Follow Us On

06

July

2025

Sunday

  • പെന്തക്കുസ്ത ദിനത്തില്‍ സിറിയയില്‍ 48 ക്രൈസ്തവരെ വധിച്ചതായി റിപ്പോര്‍ട്ട്

    പെന്തക്കുസ്ത ദിനത്തില്‍ സിറിയയില്‍ 48 ക്രൈസ്തവരെ വധിച്ചതായി റിപ്പോര്‍ട്ട്0

    പെന്തക്കുസ്ത ദിനത്തില്‍ പുലര്‍ച്ചെ 4 മണിക്ക്, ഡമാസ്‌കസിന്റെ  പ്രാന്തപ്രദേശത്ത് 48 ക്രിസ്ത്യന്‍ സ്ത്രീകളെ ഇസ്ലാമിക തീവ്രവാദികള്‍  വധിച്ചതായി റിപ്പോര്‍ട്ട്. വിശ്വാസിക്കാവുന്ന ഉറവിടത്തില്‍ നിന്നാണ തനിക്ക് ഈ റിപ്പോര്‍ട്ട് ലഭിച്ചതെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ആര്‍ച്ച് ബിഷപ്പ്  സാല്‍വത്തോര്‍ കോര്‍ഡിലിയോണ്‍ Xല്‍ പങ്കുവച്ച സന്ദേശത്തില്‍ രേഖപ്പെടുത്തി. വിശ്വാസത്തിനായി ജീവന്‍ വെടിഞ്ഞ അവരുടെ രക്തം ക്രൈസ്തവ സഭയുടെ വിത്താകട്ടെയെന്നും, ഈ കൊലപാതകങ്ങളില്‍ പ്രതിഷേധിക്കാന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സമൂഹം എഴുന്നേല്‍ക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം മുന്‍ ഇസ്ലാമിക മിലിഷ്യ

  • അമല മെഡിക്കല്‍ കോളജില്‍ 200 കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗുകള്‍ നല്‍കി

    അമല മെഡിക്കല്‍ കോളജില്‍ 200 കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗുകള്‍ നല്‍കി0

    തൃശൂര്‍:  കാന്‍സര്‍ രോഗംമൂലം മുടി നഷ്ടമായ 200  പേര്‍ക്ക്  അമല മെഡിക്കല്‍ കോളേജ് ആശുപത്രി സൗജന്യമായി വിഗുകള്‍ നല്‍കി. അമല ഓഡിറ്റോറിയത്തില്‍ നടന്ന 37-ാമത് സൗജന്യ വിഗ് വിതരണ സമ്മേളനം മണലൂര്‍ എംഎല്‍എ മുരളി പെരുന്നെല്ലി ഉദ്ഘാടനം ചെയ്തു. അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, അമല മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ദീപ്തി രാമകൃഷ്ണന്‍, ഡോ. ബിബി സൂസന്‍

  • വിമാന ദുരന്തം; ഇന്ത്യയുടെ ആത്മാവിലേല്പിച്ച മുറിപ്പാടുകള്‍ വലുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

    വിമാന ദുരന്തം; ഇന്ത്യയുടെ ആത്മാവിലേല്പിച്ച മുറിപ്പാടുകള്‍ വലുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍0

    കൊച്ചി: അഹമ്മദാബാദ് വിമാന ദുരന്തം ഇന്ത്യയുടെ ആത്മാവിലേല്പിച്ച മുറിപ്പാടുകള്‍ വലുതും അതീവ ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ ഭാരതത്തിലെ ക്രൈസ്തവ സമൂഹം ഒന്നാകെ അതീവ ദുഃഖത്തോടെ പങ്കുചേരുന്നു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായും പരിക്കേറ്റവരുടെ സുഖപ്രാപ്തിക്കുവേണ്ടിയും വിശ്വാസി സമൂഹമൊന്നാകെ പ്രാര്‍ത്ഥിക്കുന്നു. എല്ലാംമറന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവ ര്‍ക്കും ഭരണസം വിധാനങ്ങള്‍ക്കും കൂടുതല്‍ പ്രവര്‍ത്തന ഊര്‍ജ്ജവും പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തുമുണ്ടാകട്ടെയെന്ന്  വി.സി

