വിദ്യാര്ത്ഥികളുടെ മരിയന് തീര്ത്ഥാടനം ശ്രദ്ധേയമായി
- ASIA, Featured, Kerala, LATEST NEWS
- September 8, 2025
റോം: ഈ ലോകത്തിന് നമ്മുടെ ദാഹം ശമിപ്പിക്കാനാവില്ലെന്ന് ഓര്മിപ്പിച്ചും നമ്മുടെ പ്രത്യാശയായ യേശുവുമായി സൗഹൃദം സ്ഥാപിക്കുവാന് യുവജനങ്ങളെ ക്ഷണിച്ചും ലിയോ 14 ാമന് പാപ്പ. റോമില് നടന്ന യുവജനജൂബിലിയുടെ സമാപനദിവ്യബലിയില് പങ്കെടുത്ത പത്ത് ലക്ഷം യുവജനങ്ങളോടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. എല്ലാകാര്യങ്ങളും എപ്പോഴും സുഖമമായി മുമ്പോട്ട് പോകുന്ന ഒരു ജീവിതത്തിനായല്ല, മറിച്ച് സ്നേഹത്തിനായി സ്വയം ദാനം ചെയ്തുകൊണ്ട് നിരന്തരം നവീകരിക്കപ്പെടുന്ന ഒരു അസ്തിത്വത്തിനുവേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് റോമിലെ തോര് വര്ഗാറ്റ് സര്വകലാശാല ഗ്രൗണ്ടില് ദിവ്യബലിക്കായി തടിച്ചുകൂടിയ ലക്ഷക്കണക്കിന്
തൃശൂര്: തൃശൂര് അതിരൂപത സംഘടിപ്പിക്കുന്ന സമുദായ ജാഗ്രത സദസ് സെപ്റ്റംബര് 21ന് തൃശൂരില് നടക്കും. അതിരൂപത തലത്തില് നടത്തുന്ന ജാഗ്രത സദസിന് അനുബന്ധമായി അതിരൂപതയിലെ 240 ഇടവകകളില് ബോധവല്ക്കരണ സദസുകള് നടന്നുവരുന്നു. ജാഗ്രത സദസിന്റെ അതിരൂപതാതല ഉദ്ഘാടനം കഴിഞ്ഞ ജൂണ് മാസത്തില് ചുവന്നമണ്ണ് സെന്റ് ജോസഫ് ദൈവാലയത്തില് തൃശൂര് അതിരൂപത സഹായ മെത്രാന് മാര് ടോണി നീലങ്കാവില് നിര്വഹിച്ചിരുന്നു. രാജ്യത്ത് മതസ്വാതന്ത്യത്തിന് നേരെ ഉയരുന്ന വെല്ലുവിളികള്, ജെ.ബി കോശി കമ്മീഷന് നടപടികളില് സര്ക്കാര് സ്വീകരിക്കുന്ന ഒളിച്ചുകളി, വിദ്യാഭ്യാസ
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്സമിതിയുടെ (കെസിബിസി) സമ്മേളനം ഇന്നലെ (ഓഗസ്റ്റ് 5) വൈകുന്നേരം 5-ന് തുടങ്ങി. ഓഗസ്റ്റ് 9 വരെ മെത്രാന്മാരുടെ വാര്ഷിക ധ്യാനം നടക്കും. ശാലോം മീഡിയ സ്പിരിച്വല് ഡയറക്ടര് റവ. ഡോ. റോയി പാലാട്ടി സിഎംഐ ആണ് ധ്യാനം നയിക്കുന്നത്.
