Follow Us On

19

April

2025

Saturday

  • ഇന്‍ഫാം ഗോവ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങള്‍ ദേശീയ ചെയര്‍മാനുമായി ചര്‍ച്ച നടത്തി

    ഇന്‍ഫാം ഗോവ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങള്‍ ദേശീയ ചെയര്‍മാനുമായി ചര്‍ച്ച നടത്തി0

    കാഞ്ഞിരപ്പള്ളി: ഇന്‍ഫാം ഗോവ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലിനെ സന്ദര്‍ശിച്ചു. വൈവിധ്യമാര്‍ന്ന കൃഷികളെ ക്കുറിച്ചുള്ള പഠനം, സമ്മിശ്ര കൃഷിയുടെ സാധ്യത, തേയില, ഏലം, കുരുമുളക്, കാപ്പി കൃഷിയിടങ്ങളുടെ സന്ദര്‍ശനം, അനുബന്ധകൃഷികളായ കന്നുകാലിവളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി തുടങ്ങിയവയെക്കുറിച്ചുള്ള പഠനം, കേരള കര്‍ഷകരുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് ഗോവയില്‍ വിപണി കണ്ടെത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഗോവ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ദേശീയ ചെയര്‍മാനുമായി ചര്‍ച്ച നടത്തി. ഗോവയില്‍ സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഇന്‍ഫാം

  • കാഞ്ഞിരപ്പള്ളി രൂപതയില്‍ മാര്‍ പവ്വത്തില്‍ അനുസ്മരണം 18ന്

    കാഞ്ഞിരപ്പള്ളി രൂപതയില്‍ മാര്‍ പവ്വത്തില്‍ അനുസ്മരണം 18ന്0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ ജോസഫ് പവ്വത്തിലിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നാളെ (മാര്‍ച്ച് 18) കാഞ്ഞിരപ്പള്ളി രൂപതയില്‍ മാര്‍ പവ്വത്തില്‍ അനുസ്മരണം നടത്തുന്നു. രൂപതയിലെ എല്ലാ പള്ളികളിലും പരിശുദ്ധ കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ്  കത്തീഡ്രലില്‍ രാവിലെ 6.40ന് പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ഒപ്പീസ് നടത്തും. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാന്‍,  ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത, സിബിസിഐ പ്രസിഡന്റ് തുടങ്ങി വിവിധ തലങ്ങളില്‍

  • ഗര്‍ഭിണിയടക്കം ക്രൈസ്തവ വിശ്വാസം  സ്വീകരിച്ച മൂന്ന് പേര്‍ക്ക് തടവുശിക്ഷ

    ഗര്‍ഭിണിയടക്കം ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മൂന്ന് പേര്‍ക്ക് തടവുശിക്ഷ0

    ടെഹ്‌റന്‍/ഇറാന്‍: ഇസ്‌ളാം മതം ഉപേക്ഷിച്ച് ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവന്ന ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ക്ക് ഇറാനില്‍ തടവു ശിക്ഷ. അബ്ബാസ് സൂരി, നര്‍ഗസ് നസ്രി, മെഹ്റാന്‍ ഷംലൂയി എന്നിവര്‍ക്കാണ്  ദീര്‍ഘകാല തടവ്ശിക്ഷ ഇറാനിയന്‍ കോടതി വിധിച്ചത്. തലസ്ഥാനമായ ടെഹ്റാനിലെ അവരുടെ വീടുകളില്‍ നടത്തിയ റെയ്ഡുകളിലാണ് ഇവരെ അറസ്റ്റ് ചെയ്യുകയും എവിന്‍ ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തത്. വിചാരണ നേരിടുന്നതിന് മുമ്പ് ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇറാനിയന്‍ മുസ്ലീം മതവിശ്വാസികള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ ഇത്രയും

  • ക്രൈസ്തവ പെണ്‍കുട്ടിയുടെ നിര്‍ബന്ധിത വിവാഹവും മതംമാറ്റവും കോടതി അസാധുവാക്കി

    ക്രൈസ്തവ പെണ്‍കുട്ടിയുടെ നിര്‍ബന്ധിത വിവാഹവും മതംമാറ്റവും കോടതി അസാധുവാക്കി0

    പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ  ക്രൈസ്തവ പെണ്‍കുട്ടിയുടെ നിര്‍ബന്ധിത വിവാഹവും മതംമാറ്റവും സിവില്‍ കോടതി അസാധുവാക്കി. 11-ാം വയസു മുതല്‍ ദുരുപയോഗത്തിനും നിര്‍ബന്ധിത മതംമാറ്റത്തിനും വിധേയയായ  പെണ്‍കുട്ടിക്കാണ് ബഹവല്‍പൂരിലെ സിവില്‍ കോടതി പുറപ്പെടുവിച്ച സുപ്രാധമായ വിധിയിലൂടെ നീതി ലഭിച്ചത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ എഡിഎഫ് ഇന്റര്‍നാഷണലിന്റെയും അനുബന്ധ അഭിഭാഷകരുടെയും പിന്തുണയോടെയാണ് ഷാഹിദ ബീബി എന്ന പെണ്‍കുട്ടിയുടെ കേസ് വാദിച്ചത്. ഷാഹിദ ബീബിക്ക് 11 വയസ്സുള്ളപ്പോഴാണ്  ഒരു മുസ്ലീം പുരുഷനുമായി അമ്മ ഒളിച്ചോടിയത്. ഈ മുസ്ലീം പുരുഷന്റെ സഹോദരന് അവളെ