  • സഹനത്തിലും പ്രത്യാശയുടെ ജീവിതം നയിക്കണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

    സഹനത്തിലും പ്രത്യാശയുടെ ജീവിതം നയിക്കണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല0

    കണ്ണൂര്‍: സഹനത്തിലും പ്രത്യാശയുടെ ജീവിതം നയിക്കണമെന്നും അപ്പോഴാണ് ക്രൈസ്തവ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നതെന്നും കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല. കണ്ണൂര്‍ മൂന്നാംപീടിക വിശുദ്ധ അന്തോണീസിന്റെ തീര്‍ത്ഥാടന കേന്ദ്രത്തിലെ ദര്‍ശന തിരുനാളിന്റെ സമാപന ദിനത്തില്‍ നടന്ന ആഘോഷമായ സമൂഹബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കത്തീഡ്രല്‍ വികാരി ഫാ. ആന്‍സില്‍ പീറ്റര്‍, കണ്ണൂര്‍ രൂപത ചാന്‍സിലര്‍ ഫാ. ആന്റണി കുരിശിങ്കല്‍, ഫാ അബിന്‍രാജ് ,ഫാ. റോബിന്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദിവ്യബലിയെ തുടര്‍ന്ന് നൊവേനയും കുട്ടികള്‍ക്കുളള ചോറുണ്,

  • മനസിന് ഒരു കരുതലുമായി  കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി

    മനസിന് ഒരു കരുതലുമായി കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി0

    ആലപ്പുഴ: കേരള കത്തോലിക്കാ സഭയിലെ മാനസിക ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി (സിഎംഎച്ച്എം) കേരള റീജിയന്റെ നേതൃത്വത്തില്‍ വിപ്ലവകരമായ മുന്നേറ്റത്തിന് ആലപ്പുഴ സാക്ഷ്യം വഹിച്ചു. ലഹരിയുടെ ഉപയോഗം, ആത്മഹത്യാ പ്രവണതകള്‍, കുടുംബ  പ്രശ്‌നങ്ങള്‍. തുടങ്ങി സമൂഹം നേരിടുന്ന മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് അത്തരം പ്രശ്‌നങ്ങളെ ക്രിയാത്മകമായി നേരിടാനും അവയ്ക്ക് പരിഹാരം കണ്ടെത്താനും സമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ‘മനസിന് ഒരു കരുതല്‍ ‘ എന്ന സെമിനാര്‍ സംഘടിപ്പിച്ചു.

  • ബാര്‍ട്ടോലോ ലോംഗോ, പീറ്റര്‍ ടോ റോട്ട് എന്നിവരടം ഏഴു പേരെ ഒക്ടോബര്‍ 19 ന് വിശുദ്ധനായി പ്രഖ്യാപിക്കും

    ബാര്‍ട്ടോലോ ലോംഗോ, പീറ്റര്‍ ടോ റോട്ട് എന്നിവരടം ഏഴു പേരെ ഒക്ടോബര്‍ 19 ന് വിശുദ്ധനായി പ്രഖ്യാപിക്കും0

