Follow Us On

16

August

2025

Saturday

  • വി.എസ് അച്യുതാനന്ദന്‍ സാധാരണക്കാരുടെ നേതാവ്: മാര്‍ റാഫേല്‍ തട്ടില്‍

    വി.എസ് അച്യുതാനന്ദന്‍ സാധാരണക്കാരുടെ നേതാവ്: മാര്‍ റാഫേല്‍ തട്ടില്‍0

    കൊച്ചി: കേരള രാഷ്ട്രീയത്തിലെ ജനകീയരായ മുഖ്യമന്ത്രിമാരില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന മുഖമായിരിക്കും അന്തരിച്ച വി. എസ് അച്യുതാന്ദന്‍ എന്ന് മേജര്‍ ആര്‍ച്ചുബിഷപ്  മാര്‍ റാഫേല്‍ തട്ടില്‍. എട്ടു പതിറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം നിലകൊണ്ടിട്ടുള്ള നേതാവായിരുന്നു അദ്ദേഹം. പാരിസ്ഥിതിക വിഷയങ്ങളെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുന്നതില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ വലിയ സ്ഥാനം വഹിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം ആരംഭിച്ച  വി.എസ്. അച്യുതാനന്ദന്‍, സര്‍ സി.പി രാമസ്വാമി അയ്യരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി നടന്ന

  • മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ വാര്‍ഷികത്തില്‍  വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററി സന്ദര്‍ശിച്ച് ലിയോ പാപ്പ

    മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ വാര്‍ഷികത്തില്‍ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററി സന്ദര്‍ശിച്ച് ലിയോ പാപ്പ0

    റോം: മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ 56-ാം വാര്‍ഷികദിനത്തില്‍, റോമിന് തെക്കുകിഴക്കായി കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ‘സ്‌പെക്കോള വത്തിക്കാന’ എന്നറിയപ്പെടുന്ന വത്തിക്കാന്‍ ജ്യോതിശാസ്ത്ര നിരീക്ഷണാലയം ലിയോ 14 ാമന്‍ പാപ്പ സന്ദര്‍ശിച്ചു. പര്യടനത്തിന്റെ ഭാഗമായി, ‘ആസ്‌ട്രോഫിസിക്‌സ് വകുപ്പിലെ’ദൂരദര്‍ശിനികളുടെയും ശാസ്ത്രീയ ഉപകരണങ്ങളുടെയും’  പ്രവര്‍ത്തനങ്ങള്‍ പാപ്പക്ക് പരിചയപ്പെടുത്തി. 1969 ജൂലൈ 20 നാണ് അമേരിക്കന്‍ ബഹിരാകാശയാത്രികരായ നീല്‍ ആംസ്‌ട്രോങ്ങും ബസ് ആല്‍ഡ്രിനും ആദ്യമായി ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങിയത്. ആ ചരിത്ര നിമിഷത്തിന്റെ പ്രക്ഷേപണം ലോകമെമ്പാടുമുള്ള 650 ദശലക്ഷത്തിലധികം ആളുകള്‍

  • ആയിരം വര്‍ഷത്തിലധികം പഴക്കമുള്ള പരിശുദ്ധ ദൈവമാതാവിന്റെ ദൈവാലയം മോസ്‌ക് ആക്കാനൊരുങ്ങി തുര്‍ക്കി

    ആയിരം വര്‍ഷത്തിലധികം പഴക്കമുള്ള പരിശുദ്ധ ദൈവമാതാവിന്റെ ദൈവാലയം മോസ്‌ക് ആക്കാനൊരുങ്ങി തുര്‍ക്കി0

