാന്‍

Latest Posts

Don’t want to skip an update or a post?