    വത്തിക്കാന്‍ സിറ്റി: സാത്താനിക്ക് പുരോഹിതനായിരുന്നതിന് ശേഷം മാനസാന്തരപ്പെട്ട ബാര്‍ട്ടോലോ ലോംഗോ, പപ്പുവ ന്യൂ ഗിനിയില്‍ നിന്നുള്ള ആദ്യ വിശുദ്ധനാകുന്ന പീറ്റര്‍ ടോ റോട്ട് എന്നിവരടക്കം ഏഴു പേരെ ഒക്‌ടോബര്‍ 19ന് വിശുദ്ധരായി പ്രഖ്യാപിക്കും. ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസ്, വിന്‍സെന്‍സ മരിയ പൊളോണി, ഇഗ്‌നാസിയോ ചൗക്രല്ല മലോയാന്‍, മരിയ ഡെല്‍ മോണ്ടെ കാര്‍മെലോ റെന്‍ഡില്‍സ് മാര്‍ട്ടിനെസ്, മരിയ ട്രോങ്കാറ്റി എന്നീ വാഴ്ത്തപ്പെട്ടവരാണ് ഒക്ടോബര്‍ 19 ന് വിശുദ്ധരായി പ്രഖ്യാപിക്കുന്ന മറ്റുള്ളവര്‍. ജൂണ്‍ 13 ന് അപ്പസ്‌തോലിക് കൊട്ടാരത്തില്‍ നടന്ന

  • അഹമ്മദാബാദ് വിമാന ദുരന്തത്തില്‍  ദുഃഖവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച്  സിബിസിഐ

    അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ദുഃഖവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് സിബിസിഐ0

    അഹമ്മദാബാദില്‍ ഉണ്ടായ ദാരുണമായ ആകാശ ദുരന്തത്തില്‍ ദുഃഖവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി. ദുരന്തത്തിന് ഇരകളായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ഭാരതത്തില്‍ ഉടനീളമുള്ള കത്തോലിക്കാ വിശ്വാസികളോട് സിബിസിഐ ആഹ്വാനം ചെയ്തു. അഗാധമായ ദുഃഖത്തിന്റെയും നഷ്ടത്തിന്റെയും ഈ മണിക്കൂറുകളില്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ അവരോടൊപ്പമുണ്ട്. അപകടത്തില്‍ പരിക്കേറ്റവര്‍ വേഗത്തിലും പൂര്‍ണ്ണമായും സുഖം പ്രാപിക്കട്ടെ. സംഭവസ്ഥലത്തെ രക്ഷാപ്രവര്‍ത്തകരുടെ തുടര്‍ച്ചയായ ശ്രമങ്ങളെ മനസിലാക്കുന്നു. മരിച്ചവരുടെ നിത്യ ശാന്തിയ്ക്കും, ദുഃഖിതര്‍ക്ക് ആശ്വാസത്തിനും, പരിക്കേറ്റവര്‍ക്ക് ശക്തിയും രോഗശാന്തിയും ലഭിക്കുന്നതിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും

  • ഹോംസില്‍ സിറിയന്‍ കത്തീഡ്രലിന് നേരെ വെടിവയ്പ്പ്

    ഹോംസില്‍ സിറിയന്‍ കത്തീഡ്രലിന് നേരെ വെടിവയ്പ്പ്0

    ഹോംസ്: സിറിയന്‍ നഗരമായ ഹോംസിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ മുന്‍വശത്ത് സ്ഥാപിച്ച കുരിശിന് നേരെ വെടിവയ്പ്പ്. ഹോംസ്, ഹമാ, ടാര്‍ട്ടസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് അതിരൂപത ‘ഹൃദയം നിറഞ്ഞ ദുഃഖത്തോടെ’ ഈ ദൈവനിന്ദാപരമായ പ്രവൃത്തിയെ അപലപിച്ചു.  ആര്‍ച്ചുബിഷപ് തിമോത്തിയോസ് മത്ത അല്‍-ഖൗറിയാണ് അതിരൂപതക്ക് നേതൃത്വം നല്‍കുന്നത്. ബുസ്റ്റാന്‍ അല്‍-ദിവാന്‍ പരിസരത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദി ഹോളി ബെല്‍റ്റ് (ഉം അല്‍-സന്നാര്‍) കത്തീഡ്രലിന്റെ കുരിശിന് ഞായറാഴ്ച പുലര്‍ച്ചെയാണ് വെടിയേറ്റത്, ഇത്  നിലവിലെ സാഹചര്യത്തില്‍ സിറിയയിലെ ക്രൈസ്തവ

Latest Posts

Don’t want to skip an update or a post?