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിക്ക് (കെഎസ്എസ്എസ്) മംഗളം സോഷ്യല് റെസ്പോണ്സിബിലിറ്റി ദേശീയ അവാര്ഡ് സമ്മാനിച്ചു. മംഗളം പബ്ലിക്കേഷന്സിന്റെ 56-ാമത് വാര്ഷിക ത്തോടനുബന്ധിച്ച് ഏര്പ്പെടുത്തിയതാണ് ഈ പുരസ്കാരം. ഡല്ഹി കോണ്സ്റ്റിറ്റിയൂഷന്സ് ക്ലബിലെ സ്പീക്കര് ഹാളില് നടന്ന ചടങ്ങില് കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. സുനില് പെരുമാനൂര് അവാര്ഡ് ഏറ്റുവാങ്ങി. സമ്മേളനത്തില് എംപിമാരായ അഡ്വ. ഫ്രാന്സിസ് ജോര്ജ,് ജോസ് കെ. മാണി എം.പി, ആന്റോ ആന്റണി എം.പി, ജോണ് ബ്രിട്ടാസ് എം.പി, ഡീന്
കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസ സ്ഥാപനങ്ങള് മൂല്യാധിഷ്ഠിത ഭാവി തലമുറയെ വാര്ത്തെടുക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല്. കാഞ്ഞിരപ്പള്ളി രൂപത കോര്പ്പറേറ്റ് മാനേജ്മെന്റ് സ്കൂളുകളുടെ 2024 – 25 അധ്യയന വര്ഷത്തെ മെറിറ്റ് ദിനാചരണം കാഞ്ഞിരപ്പള്ളി സെന്റ്മേരീസ് ഗേള്സ് ഹൈസ്കൂളില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രൂപത വികാരി ജനറാള് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല് അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് ഗേള്സ് ഹൈസ്കൂള് മാനേജര് സിസ്റ്റര് സലോമി സിഎംസി, രൂപത കോര്പ്പറേറ്റ് മാനേജര് ഫാ. ഡൊമിനിക് അയലൂപറമ്പില്,
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രല് ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപന ആഘോഷങ്ങള്ക്ക് തുടക്കംകുറിച്ചുകൊണ്ട് അക്കരപ്പള്ളിയി ല്നിന്നും കത്തീഡ്രല് പള്ളിയിലേക്ക് ജൂബിലി വിളംബര റാലി നടത്തി. കത്തോലിക്ക കോണ്ഗ്രസ്, പിതൃവേദി, മാതൃവേദി, എസ്എംവൈഎം, വിന്സെന്റ് ഡി പോള്, കൂട്ടായ്മ ലീഡേഴ്സ് എന്നിവരുടെ നേതൃത്വത്തില് നടന്ന റാലി കത്തീഡ്രല് വികാരി റവ.ഡോ. കുര്യന് താമരശേരി ഫ്ളാഗ് ഓഫ് ചെയ്തു. കാഞ്ഞിരപ്പള്ളി ടൗണ് ചുറ്റി നടന്ന വര്ണ്ണശബളമായ റാലി കത്തീഡ്രല് പള്ളിയില് സമാപിച്ചു. തുടര്ന്ന് ജൂബിലി പതാക ഉയര്ത്തി. 200 പേര്
താമരശേരി: മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് സ്റ്റാര്ട്ട് മാതൃകയാണെന്ന് താമരശേരി രൂപതാധ്യക്ഷന് മാര് റെമീ ജിയോസ് ഇഞ്ചനാനിയില്. താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റാര്ട്ട് (സെന്റ് തോമസ് അക്കാദമി ഫോര് റിസര്ച്ച് ആന്ഡ് ട്രെയിനിംഗ്) അക്കാദമിയുടെ 20-ാമത് (2025-26) അധ്യയന വര്ഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാര്ട്ട് ഡയറക്ടര് റവ. ഡോ. സുബിന് കിഴക്കേവീട്ടില്, ദീപിക റസിഡന്റ് മാനേജര് ഫാ. ഷെറിന് പുത്തന്പുരക്കല്, കമ്മ്യൂണിക്കേഷന് മീഡിയ ഡയറക്ടര് ഫാ. സിബി കുഴിവേലില് എന്നിവര് പ്രസംഗിച്ചു. സ്റ്റാര്ട്ടിന്റെ വിവിധ
പാലാ: കേരളത്തിലെ ആദ്യ ലഹരി വിമോചന ചികിത്സാ കേന്ദ്രമായ പാലാ അഡാര്ട് സേവന പാതയില് 41 വര്ഷം പൂര്ത്തിയാക്കി 42-ാമത് വര്ഷത്തിലേക്ക് കടക്കുന്നു. 1984 ജൂലൈ മൂന്നിന് പാലാ രൂപതയുടെ പ്രഥമ ബിഷപ് മാര് സെബാസ്റ്റ്യന് വയലിലാണ് അഡാര്ട്ടിന്റെ ഉദ്ഘാടനം നിര്വഹിച്ചത്. ഫാ. സെബാസ്റ്റ്യന് പാട്ടത്തില്, സിസ്റ്റര് ജോവാന് ചുങ്കപ്പുര, എന്.എം സെബാസ്റ്റ്യന് തുടങ്ങിയവരുടെ ശ്രമഫലമായാണ് പ്രവര്ത്തനങ്ങള് ആരംഭിച്ചത്. 1995 മുതല് കേന്ദ്ര ഗവണ്മെന്റിന്റെ സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴില് സൗജന്യ ചികിത്സയാണ് അഡാര്ട്ടില് ലഭ്യമാക്കുന്നത്.
Don’t want to skip an update or a post?