    ഇസ്താംബുള്‍/തുര്‍ക്കി: 10 ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആനിയിലുള്ള അര്‍മേനിയന്‍  കത്തീഡ്രല്‍  മോസ്‌കായി മാറ്റാനൊരുങ്ങി തുര്‍ക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനറ്റോളു വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പുരാതനമായ ക്രൈസ്തവ ദൈവാലയത്തിന്റെ ക്രൈസ്തവ വേരുകളെക്കുറിച്ച് പരാമര്‍ശിക്കുകപോലും ചെയ്യാത്ത റിപ്പോര്‍ട്ട്,  നേരത്തെ മോസ്‌കാക്കി മാറ്റിയ പുരാതനമായ ഹാഗിയ സോഫിയ, ചോര ബസിലിക്കകളുടെ അതേ വിധിയാണ് ആനിയിലെ കത്തീഡ്രലിനെയും കാത്തിരിക്കുന്നതെന്ന സൂചന നല്‍കുന്നു. ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ക്രൈസ്തവ ദൈവാലയം മധ്യകാല അര്‍മേനിയന്‍ വാസ്തുവിദ്യയുടെ പ്രമാദമായ ഉദാഹരണമാണ്. യുനെസ്‌കോയുടെ

  • ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് സാംസ്‌കാരിക നേതാവ്

    ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് സാംസ്‌കാരിക നേതാവ്0

    തിരുവല്ല: സമൂഹത്തില്‍ വ്യത്യസ്തമായ കാഴ്ച്ചപ്പാട് കൊണ്ടുവന്ന ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് കേരളത്തിന്റെ സാംസ്‌ക്കാരിക നേതാവായിരുന്നുവെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍. ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്റെ കീഴില്‍, ബഥനി സന്യാസസമൂഹത്തിന്റെ ചുമതലയില്‍, മാര്‍ ഗ്രിഗോറിയോസിന്റെ ജന്മനാടായ കല്ലൂപ്പാറ കോട്ടൂരില്‍  പ്രവര്‍ത്തിച്ചിരുന്ന മാര്‍ ഗ്രിഗോറിയോസ് ബഥനി ദിവ്യകാരു ണ്യാലയം, ചങ്ങനാശേരി അതിരൂപതയില്‍ ആരംഭിച്ച മിഷണറീസ് ഓഫ് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ  ചുമതലയിലേക്കു മാറുന്നതിന്റെ ഉദ്ഘാടനം നിര്‍വഹി ക്കുകയായിരുന്നു മാര്‍ തോമസ് തറയില്‍.

  • ‘നീതിയും സമാധാവും ആശ്ലേഷിക്കട്ടെ’;  വികാരനിര്‍ഭര ആഹ്വാനവുമായി ദക്ഷിണ സുഡാനിലെ ബിഷപ്പുമാര്‍

    ‘നീതിയും സമാധാവും ആശ്ലേഷിക്കട്ടെ’; വികാരനിര്‍ഭര ആഹ്വാനവുമായി ദക്ഷിണ സുഡാനിലെ ബിഷപ്പുമാര്‍0

    ജുബ/ദക്ഷിണ സുഡാന്‍: ദക്ഷിണ സുഡാനിലെ അക്രമം അവസാനിപ്പിക്കാനും രാജ്യത്ത് ഒരു ‘പുതിയ പ്രഭാതം സൃഷ്ടിക്കാനും’ ആഹ്വാനം ചെയ്ത് ദക്ഷിണ സുഡാന്‍ മെത്രാന്‍മാര്‍. ദക്ഷിണ സുഡാനിലെ ഗവണ്‍മെന്റിനെയും പൗരന്മാരെയും അഭിസംബോധന ചെയ്യുന്ന വികാരഭരിതമായ കത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമവും നശീകരണവും അവസാനിപ്പിക്കണമെന്ന് കത്തോലിക്കാ ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. ജൂലൈ 7 മുതല്‍ 11 വരെ നടന്ന ബിഷപ്പുമാരുടെ വാര്‍ഷികസമ്മേളനത്തിന് ശേഷമാണ് ‘നീതിയും സമാധാനവും ആശ്ലേഷിക്കട്ടെ’ എന്ന തലക്കെട്ടിലുള്ള കത്ത്  പ്രസിദ്ധീകരിച്ചത്. ‘വ്യോമാക്രമണങ്ങളുടെയും ഷെല്ലാക്രമണങ്ങളുടെയും റിപ്പോര്‍ട്ടുകള്‍, റോഡുകളിലും നദികളിലും ഹൈവേകളിലും നടക്കുന്ന