  • അധ്യാപകര്‍ ധാര്‍മിക മൂല്യമുള്ള തലമുറയെ വാര്‍ത്തെടുക്കണം:  കാതോലിക്ക ബാവ

    അധ്യാപകര്‍ ധാര്‍മിക മൂല്യമുള്ള തലമുറയെ വാര്‍ത്തെടുക്കണം: കാതോലിക്ക ബാവ0

    തിരുവനന്തപുരം: അധ്യാപകര്‍ ധാര്‍മിക മൂല്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് തിരുവനന്തപുരം മേജര്‍  അതിഭദ്രാസനത്തിന്റെ വാര്‍ഷിക സമ്മേളനവും വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്ക ബാവ. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് തിരുവനന്തപുരം മേജര്‍ അതിഭദ്രാസന പ്രസിഡന്റ് റോയ് എന്‍.ജി അധ്യക്ഷത വഹിച്ചു. മേജര്‍ അതിരൂപത വികാരി ജനറാളും സ്‌കൂളുകളുടെ കറസ്‌പോണ്ടന്റുമായ വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്‌കോപ്പ, പട്ടം സെന്റ് മേരീസ്

  • വിധിക്കുന്നതിനുമുമ്പ് ഹൃദയപൂര്‍വം മനസിലാക്കാന്‍ നീതിപാലകര്‍ ശ്രമിക്കണം

    വിധിക്കുന്നതിനുമുമ്പ് ഹൃദയപൂര്‍വം മനസിലാക്കാന്‍ നീതിപാലകര്‍ ശ്രമിക്കണം0

    കാക്കനാട്: വിധിക്കുന്നതിനുമുമ്പ് ഹൃദയപൂര്‍വം മനസിലാക്കാന്‍ ശ്രമിക്കുന്നവരാകണം നീതിപാലകരെന്നു ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. സീറോമലബാര്‍സഭയിലെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ട്രൈബ്യൂണല്‍ ജഡ്ജി മാരുടെയും നീതി സംരക്ഷകരുടെയും രൂപതകളിലെ ജുഡീഷല്‍ വികാരിമാരുടെയും സംയുക്ത സമ്മേളനം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്തു സംസാ രിക്കുകയായിരുന്നു സഭയുടെ നീതി നിര്‍വഹണ വിഭാഗത്തിന്റെ മോഡറേറ്ററായ മാര്‍ മൂലക്കാട്ട്. മനുഷ്യന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതിനും കൂദാശകളുടെ പരിശുദ്ധി സംരക്ഷിക്കുന്നതിനും ദൈവത്തിന്റെ കാരുണ്യം മനുഷ്യന്റെ ബലഹീനതയാല്‍ മറയ്ക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും ഉതകുന്നതാകണം സഭയിലെ നീതിനിര്‍വഹണമെന്ന്

  • നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബൈബിള്‍ ഫെസ്റ്റ് ശ്രദ്ധേയമായി

    നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബൈബിള്‍ ഫെസ്റ്റ് ശ്രദ്ധേയമായി0

    ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ  സീറോ മലബാര്‍ കാത്തലിക് സമൂഹം ഒന്നാകെ ഏറ്റെടുത്ത കലയുടെ പകല്‍പ്പൂരമായ ബൈബിള്‍ ഫെസ്റ്റ് ശ്രദ്ധേയമായി. ബെല്‍ ഫാസ്റ്റിലെ  ഓള്‍ സെയിന്റ്‌സ് കോളജിലായിരുന്നു ഫെസ്റ്റ് നടന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഏറ്റവും വലിയ മലയാളി കലാമേളയാണ് നൂറുകണക്കിന് ആസ്വാദകര്‍ തിങ്ങിനിറഞ്ഞ സദസില്‍ അവതരിപ്പിക്കപ്പെട്ടത്. ബൈബിള്‍ അധിഷ്ഠിതമാ യിരുന്നു കലാമേളയെങ്കിലും അവതരണ മികവും കലാമൂല്യവും ഉയര്‍ന്നുനിന്നു. പലരും പ്രവാസ ജീവിതത്തിന് മുന്‍പ് അഴിച്ചു വച്ച ചിലങ്കയും ചായവും ഒരിക്കല്‍ കൂടി എടുത്തണിഞ്ഞു. അര ങ്ങിലെത്തിയ കലാകാരികളുടെ മികവാര്‍ന്ന

  • ചികിത്സയില്‍ തുടരുന്ന മാര്‍പാപ്പയ്ക്കുവേണ്ടി  പ്രത്യേക വിശുദ്ധ കുര്‍ബാന

    ചികിത്സയില്‍ തുടരുന്ന മാര്‍പാപ്പയ്ക്കുവേണ്ടി പ്രത്യേക വിശുദ്ധ കുര്‍ബാന0

    വത്തിക്കാന്‍സിറ്റി: ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി ഇന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അപ്പസ്‌തോലിക് കൊട്ടാരത്തിലെ പൗളിന്‍ ചാപ്പലില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ കര്‍ദിനാള്‍മാരും വത്തിക്കാനിലെ നയതന്ത്രപ്രതിനിധികളും പങ്കെടുക്കും. അതേസമയം റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍. കഴിഞ്ഞ ദിവസത്തെ എക്‌സ്‌റേ പരിശോധനാഫലം തൃപ്തികരമാണ്. എങ്കിലും മാര്‍പാപ്പയ്ക്ക് രാത്രിയിലും പകലും ഓക്‌സിജന്‍ നല്‍കുന്നത് തുടരുന്നുണ്ട്. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നടന്നുവരുന്ന

Latest Posts

Don’t want to skip an update or a post?