  • ജര്‍മ്മന്‍ ഭാഷാ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി

    ജര്‍മ്മന്‍ ഭാഷാ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി0

    കോട്ടപ്പുറം: കിഡ്‌സ് നാഷണല്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജര്‍മന്‍ ഭാഷാ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടി ഫിക്കറ്റ് വിതരണവും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പകളെ കുറിച്ചുള്ള ബോധവല്‍ക്കരണ സെമിനാറും നടത്തി. കിഡ്‌സ് കാമ്പസില്‍ നടന്ന സമ്മേളനം പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് ഉദ്ഘാടനം ചെയ്തു. കിഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എറണാകുളം ഡെപ്യൂട്ടി മാനേജര്‍ റിജാസ്

  • ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര കമ്മിറ്റിയിലേക്ക് ഒരു മലയാളി വൈദികന്‍

    ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര കമ്മിറ്റിയിലേക്ക് ഒരു മലയാളി വൈദികന്‍0

    ന്യൂഡല്‍ഹി: ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കായി വത്തിക്കാന്റെ ജോസഫ് റാറ്റ്‌സിംഗര്‍ ബനഡിക്ട് പതിനാറാമന്‍ ഫൗണ്ടേഷന്‍ (ഫോണ്ടാസിയോണ്‍ വത്തിക്കാന ജോസഫ് റാറ്റ്‌സിംഗര്‍ബെനഡെറ്റോ 16) സ്ഥാപിച്ച അന്താരാഷ്ട്ര കമ്മിറ്റിയിലേക്ക് മലയാളി വൈദികന്‍ റവ. ഡോ. തോമസ് വടക്കേല്‍ നിയമിതനായി.  2027 ഏപ്രില്‍ 16 ന് നടക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഈ അന്താരാഷ്ട്ര കമ്മിറ്റിയാണ്. ഇതില്‍ അക്കാദമിക് സമ്മേളനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ഗവേഷണ പദ്ധതികള്‍, ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ചിന്തകളെയും ദൈവശാസ്ത്ര സംഭാവനകളെയും ഉയര്‍ത്തിക്കാട്ടുന്ന മറ്റ് അനുസ്മരണ

  • യേശു മര്‍ത്തായെ ശാസിച്ചത് യഥാര്‍ത്ഥ ആനന്ദം നഷ്ടപ്പെടുത്തിയതുകൊണ്ട്: ലിയോ 14 ാമന്‍ പാപ്പ

    യേശു മര്‍ത്തായെ ശാസിച്ചത് യഥാര്‍ത്ഥ ആനന്ദം നഷ്ടപ്പെടുത്തിയതുകൊണ്ട്: ലിയോ 14 ാമന്‍ പാപ്പ0

    റോം:  യേശുവിനെ സ്വാഗതം ചെയ്യുന്നതിനായി നടത്തുന്ന തയാറെടുപ്പുകളുടെ തിരക്കില്‍, യേശുവുമായുള്ള കൂടിക്കാഴ്ചയുടെ ആനന്ദം മര്‍ത്താ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് മര്‍ത്തായെ യേശു ശാസിച്ചതെന്ന് ലിയോ 14 ാമന്‍ പാപ്പ. മര്‍ത്തായെപ്പോലെ മികച്ച ഭാഗം തിരഞ്ഞെടുക്കുന്നതില്‍ ചിലപ്പോള്‍ നമ്മളും പരാജയപ്പെട്ടേക്കാമെന്നും മറ്റുള്ളവരെ എങ്ങനെയാണ് സ്വാഗതം ചെയ്യേണ്ടതെന്നും എങ്ങനെ  മറ്റുള്ളവരുടെ സ്വാഗതം സ്വീകരിക്കാമെന്നും ഉള്‍പ്പെടുന്ന ആതിഥ്യമര്യാദയുടെ കല നാം അഭ്യസിക്കണമെന്നും കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ അപ്പസ്‌തോലിക് കൊട്ടാരത്തിന് മുന്നിലുള്ള പിയാസ ഡെല്ല ലിബര്‍ട്ടയില്‍ നടത്തിയ ആഞ്ചലൂസ് പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. മര്‍ത്തായുടെയും മേരിയുടെയും

Latest Posts

Don’t want to skip an update or a post?